യുകെയില് എബോള പടരാന് സാധ്യത; തയ്യാറെടുക്കാന് എന്എച്ച്എസ് ജീവനക്കാര്ക്ക് നിര്ദ്ദേശം
ആഫ്രിക്കയില് ആയിരങ്ങളുടെ ജീവനെടുത്ത മാരക രോഗം എബോള ഭീതി യുകെയിലേയ്ക്കും. മാരകമായ വൈറസ് ബാധയെ നേരിടാന് തയ്യാറെടുക്കാന് എന്എച്ച്എസ് ജീവനക്കാര്ക്ക് നിര്ദ്ദേശം നല്കിയിരിക്കുകയാണ് .
കൊവിഡ് മഹാമാരി വരുത്തിവെച്ച ആഘാതത്തില് നിന്നും എന്എച്ച്എസ് സേവനങ്ങള് ഇനിയും മുക്തമായിട്ടില്ല. ചികിത്സയ്ക്കായി രോഗികള് കൂടുതല് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നതിനിടെയാണ് എബോള കേസുകള് യുകെയില് എത്തുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
യുകെ ഹെല്ത്ത് സെക്യൂരിറ്റി ഏജന്സി പങ്കുവെച്ച പുതുക്കിയ ഗൈഡന്സ് പ്രകാരം ആശുപത്രികള്, ജിപിമാര്, ഫ്രണ്ട്ലൈന് സര്വ്വീസുകള് എന്നിവരോട് രോഗം വേഗത്തില് കണ്ടെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ചവരെ വേഗത്തില് തിരിച്ചറിഞ്ഞ് ഇവരെ ഐസൊലേറ്റ് ചെയ്യാനാണ് നിര്ദ്ദേശം. ബ്രിട്ടനില് കേസുകള് അധികം വരാന് ഇടയില്ലെങ്കിലും
More »
ബര്മിങ്ഹാമില് ഇന്ത്യന് വിദ്യാര്ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
മയക്ക് മരുന്നിനു അടിമയായ 22 കാരന് ലക്കും ലഗാനും ഓടിച്ച കാര് ഇടിച്ചു ഇന്ത്യയില് നിന്നെത്തിയ വിദ്യാര്ത്ഥിനി അനീഷ ചക്രബര്ത്തി(28)ക്ക് ബര്മിങ്ഹാമില് ദാരുണാന്ത്യം. ബര്മിങ്ഹാമില് ജിമ്മി സ്പൈസ് റസ്റ്ററന്റില് താത്കാലിക ജോലി ചെയ്തിരുന്ന അനീഷയെ അമിത വേഗത്തില് എത്തിയ കാര് ഇടിച്ചു തെറിപ്പിച്ചതോടെ തല്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മാര്ക്കറ്റിംഗ് പഠിക്കാന് എത്തിയ അനീഷ പഠിച്ച കോഴ്സിന് ചേരുന്ന ജോലി അന്വേഷിക്കവേയാണ് മരണം അപകടത്തിന്റെ രൂപത്തില് എത്തിയത്. റസ്റോറന്റിലെ ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. മെയ് 30 ന് പുലര്ച്ചെ 2.30 ന് ഡാര്ട്ട്മൗത്ത് മിഡില്വേയില് വെച്ച് അമിതവേഗതയില് എത്തിയ ഒരു കറുത്ത ഓഡി ആര്എസ്ക്യു8 കാര് അനീഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അനീഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ശവസംസ്കാരച്ചെലവുകള് വഹിക്കുന്നതിനുമായി ഫണ്ട്റൈസിംഗ് കാമ്പയിന്
More »
ടിവി ലൈസന്സ് ഫീസ് വീണ്ടും വര്ദ്ധിപ്പിക്കാന് ബിബിസി
ടി വി ലൈസന്സ് ഫീസ് വീണ്ടും ഉയര്ത്താന് ബിബിസി. പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക സമ്മര്ദ്ദം മറികടക്കുന്നതിനായി അടുത്ത വര്ഷം ഫീസ് 191 പൗണ്ട് ആയി വര്ദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്ട്ടില് പറയുന്നത്. ഈ നിര്ദ്ദേശം നടപ്പിലാവുകയാണെങ്കില്, പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ചാര്ജ്ജുകളുടെ കാര്യത്തില് ഏറ്റവും അധികം നിരക്ക് ഈടാക്കുന്ന, യൂറോപ്പിലെ രണ്ടാമത്തെ രാജ്യമായി മാറും ബ്രിട്ടന്. പ്രതിവര്ഷം 317 പൗണ്ട് ടെലിവിഷന് ഫീസ് ഈടാക്കുന്ന സ്വിറ്റ്സര്ലന്ഡ് ആണ് ഇക്കാര്യത്തില് ഒന്നാം സ്ഥാനത്തുള്ളത്.
നിലവില് ജര്മ്മനി ഈടാക്കുന്നത് പ്രതിവര്ഷം 190 പൗണ്ടാണ്. അടുത്തവര്ഷം ബ്രിട്ടന് ടി വി ഫീസ് 191 പൗണ്ടാക്കി വര്ദ്ധിപ്പിക്കുകയും, ജര്മ്മനി ഇതേ നിരക്ക് തുടരുകയും ചെയ്താല്, പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഫീസിന്റെ കാര്യത്തില് ബ്രിട്ടന് യൂറോപ്പില് രണ്ടാം സ്ഥാനത്തെത്തും. ഇക്കഴിഞ്ഞ ഏപ്രിലില് ആയിരുന്നു ടി വി
More »
ഡെവണില് നേവി ഹെലികോപ്റ്റര് അപകടം: മൂന്ന് സൈനികര് മരിച്ചു
ലണ്ടന് : ഡെവണ് കൗണ്ടിയില് പരിശീലന പറക്കലിനിടെ തകര്ന്നുവീണ റോയല് നേവി ഹെലികോപ്റ്റര് അപകടത്തില് മൂന്ന് സൈനികര് മരിച്ചതായി സ്ഥിരീകരിച്ചു. ഒക്ഹാംപ്ടണിന് സമീപമുള്ള സോര്ട്ടണ് ഡൗണ് പ്രദേശത്ത് വ്യാഴാഴ്ച പുലര്ച്ചെയായിരുന്നു അപകടം നടന്നത്. മെര്ലിന് എം.കെ.4 ഹെലികോപ്റ്ററാണ് പരിശീലന ദൗത്യത്തിനിടെ അപകടത്തില്പ്പെട്ടത്. അപകടം നടന്നയുടന് അഗ്നിരക്ഷാസേനയും മെഡിക്കല് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ആരംഭിച്ചു. സംഭവത്തെ തുടര്ന്ന് പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുകയും പൊതുജനങ്ങളുടെ പ്രവേശനം താല്ക്കാലികമായി നിരോധിക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി റോയല് നേവി അറിയിച്ചു. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് കൂടുതല് വിവരങ്ങള് തല്ക്കാലം പുറത്തുവിടില്ലെന്നും അധികൃതര് വ്യക്തമാക്കി. അപകടത്തെ തുടര്ന്ന് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്
More »
ഉയര്ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
ലോകത്തിലെ വികസിത സമ്പദ് വ്യവസ്ഥകളില് ഏറ്റവും ഉയര്ന്ന തൊഴിലില്ലായ്മ നിരക്കിനെ ബ്രിട്ടന് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഉയര്ന്ന മിനിമം വേജിന്റെ പേരില് രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുചാട്ടം നടത്തുമെന്നാണ് വിദഗ്ധര് പറയുന്നത്.
കഴിഞ്ഞ വര്ഷം 4.8 ശതമാനത്തിലേക്ക് ഉയര്ന്ന തൊഴിലില്ലായ്മ ഈ വര്ഷം 5.5 ശതമാനത്തിലേക്ക് വര്ദ്ധിക്കുമെന്നാണ് ഓര്ഗനൈസേഷന് ഫോര് ഇക്കണോമിക് കോ-ഓപ്പറേഷന് & ഡെവലപ്മെന്റ് വ്യക്തമാക്കുന്നത്. ജി7 രാജ്യങ്ങളെ പരിഗണിക്കുമ്പോള് രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും വേഗത്തിലാണ് വര്ദ്ധിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണക്കുകള് വ്യക്തമാക്കുന്നു.
മിഡില് ഈസ്റ്റ് സംഘര്ഷത്തിനിടെ വളര്ച്ച 1 ശതമാനത്തില് താഴെയാണെന്നതും പ്രതിസന്ധിയാണ്. തൊഴിലാളികള്ക്കുള്ള ഡിമാന്ഡ് വളരെ കുറവാണെന്നതും ഇത് പ്രധാനമായും ബാധിക്കുന്നത് മിനിമം വേജ് ഉയര്ത്തിയ നടപടിയെ ബാധിക്കുന്ന
More »
ഇംഗ്ലണ്ടില് പ്രായമായവര്ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്ക്ക് അമിത ജോലി ഭാരം
ലണ്ടന് : ഇംഗ്ലണ്ടില് ജിപിമാരുടെ അമിത ജോലി ഭാരവും ഡോക്ടര്മാരുടെ കുറവും മൂലം പ്രായമായ രോഗികള്ക്ക് ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നതായി റിപ്പോര്ട്ട്. പാര്ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്ട്ടിലാണ് ഈ കണ്ടെത്തല്. 65 വയസ്സിന് മുകളിലുള്ളവരില് പരിക്ക് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണം വീഴ്ചകളാണെന്ന് റിപ്പോര്ട്ടില് പറയുന്നു. പ്രായമായവര് വീഴുന്നത് വ്യക്തികളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും വലിയ ആഘാതമുണ്ടാക്കുന്നതിന് പുറമെ എന്എച്ച്എസിന് വലിയ സാമ്പത്തിക ഭാരവും സൃഷ്ടിക്കുന്നു. 2024-25 കാലയളവില് അര്ഹരായവരില് 17 ശതമാനത്തിന് മാത്രമാണ് ആവശ്യമായ ആരോഗ്യ പരിശോധന ലഭിച്ചതെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യാവസ്ഥ ദുര്ബലമാണോ എന്ന് വിലയിരുത്തുന്ന പരിശോധനകളും വളരെ കുറവാണ്. ഏകദേശം 2.26 ലക്ഷം രോഗികളില് 18 ശതമാനത്തിന് മാത്രമാണ് ഇത്തരത്തിലുള്ള പരിശോധനകള് നടത്തപ്പെട്ടത്.
More »
യുകെയില് ജലാശയ അപകടമരണങ്ങള് 16 ആയി; റിവര്ഡോണില് മരിച്ചത് 11കാരന്
ബ്രിട്ടനിലെ കഴിഞ്ഞ ദിവസങ്ങളിലെ ചൂടന് കാലാവസ്ഥ നിരവധിപ്പേരുടെ ജീവനെടുത്തു. ഈ സമയങ്ങളില് വെള്ളത്തില് മുങ്ങിമരിച്ചവരുടെ എണ്ണം 16 ആയി. സൗത്ത് യോര്ക്ക്ഷെയറിലെ മെക്സ്ബറോയില് റിവര് ഡോണില് വീണു കാണാതായ 11 വയസ്സുകാരന് മക്കെന്സി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവില് മൃതദേഹം നദിയില് കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടര്വാട്ടര് സെര്ച്ച് ടീം , മൗണ്ടന് റെസ്ക്യൂ സന്നദ്ധ പ്രവര്ത്തകര് എന്നിവരുടെ നേതൃത്വത്തില് വ്യാപകമായ രീതിയില് രക്ഷാപ്രവര്ത്തനം നടത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചില് അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോര്ക്ക്ഷെയര് പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയല് നടപടികള് പൂര്ത്തിയായിട്ടില്ലെങ്കിലും മക്കെന്സിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും
More »
ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്ത്ത് അലര്ട്ടുമായി എന്എച്ച് എസ്
ഉഷ്ണതരംഗത്തിന് വിരാമം കുറിച്ച് യുകെയില് ഈയാഴ്ച ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും എത്തുമെന്ന് മുന്നറിയിപ്പ്. ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങള് ഈ സമയങ്ങളില് കൂടുതല് തീവ്രമാകും എന്ന് എന് എച്ച് എസ് മുന്നറിയിപ്പ് നല്കി. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഈ ലക്ഷണങ്ങളെ തീവ്രമാക്കുകയും, കൂടുതല് തവണ ഇന്ഹേലര് ഉപയോഗിക്കേണ്ടി വരികയും ചെയ്താല് ഉടനടി നിങ്ങളുടെ ജി പിയുമായോ 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പില് പറയുന്നത്.
ഇന്ഹേലര് ഉപയോഗിക്കണം എന്ന് നിങ്ങളോട് നിര്ദ്ദേശിച്ചിട്ടുണ്ടെങ്കില് നിര്ബന്ധമായും അത് ഉപയോഗിക്കണം എന്നും മുന്നറിയിപ്പില് പറയുന്നു. അത് എപ്പോഴും കൂടെകരുതാന് മറക്കുകയുമരുത്. ആസ്തമ, സി ഒ പി ഡി തുടങ്ങിയവയുള്ളവര്ക്ക് ഏറെ സഹായകരമാണ് ഇന്ഹേലര്. യു കെയില് ഏകദേശം 72 ലക്ഷത്തോളം ആസ്ത്മ രോഗികള് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇടിയും മഴയും,
More »
ലണ്ടന് ട്യൂബ് സമരം തുടങ്ങി; സര്വീസുകളില് വ്യാപക തടസം
ലണ്ടനിലെ ട്യൂബ് ട്രെയിന് ഡ്രൈവര്മാരുടെ പണിമുടക്കുകള് തുടങ്ങി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ആണ് പണിമുടക്ക്. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന്, റെയില്, മാരിടൈം ആന്ഡ് ട്രാന്സ്പോര്ട്ട് (RMT) യൂണിയന് അംഗങ്ങളാണ് സമരത്തില് പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചര്ച്ചകള് എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.
തൊഴിലാളികളുടെ ജോലിസമയം വര്ധിക്കാനും ഡ്രൈവര്മാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകള്ക്ക് ആവശ്യമായ ഉറപ്പുകള് നല്കുന്നതില് ട്രാന്സ്പോര്ട്ട് ഫോര് ലണ്ടന് (TfL) പരാജയപ്പെട്ടുവെന്ന് ആര് എം റ്റി യൂണിയന് ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സര്വീസുകളുടെ പകുതിയെങ്കിലും നടത്താന് ശ്രമിക്കുമെന്ന് ടി എഫ് എല് അറിയിച്ചു.
ചൊവ്വാഴ്ച പുലര്ച്ചെ മുതല്
More »