യു.കെ.വാര്‍ത്തകള്‍

വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ്‌കെയര്‍ ഇന്നുമുതല്‍; മാതാപിതാക്കള്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ സേവനം സൗജന്യം
യുകെയില്‍ വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ്‌കെയര്‍ സേവനങ്ങള്‍ ഇന്നുമുതല്‍ ലഭ്യമാകും. ജോലി ചെയ്യുന്ന മാതാപിതാക്കളടെ ഒന്‍പത് മാസത്തിലേറെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാകുക. നേരത്തെ ഇത് 13 മണിക്കൂറായിരുന്നു. അതേസമയം, സൗജന്യ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഡിമാന്‍ഡ് ഉയരുന്നതിനൊപ്പം ജോലിക്കാരെ കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് നഴ്‌സറികള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനമാണ് നഴ്‌സറി ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നതാണ് പ്രധാന പ്രതിസന്ധി. മിനിമം വേജിലും ചെറിയ വര്‍ധനവില്‍ വരുമാനമുള്ള ജോലിക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാകില്ലെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ചൂണ്ടിക്കാണിച്ചു. എങ്കിലും ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന തോതില്‍ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിലേക്കുള്ള ട്രാക്കില്‍

More »

ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ്; ലണ്ടന്‍ ഉപേക്ഷിക്കുകയാണെന്ന് ഇന്ത്യക്കാരി
നികുതികൊള്ള മൂലം പത്തുവര്‍ഷത്തെ യുകെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണ് വ്യവസായിയും ഇന്‍ഫ്‌ളുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സ് ആടച്ച് വശം കെട്ടുവെന്നും ജീവിത ചിലവ് വല്ലാതെ വര്‍ദ്ധിച്ചെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചവീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനാകാത്ത നഗരമായി ലണ്ടന്‍ മാറി. കുടുംബത്തോടൊപ്പം റസ്റ്റൊറന്റായ ഡിഷൂമില്‍ പോയി. കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (8500 രൂപ) നല്‍കേണ്ടിവന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അവര്‍ പറഞ്ഞു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. പരോക്ഷ നികുതി കൂടി വരുമ്പോള്‍ ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ് ഇനത്തില്‍

More »

ഇംഗ്ലണ്ടില്‍ സ്കൂള്‍ തുറവിയ്ക്കു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം
വേനല്‍ അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകള്‍ തുറക്കുകയാണ്. ഇത്തവണ പല മുന്നറിയിപ്പുകളും ആശങ്കകളും രക്ഷിതാക്കള്‍ക്കു മുമ്പാകെയുണ്ട്. സ്കൂള്‍ തുറവിയ്ക്കു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെ സ്കൂളുകളില്‍ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമില്ലാതെ അഞ്ചില്‍ ഒരാള്‍ പ്രൈമറി സ്കൂളുകളില്‍ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി മുതല്‍ ചിക്കന്‍പോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് എത്രമാത്രം ഫലപ്രദമായി

More »

തട്ടിപ്പ് കൂടുന്നു: യുകെയില്‍ താമസിക്കാത്തവര്‍ക്ക് ചൈല്‍ഡ് ബെനഫിറ്റുകള്‍ ഇനി ലഭിക്കില്ല
വിദേശത്ത് താമസിച്ച് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് അവകാശപ്പെടുന്നവരുടെ അപേക്ഷകള്‍ നിരാകരിക്കുമെന്ന് മന്ത്രിമാര്‍. ഇതിനോടകം തന്നെ യുകെയിലെ താമസം ഉപേക്ഷിച്ചുപോയ, എന്നാല്‍ ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന 2,600 പേരെ ക്ഷേമ പദ്ധതിയില്‍ നിന്നും നീക്കം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ്, യുകെയില്‍ താമസമില്ലെങ്കില്‍ കൂടി ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത്തരക്കാര്‍ക്കുള്ള പെയ്‌മെന്റ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.ലണ്ടന്‍ : ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന ഖജനാവിലേക്ക് 350 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്നു കണക്കുകൂട്ടുന്നു. അബദ്ധവശാലും തട്ടിപ്പ് കാണിച്ചും ചൈല്‍ഡ് ബെനഫിറ്റ് പട്ടികയില്‍ ഇടംപിടിച്ചവരെ നീക്കം ചെയ്യാന്‍ 200 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചതായി സര്‍ക്കാര്‍

More »

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും അധിക തീരുവ ചുമത്തണമെന്ന് ട്രംപ്
തങ്ങളുടെ നടപടിക്ക് സമാനമായ നിലയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് അമേരിക്ക. ഇന്ത്യയില്‍ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂര്‍ണമായി നിര്‍ത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ എത്തിച്ചത്. റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്ന് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മേലെ മാത്രം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യുക്രൈന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള

More »

ഓണാവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു
കോട്ടയം : പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ സോമര്‍സെറ്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു. യോവിലില്‍ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോന്‍(46) ആണ് പ്രിയപ്പെട്ടവരേ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം. നാട്ടില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. യോവില്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ നഴ്സായ രശ്മി നായരാണ് ഭാര്യ. അമന്‍ ഏകമകനാണ്. പെരുന്ന അമൃതവര്‍ഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. യോവില്‍ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യുക്മയുടെ മുന്‍ അസോസിയേഷന്‍ പ്രതിനിധിയായിരുന്നു. ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന

More »

ബെല്‍ ഹോട്ടലിലെ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് കോര്‍ട്ട് ഓഫ് അപ്പീല്‍
എസെക്‌സിലെ എപ്പിങ്ങിലുള്ള ദി ബെല്‍ ഹോട്ടലിലെ അഭയാര്‍ത്ഥികളെ ഒഴിപ്പാക്കാനുള്ള നീക്കം തടഞ്ഞു കോര്‍ട്ട് ഓഫ് അപ്പീല്‍. സെപ്തംബര്‍ 12 നകം 138 അഭയാര്‍ത്ഥികളേയും ഈ ഹോട്ടലില്‍ നിന്ന് മാറ്റണമെന്നായിരുന്നു കോടതി വിധി. ഇത് കോര്‍ട്ട് ഓഫ് അപ്പീല്‍ റദ്ദാക്കി. കുടിയേറിയവരെ മാറ്റി താമസിപ്പിക്കാനുള്ള വെല്ലുവിളികള്‍ പരിഗണിക്കാതെയുള്ളതായിരുന്നു വിധിയെന്ന് ലോര്‍ഡ് ജസ്റ്റിസ് ബീന്‍ പറഞ്ഞു. അതിനിടെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍, കേസുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. വിധി പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ഉയരുകയും അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ അണി നിരക്കുന്നത്. ഹോട്ടലില്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി 14 വയസുള്ള കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ വന്‍

More »

റെക്‌സാമില്‍ നായയുടെ ആക്രമണത്തില്‍ മലയാളി യുവാവിന് പരിക്ക് ; ഉടമയായ യുവതി അറസ്റ്റില്‍
റെക്‌സാമില്‍ നായയുടെ ആക്രമണത്തില്‍ മലയാളി യുവാവിന് സാരമായ പരിക്ക്. അയല്‍വാസി വളര്‍ത്തുന്ന രണ്ട് ബുള്‍ ഡോഗുകളാണ് ക്രൂരമായി യുവാവിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടമയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ രണ്ട് പട്ടികളേയും പൊലീസ് ഏറ്റെടുത്തു. ഇവയെ കൊല്ലാനാണ് സാധ്യത. പ്രാണ രക്ഷാര്‍ത്ഥം വീട്ടിലേക്കോടിയ യുവാവിനെ പിന്തുടര്‍ന്ന് നായ്ക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാജ്യത്തു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 150 ശതമാനം വര്‍ദ്ധനവാണുള്ളത്.

More »

പാര്‍ലമെന്റ് ടോയ്ലെറ്റില്‍ ഒളികാമറ വച്ച സംഭവം; ലേബര്‍ എംപിക്കെതിരെ ആരോപണം
എഡിന്‍ബര്‍ഗിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ശുചിമുറിയില്‍ ഒരു പാര്‍ലമെന്റംഗം ഒളിക്യാമറ വെച്ചതായി ആരോപണം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍ ഈ മാസം ആദ്യം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ലേബര്‍ എം പി കോളിന്‍ സ്മിത്ത് ആണ് ആരോപണ വിധേയന്‍. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനാല്‍, കെട്ടിടത്തില്‍ പ്രവേശിക്കാന്‍ കോളിന്‍ സ്മിത്തിനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണെന്ന് പാര്‍ലമെന്റ് കോര്‍പ്പറേറ്റ് ബോഡി എല്ലാ ജീവനക്കാരെയും ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍, സൗത്ത് സ്‌കോട്ട്‌ലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന കോളിന്‍ സ്മിത്ത് ഡംഫ്രീസ് ഷെറീഫ് കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയാണ്. അതിനു പിന്നാലെ ഒളിക്യാമറ സ്ഥാപിച്ചു എന്ന ആരോപണത്തിലും പോലീസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്നാണ് ഡെയ്ലി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions