എഐ കടന്നുകയറ്റം: യുകെയില് ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില് 7800 പേര്ക്ക് തൊഴില് നഷ്ടപ്പെടും
യുകെയില് നിര്മിത ബുദ്ധി ഉപയോഗം വര്ധിച്ചതോടെ സ്ഥാപനങ്ങളില് തൊഴില് നഷ്ടമാകുന്നവരുടെ എണ്ണത്തില് വന് വര്ധന. പ്രമുഖ ബാങ്കിങ് സ്ഥാപനമായ സാറ്റാന്റേര്ഡ് ചാര്ട്ടേര്ഡ് ബാങ്കില് ഇതുമൂലം അടുത്ത നാലുവര്ഷത്തിനുള്ളില് ഏകദേശം 15 ശതമാനം പേര്ക്ക് ജോലി നഷ്ടമാകും എന്നാണു റിപ്പോര്ട്ട്.
ജീവനക്കാരുടെ എണ്ണം നോക്കിയാല് ഏകദേശം 7800 പേര്ക്ക് ഇത്തരത്തില് ജോലി നഷ്ടമാകുമെന്നാണ് കണക്ക്. യുകെ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഈ ബാങ്കിങ് സ്ഥാപനം ജീവനക്കാരെ പരമാവധി മറ്റു ജോലികളിലേക്ക് മാറ്റി ഇതിന്റെ ആഘാതം കുറയ്ക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും പലരുടെയും കാര്യത്തില് നിലനില്പ് അസാധ്യമാകും.
ഇന്ത്യ, ചൈന, മലേഷ്യ, പോളണ്ട് എന്നിവിടങ്ങളില് ബാങ്കിന്റെ ബാക്ക് ഓഫിസ് ജോലികള് ചെയ്യുന്നവരെയാണ് എ.ഐ.ഇംപ്ക്ട് എറെയും ബാധിക്കുക. ബാങ്കിന്റെ ഗ്ലോബല് ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായുള്ള മാറ്റങ്ങള്
More »
യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു
ഏപ്രില് മാസത്തില് പ്രതീക്ഷിച്ചതിലും കൂടുതല് കടമെടുത്ത് യുകെ. ഉയര്ന്ന പണപ്പെരുപ്പം പെന്ഷന്, ബെനഫിറ്റ് ചെലവുകള് ഉയര്ത്തുന്നതാണ് പ്രധാന കാരണം. ഇറാന് യുദ്ധവും, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കടത്തിന്റെ ചെലവുകള് ഉയര്ത്തുകയാണ്.
നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്ക് പ്രകാരം 2026 ഏപിലില് പബ്ലിക് സെക്ടര് നെറ്റ് കടമെടുപ്പ് 24.3 ബില്ല്യണ് പൗണ്ടാണ്. 2025 ഏപ്രില് അപേക്ഷിച്ച് 4.9 ബില്ല്യണ് പൗണ്ടാണ് കൂടിയത്.
മിഡില് ഈസ്റ്റ് സംഘര്ഷം ബോണ്ട് വിപണികളില് അലകള് സൃഷ്ടിക്കുന്നതും, ലേബര് നേതൃത്വ വെല്ലുവിളി ഉയരുന്നതും സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പ്രമുഖ ഇക്കണോമിസ്റ്റുകളും, ഓഫീസ് ഫോര് ബജറ്റ് റെസ്പോണ്സിബിലിറ്റിയും കണക്കാക്കിയതിനേക്കാള് 3.4 ബില്ല്യണ് പൗണ്ട് കൂടുതലാണ് കടമെടുപ്പ്.
ഏപ്രില് മാസത്തിലെ ഏറ്റവും ഉയര്ന്ന കടമെടുപ്പാണ് ഇക്കുറി നടന്നിരിക്കുന്നതെന്നും
More »
യുവാക്കള് യുകെ വിടുന്നു; പ്രധാന ലക്ഷ്യം ഓസ്ട്രേലിയ
നെറ്റ് മൈഗ്രേഷന് കണക്കുകള് ബ്രിട്ടനെ സംബന്ധിച്ച് ഇരുതല മൂര്ച്ചയുള്ള വാളാണ്. വിദേശികളുടെ വരവ് കുറഞ്ഞത് ആശ്വാസമാണെങ്കിലും, സ്വന്തം നാടുവിട്ട് യുവജനങ്ങള് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് തിരിച്ചടിയാണ്.
ആയിരക്കണക്കിന് യുവ ബ്രിട്ടീഷുകാരാണ് കഴിഞ്ഞ വര്ഷം രാജ്യം വിട്ടത്. ഓസ്ട്രേലിയ പോലുള്ള ഇടങ്ങളിലേക്കാണ് ബ്രിട്ടീഷുകാര് കൂടുതലായി പോകുന്നത്.
2025-ല് 136,000 കൂടുതല് ബ്രിട്ടീഷുകാരാണ് തിരിച്ചുവരുന്നതിനെ അപേക്ഷിച്ച് പുറത്ത് പോയവര്. 16 മുതല് 34 വയസ് വരെയുള്ളവര്ക്കിടയിലെ നെറ്റ് മൈഗ്രേഷന് ഗ്യാപ്പ് 75,000 ആണ്. മൈഗ്രേഷന് അളക്കാന് ഓഫീസ് ഫോര് നാഷണല് സ്റ്റാറ്റിസ്റ്റിക്സ് നിലവിലെ രീതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിലയാണിത്.
യുവ ബ്രിട്ടീഷുകാര്ക്കിടയിലെ 'നെഗറ്റീവ്' നെറ്റ് മൈഗ്രേഷന് എല്ലാ പ്രായവിഭാഗങ്ങള്ക്കിടയിലും സുപ്രധാനമാണെന്ന് ഒഎന്എസ് പറഞ്ഞു. 2022 മുതല് ഇത്
More »
ഇനി വിവാദം വേണ്ട: ടോയ്ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്ഗ്ഗനിര്ദ്ദേശം
ലിംഗ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില് യുകെയില് ടോയ്ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്ഗ്ഗനിര്ദ്ദേശം. ഏകലിംഗ സ്ത്രീകള്ക്കുള്ള ഇടങ്ങള് അവര്ക്കു മാത്രം - ഉദാഹരണത്തിന് വസ്ത്രം മാറുന്ന മുറികള്, ടോയ്ലറ്റുകള് എന്നിവ അവര് ഉപയോഗിക്കണമെന്ന് തുല്യതാ വാച്ച്ഡോഗിന്റെ പുതിയ മാര്ഗ്ഗനിര്ദ്ദേശം സ്ഥിരീകരിച്ചു. ഇവിടെ ട്രാന്സ് സ്ത്രീകള്ക്കു പറ്റില്ല. അതായത് ഒരു ട്രാന്സ് സ്ത്രീ - സ്ത്രീയാണെന്ന് തിരിച്ചറിയുന്ന ഒരു ജൈവിക പുരുഷന് - സ്ത്രീ ടോയ്ലറ്റുകളോ വസ്ത്രം മാറുന്ന മുറികളോ മേലില് ഉപയോഗിക്കരുതെന്നാണ് ഇതിനര്ത്ഥം.
തുല്യതാ മനുഷ്യാവകാശ കമ്മീഷന് (EHRC) നിര്മ്മിച്ചതും ഇപ്പോള് മന്ത്രിമാര് അംഗീകരിച്ചതുമായ മാര്ഗ്ഗനിര്ദ്ദേശം, ട്രാന്സ്ജെന്ഡര് ആളുകള്ക്ക് പകരം ഒരു മൂന്നാം അല്ലെങ്കില് ലിംഗ-നിഷ്പക്ഷ ഇടം നല്കണമെന്ന് വ്യക്തമാക്കുന്നു.
ഒരു
More »
അയര്ലന്ഡ് ഭരണകക്ഷിയുടെ ദേശീയ എക്സിക്യൂട്ടീവില് പാലാക്കാരി നഴ്സ്
അയര്ലന്ഡ് ഭരണകക്ഷിയായ ഫ്യാനഫോയ്ല് പാര്ട്ടിയുടെ പതിനഞ്ചംഗ ദേശീയ എക്സിക്യൂട്ടീവില് പാലാക്കാരി മഞ്ജുദേവി തിരഞ്ഞെടുക്കപ്പെട്ടു. അയര്ലന്ഡില് നഴ്സായി ജോലി ചെയ്യുന്ന പാലാ വിളക്കുമാടം സ്വദേശിനി എം. ബി. മഞ്ജുദേവിയാണ് ചരിത്രനേട്ടം കൈവരിച്ചത്. അയര്ലന്ഡിന്റെ ചരിത്രത്തില് ആദ്യമായാണ് ഇന്ത്യയില് നിന്നുള്ള ഒരാള് ഭരണകക്ഷിയുടെ സുപ്രധാന ദേശീയ സമിതിയില് അംഗമാകുന്നത്. ദേശീയതലത്തില് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മഞ്ജുദേവി ഈ നേട്ടത്തിലെത്തിയത്. നേരത്തെ അയര്ലന്ഡ് പാര്ലമെന്റ് തിരഞ്ഞെടുപ്പിലും അവര് മത്സരിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറില് രൂപീകരിച്ച ഫ്യാനഫോയ്ല് പാര്ട്ടിയുടെ പ്രസിഡന്റാണ് നിലവിലെ അയര്ലന്ഡ് പ്രധാനമന്ത്രി മീഹോള് മാര്ട്ടിന്. പാര്ട്ടിയെ നയിക്കുന്ന പ്രധാന സമിതിയായ പതിനഞ്ചംഗ ദേശീയ എക്സിക്യൂട്ടീവിലെ ഏഴ് വനിതകളില് ഒരാളായാണ് മഞ്ജുദേവി
More »
ബ്രിട്ടനില് കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല
ബ്രിട്ടനില് നെറ്റ് കുടിയേറ്റം കുത്തനെ കുറഞ്ഞിട്ടും ജനങ്ങളില് ഭൂരിഭാഗവും അത് ഇപ്പോഴും ഉയരുകയാണെന്ന് തെറ്റിദ്ധരിക്കുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര് നടത്തിയ പഠനം. സര്ക്കാര് കണക്കുകള് പ്രകാരം 2023 മാര്ച്ചില് 9.44 ലക്ഷമായിരുന്ന നെറ്റ് മൈഗ്രേഷന് 2025 ജൂണ് വരെ 2.04 ലക്ഷമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വര്ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇത് എത്തിയതെന്നും പുതിയ കണക്കുകള് വ്യാഴാഴ്ച പുറത്തുവിടുമ്പോള് വീണ്ടും കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നും റിപ്പോര്ട്ടില് പറയുന്നു.
എന്നാല് യാഥാര്ത്ഥ്യവും ജനങ്ങളുടെ ധാരണയും തമ്മില് വലിയ അന്തരമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റത്തോട് സംശയാത്മക സമീപനമുള്ളവരില് 67 ശതമാനം പേര് 2025ല് നെറ്റ് മൈഗ്രേഷന് ഉയര്ന്നുവെന്നാണ് വിശ്വസിക്കുന്നത്. കുടിയേറ്റത്തെ അനുകൂലമായി കാണുന്നവരില് പോലും 37 ശതമാനം പേര് ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.
കുടിയേറ്റം
More »
യുകെയില് ഈ വര്ഷത്തെ ആദ്യത്തെ ഹീറ്റ് വേവ്; താപനില 31 ഡിഗ്രി കടക്കും
യുകെയിലെ ഈ വര്ഷത്തെ ആദ്യ ഉഷ്ണതരംഗം എത്തുന്നു. ഈ ബാങ്ക് ഹോളിഡെ വാരാന്ത്യത്തില് താപനില 31 ഡിഗ്രി സെല്ഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇംഗ്ലണ്ടിന്റെ തെക്കന് പ്രദേശങ്ങളിലും, കിഴക്കന് പ്രദേശങ്ങളിലും ഒപ്പം സെന്ട്രല് ഇംഗ്ലണ്ടിലും യു കെ ആരോഗ്യ സുരക്ഷാ ഏജന്സി (യു കെ എച്ച് എസ് എ) ആറ് ദിവസത്തെ ഹീറ്റ് ഹെല്ത്ത് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല് വരുന്ന തിങ്കളാഴ്ച്ച വരെയായിരിക്കും അത് പ്രാബല്യത്തില് ഉണ്ടാവുക.
2026 ലെ, ഇത്തരത്തിലുള്ള ആദ്യ അലര്ട്ട്, ആരോഗ്യപ്രശ്നങ്ങള് അലട്ടുന്നവര്ക്ക് ആരോഗ്യ സേവനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നും, ജീവന് തന്നെ ഈ കാലാവസ്ഥ ഭീഷണിയായേക്കും എന്നുമുള്ള മുന്നറിയിപ്പാണ് പൊതുജനങ്ങള്ക്ക് നല്കുന്നത്. വെള്ളിയാഴ്ച്ച മുതല് അടുത്ത ചൊവ്വാഴ്ച്ച വരെ തുടര്ച്ചയായ അഞ്ച് ദിവസങ്ങളില് ലണ്ടനിലെ താപനില ചുരുങ്ങിയത് 28 ഡിഗ്രി സെല്ഷ്യസ് ആയെങ്കിലും
More »
ഫ്യൂവല് ഡ്യൂട്ടി വര്ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര് സ്റ്റാര്മര്; ഭക്ഷ്യ ഇറക്കുമതിയില് താരിഫ് കുറയ്ക്കാനും നീക്കം
ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ജനരോഷം എതിരായതിന്റെയും വെളിച്ചത്തില് ജനപ്രിയ നടപടികള്ക്ക്
പ്രധാനമന്ത്രി കീര് സ്റ്റാര്മര്. സമ്മര്ദങ്ങള്ക്കൊടുവില് നിലവിലുള്ള 5 പെന്സ് ഫ്യൂവല് ഡ്യൂട്ടി ഇളവ് തുടരാന് സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്മര്. ഇറാന് യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല് ഡ്യൂട്ടി വര്ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില് നിന്നും ആവശ്യം ഉയര്ന്നപ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്സലറും ഒടുവില് നിലപാടില് അയവ് വരുത്തുകയായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ തോല്വിയും പാര്ട്ടിയിലെ കലാപവും ഇതിനു ആക്കം കൂട്ടി.
ജീവിത സമ്മര്ദങ്ങള്ക്കിടയില് ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്മര് ഇപ്പോള് പറയുന്നത്. ഇതിന് പുറമെ ചാന്സലര് റേച്ചല് റീവ്സ് വിപുലമായ ഇടപെടല് നടത്തുന്നുണ്ട്. 2022-ല് റഷ്യയും, യുക്രൈനും
More »
മടിപിടിച്ചിരിക്കുന്നവരെ ജോലിക്കിറക്കുന്നതിന് സിക്ക് നോട്ടുകള് റദ്ദാക്കാന് യുകെ
ബെനഫിറ്റുകള് കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്ഡായ 8.3 മില്ല്യണില് എത്തുകയും സിക്ക് നോട്ടുകള് വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതി ശക്തമാവുകയും ചെയ്തതോടെ കടുത്ത നടപടിയ്ക്ക് യുകെ. കഴിഞ്ഞ വര്ഷം നല്കിയ ഭൂരിപക്ഷം സിക്ക് നോട്ടുകളും ഇത് വാങ്ങിയ രോഗികള്ക്ക് ജോലി ചെയ്യാന് ശേഷിയില്ലെന്ന് രേഖപ്പെടുത്തിയവയായിരുന്നു.
രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള് കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കുകയാണ് ലക്ഷ്യം. ലേബര് ഗവണ്മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്ദ്ധിപ്പിച്ച് കൂടുതല് ആനുകൂല്യങ്ങള് നല്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് കഴിഞ്ഞ വര്ഷം മാത്രം രോഗികള്ക്ക് നല്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്.പറയുന്നു. അനാരോഗ്യത്തിന്റെ പേരില് ജോലിയില് നിന്നും വിട്ടുനില്ക്കുകയും,
More »