സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയ്ക്കു അപ്രതീക്ഷിത വിടവാങ്ങല്‍. ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനി ടോമി പികെ ആണ് പ്രിയപ്പെട്ടവരേ ഞെട്ടിച്ചു മരണത്തിന് കീഴടങ്ങിയത്. സഹോദരന്റെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് പോകുന്ന യാത്ര മധ്യേ മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
വിമാനത്താവളത്തില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും ഉടന്‍ തന്നെ നാനവതി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മുംബൈ നാനാവതി ആശുപത്രിയിലാണ് ഉള്ളത്.
കോട്ടയം പനച്ചിക്കാട് സ്വദേശി ടോമി എന്ന ടോമിച്ചന്‍ മഞ്ചസ്റ്ററിലായിരുന്നു ഏറെക്കാലമായി താമസിച്ചിരുന്നത്. പിന്നീട് ബര്‍മിങ്ഹാമിലേക്ക് താമസം മാറ്റി. ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
More »
യുകെയില്‍ ചിക്കന്‍പോക്സ് വാക്സിന്റെ സൗജന്യ വിതരണം ആരംഭിച്ചു; കുട്ടികളുടെ ആരോഗ്യത്തില്‍ സുപ്രധാനം
യുകെയില്‍ ആദ്യമായി എന്‍എച്ച്എസിലൂടെ എല്ലാ കുട്ടികള്‍ക്കും ചിക്കന്‍പോക്സിനെതിരായ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനുവരി 1 മുതല്‍ എംഎംആര്‍ വാക്സിനോടൊപ്പം ചിക്കന്‍പോക്സ് (വരിസെല്ല) ഉള്‍പ്പെടുത്തിയ എംഎംആര്‍വി വാക്സിന്‍ 12 മാസവും 18 മാസവും പ്രായത്തില്‍ നല്‍കി തുടങ്ങി. ഇതുവരെ 200 പൗണ്ട് വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്സിന്‍ ഇനി സൗജന്യമായാണ് ലഭ്യമാകുന്നത് . ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു; സ്കോട്ട് ലന്‍ഡിലും ജനുവരി തുടക്കത്തില്‍ മരുന്ന് നല്‍കാന്‍ തുടങ്ങും.
ചിക്കന്‍പോക്സ് സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നുവെങ്കിലും ചിലരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി, ശരീരവേദന, കഠിനമായ ചൊറിച്ചിലോടുകൂടിയ പാടുകള്‍ എന്നിവയ്‌ക്കൊപ്പം അപൂര്‍വമായി മസ്തിഷ്‌കവീക്കം,
More »
കഴിഞ്ഞ വര്‍ഷം ചെറു ബോട്ടുകളില്‍ യുകെയിലെത്തിയവരുടെ എണ്ണം 41000 കടന്നു; സ്ഥിതി ലജ്ജാകരമെന്ന് ഹോം ഓഫീസ്
ഒരുവശത്തു അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെന്നാവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന് തിരിച്ചടിയാകുകയാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41000 കടന്നതായി കണക്കുകള്‍ പറയുന്നു. 2025 ല്‍ മാത്രം 41472 പേരാണ് അപകടകരമായ യാത്ര നടത്തിയത്. 2022 ലെ റെക്കോര്‍ഡായ 45774ന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. 2024നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയുണ്ടായെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കടന്നുവരുന്നവരുടെ എണ്ണം കുറവായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ഥിതി മോശമെന്ന് സമ്മതിക്കുകയാണ് ഹോം ഓഫീസും.
മനുഷ്യക്കടത്ത് സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുമെന്ന് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞു. ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാറും കാര്യമായി ഗുണം ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം 50000 പേരെ രാജ്യത്തു നിന്ന് നീക്കിയതായി സര്‍ക്കാര്‍ അഴകാശപ്പെട്ടു. അനധികൃത കുടിയേറ്റം
More »
മഞ്ഞ് വീഴ്ച: യുകെയുടെ കൂടുതല്‍ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രവചിച്ച് മെറ്റ് ഓഫീസ്
യുകെയില്‍ പുതുവര്‍ഷം ഒരാഴ്ചയോളം കടുപ്പമേറിയ ആര്‍ട്ടിക് ഫ്രീസ് തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. പകല്‍ സമയത്ത് പോലും താപനില പൂജ്യം സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. 2026 തുടക്കം തന്നെ തണുപ്പിച്ച് കൊണ്ടായിരുന്നു. ഇത് തുടരുകയുമാണ്.
ബുധനാഴ്ച രാത്രി അബെര്‍ഡീന്‍ഷയറില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴ്ന്നു. നോര്‍ത്ത് മേഖലകളില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് കൂടി ചേരുമ്പോള്‍ തണുപ്പ് അധികരിക്കുകയാണ്. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് ഇപ്പോള്‍ മഞ്ഞിനും, ഐസിനുമുള്ള കൂടുതല്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍ട്ടിക് കാറ്റ് യുകെയിലെ ഭൂരിഭാഗം മേഖലയിലും
More »
ഭാര്യയെ കൊന്ന് മൃതദേഹം കാറിലാക്കി ഇന്ത്യയിലേക്ക് മുങ്ങിയ യുവാവ് പഴയ കാമുകിയ്‌ക്കൊപ്പം ജീവിതം തുടങ്ങി! തപ്പിയിറങ്ങി ബ്രിട്ടീഷ് പൊലീസ്
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് കടന്ന യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്. പങ്കജ് ലാംബ എന്ന 24 കാരനാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. ലണ്ടനില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടുകിട്ടും മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു.
നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ നവംബര്‍ 10നാണ് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഒരു കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് കാര്‍ ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിച്ചു. അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തി സ്വന്തം നാടായ ഗുഡ്ഗാവിലെക്ക് പോയി. അവിടെ മുന്‍ കാമുകിയേയും 11വയസുള്ള മകളേയും കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്പായില്‍
More »
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 20% വര്‍ധന; ഒരിടത്തുതന്നെ 8000-ലേറെ
ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8000-ലേറെ അതിക്രമ സംഭവങ്ങളും, ഭീഷണികളും നേരിട്ടുവെന്നാണ് ഞെട്ടിക്കുന്ന കണക്ക്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റയില്‍ ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളുടെയും, ഭീഷണികളുടെയും എണ്ണത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണ്ടെത്തല്‍. 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 എത്തുമ്പോള്‍ 15,000-ലേറെ കേസുകള്‍ വര്‍ധിച്ചു.
കഴിഞ്ഞ ദിവസം മേഴ്‌സിസൈഡില്‍ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് കിട്ടാതെ
More »
സംഹാരരൂപിയായി ആര്‍ട്ടിക് ഫ്രീസ്: ഇംഗ്ലണ്ടില്‍ മുഴുവന്‍ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു
ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ദിനം മഞ്ഞില്‍ മൂടി. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ചയാണ് എങ്ങും. വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് മൂലം ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. യുകെയില്‍ ലണ്ടനില്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ മഞ്ഞും, ഐസും എത്തുമെന്നാണ് പ്രവചനങ്ങള്‍. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ടാണ് പ്രാബല്യത്തിലുള്ളത്. ഈ മുന്നറിയിപ്പ് ജനുവരി 6 വരെ തുടരും.
മുന്നറിയിപ്പിന്റെ നിലവാരം ഏറെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ സുപ്രധാന
More »
തകരാര്‍: ഹീത്രുവില്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്സ് പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ വട്ടമിട്ട് കറങ്ങി തിരിച്ചറക്കി
ഹീത്രൂ വിമാത്താവളത്തില്‍ ദുബായിലേക്ക് പോയ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ ലണ്ടന്‍ ആകാശത്തു വട്ടമിട്ട് പറന്നശേഷം തിരിച്ചറക്കി. പുതുവത്സരാഘോഷത്തിനിടെ വിമാനം സാങ്കേതിക തകരാറില്‍പ്പെട്ടത് . പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവരുകയായിരുന്നു. ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷി ച്ച് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ മലയാളികളടക്കമുള്ള ധാരാളം ഇന്ത്യക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിമാനം ഹീത്രൂവില്‍ തന്നെ
ഇറക്കുകയായിരുന്നു.
ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രൂവിന്റെ റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു
More »
ചാനല്‍ ടണലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു; യൂറോസ്റ്റാര്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്
ചാനല്‍ ടണലിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമുള്ള തടസ്സങ്ങള്‍ പരിഹരിച്ചതോടെ യൂറോ സ്റ്റാറിലെ ഷട്ടല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. യുകെയേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ടണലിലെ ഓവര്‍ഹെഡ് വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറും ഒരു ട്രെയ്ന്‍ വഴിയില്‍ കുടുങ്ങിയതുമാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കിയത്. രാത്രിയില്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം രാവിലെ സര്‍വീസ് പുനരാരംഭിച്ചു.
സംഭവത്തില്‍ യൂറോസ്റ്റാര്‍ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടന്‍ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബുധനാഴ്ചത്തെ ഭൂരിഭാഗം സര്‍വീസുകളും നടത്തിയെങ്കിലും പാരീസ്, ബ്രസ്സല്‍സ്, ആംസ്റ്റര്‍ ഡാം എന്നിവിടങ്ങളിലേക്കുള്ള മൂന്നു സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ ഔദ്യോഗിക വെബ് സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പുതുവത്സര യാത്രയ്ക്കിറങ്ങിയ
More »