കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് കണ്ടെത്താന്‍ എഐ സാധ്യതകള്‍ ഉപയോഗിക്കാന്‍ യു കെ പൊലീസ്
യുകെയില്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അത് കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു എഐ പവേര്‍ഡ്, റിയല്‍ടൈം ഇന്ററാക്ടീവ് മാപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ഈ സംവിധാനം യുകെയില്‍ നിലവില്‍ വരും എന്നാണ് പറയുന്നത്.
ജനപ്രിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ മെനോറിറ്റി റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന മൂന്ന് ' പ്രീകോഗുകളെ' ഉപയോഗിച്ച് ട്രോം ക്രൂസ് പൊലീസുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തടയുന്നുണ്ട്. അതുപോലെ തന്നെ ഈ കണ്ടുപിടുത്തവും എന്ന് തോന്നിയേക്കാം.
കുറ്റകൃത്യങ്ങള്‍ എവിടെയാണ് സംഭവിക്കാന്‍ സാധ്യതയെന്ന് കണ്ടെത്തുകയും ട്രാക്ക് ചെയ്യാനും പ്രവചിക്കാനും പുതിയ എഐ സംവിധാനം സഹായിക്കുമെന്ന് ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെല്‍ത്തേ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 2026 ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന്
More »
നാല് എ സ്റ്റാര്‍ കരസ്ഥമാക്കി ഡോറയും ആവ്‌ലിയും കിരണും; മൂന്ന് എ സ്റ്റാറുമായി ജയ്മി ജോണും
എ ലെവല്‍ റിസള്‍ട്ട് പുറത്തു വന്നതോടെ യുകെയിലെ മലയാളി കുട്ടികളില്‍ നിന്നും പുറത്തു വരുന്നത് തിളക്കമേറിയ വിജയ വാര്‍ത്തകളാണ്. നാല് എ സ്റ്റാര്‍ കരസ്ഥമാക്കി മെഡിസിന് അഡ്മിഷന്‍ ഉറപ്പാക്കിയി രിക്കുകയാണ് കെന്‍ഡ്രിക് ഗ്രാമര്‍ സ്‌കൂള്‍ ഇന്‍ റീഡിംഗില്‍ നിന്നുള്ള ഡോറ ആബി. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി എന്നിവയില്‍ എസ്റ്റാര്‍ കരസ്ഥമാക്കിയാണ് കേംബ്രിഡ്ജില്‍ മെഡിസിന്‍ പഠനം ഉറപ്പാക്കുന്നത്. മുമ്പ് GCSE പരീക്ഷയിലും 10 ഡബിള്‍ എ-സ്റ്റാറുകളും 1 എയും നേടി വിജയം കൈവ്വിരിച്ച ഡോറ പഠനത്തിനു പുറമേ, കമ്മ്യൂണിറ്റി സേവനത്തിലും സന്നദ്ധസേവനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ എഞ്ചിനിയര്‍മാരായി ജോലി നോക്കുന്ന അബി ഏലിയാസ്, ജയ അബ്ബി എന്നിവരാണ് ഡോറയുടെ മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളാണ് ഡോറയ്ക്ക് ഉള്ളത്.
4 എ സ്റ്റാറും നേടി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിയമത്തിനു
More »
യൂണിവേഴ്‌സിറ്റി പഠനത്തിന് ചെലവേറും; ഓരോ വര്‍ഷവും ഓട്ടോമാറ്റിക്കായി ഫീസ് കൂടിയേക്കും
ബ്രിട്ടനില്‍ പഠനത്തിനുള്ള ചെലവും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു. പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച് ട്യൂഷന്‍ ഫീസ് ഓരോ വര്‍ഷവും വര്‍ധിപ്പിച്ചാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ചെലവേറുമെന്നതാണ് അവസ്ഥ.
ഇങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷത്തോടെ ഫീസ് 250 പൗണ്ടിലേറെ വര്‍ദ്ധിച്ച് 9800 പൗണ്ടിന് സമീപമെത്തും. 2027-ഓടെ ഇത് 10,000 പൗണ്ട് കടക്കാനും സാധ്യതയുണ്ട്. അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ പല യൂണിവേഴ്‌സിറ്റികളും പൊട്ടി പാപ്പരാകുമെന്ന നിലയിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ഈ നീക്കം.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പണപ്പെരുപ്പ പ്രവചനത്തിന് ആനുപാതികമായി ഓരോ അക്കാഡമിക് വര്‍ഷത്തിന്റെ തുടക്കത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാനാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുന്നതെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബറിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ്
More »
ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ ഇടിച്ചുതെറിപ്പിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ക്ക് 13 വര്‍ഷം ജയില്‍
ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ ലങ്കാഷയറില്‍ വച്ച് ഇടിച്ചുതെറിപ്പിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് 13 വര്‍ഷം ജയില്‍ ശിക്ഷ. കെയര്‍ ഹോമില്‍ രാത്രി ഷിഫ്റ്റില്‍ കയറാനായി പോകവെ സീബ്രാ ക്രോസിംഗില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച അപകടം മലയാളി നഴ്‌സ് രഞ്ചു ജോസഫിന്റെയും, ഭര്‍ത്താവ് നൈജില്‍ ജോണിന്റെയും ജീവതത്തില്‍ ഒരിക്കലും മായാത്ത മുറിവാണ് സമ്മാനിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന രഞ്ചുവിന്റെ വയറ്റിലുള്ള കുഞ്ഞിനെയാണ് അപകടത്തില്‍ ഇവര്‍ക്ക് നഷ്ടമായത്.
അമിതവേഗത്തില്‍ അപകടം സൃഷ്ടിച്ച് കാര്‍ നിര്‍ത്താതെ പ്രതി 20-കാരന്‍ ആഷിര്‍ ഷാഹിദ് പോവുകയായിരുന്നു. ലങ്കാഷയറിലെ പ്രസ്റ്റണ് സമീപമുള്ള ബാംബര്‍ ബ്രിഡ്ജ് ഗ്രാമത്തിലായിരുന്നു അപകടം. 2024 സെപ്റ്റംബര്‍ 29ന് നടന്ന അപകടത്തിന് പിന്നാലെ രഞ്ചുവിനെ ആശുപത്രിയില്‍ എത്തിച്ച് കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുത്തെങ്കിലും ജീവന്‍
More »
അയര്‍ലന്‍ഡില്‍ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി.പി (40) യെയാണ് താമസ സ്ഥലത്തിന് പിന്നിലുള്ള ഷെഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അയര്‍ലന്‍ഡിലെ നോര്‍ത്ത് വെസ്റ്റേണ്‍ പ്രദേശമായ സ്ലൈഗോയില്‍ അനീഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് (പൊലീസിന്) വിവരം ലഭിച്ചത്. ഗാര്‍ഡയും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു.
സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി സെന്ററില്‍ കെയറര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. 2016ല്‍ അയര്‍ലന്‍ഡില്‍ എത്തിയ അനീഷ് വിവിധ സ്ഥലങ്ങളില്‍ മുന്‍പ് ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം സ്ലൈഗോ യൂണിവേഴ്‌സിറ്റി
More »
എ ലെവല്‍ പരീക്ഷയിലെ മലയാളി വിജയഗാഥ തുടരുന്നു...
എ ലെവല്‍ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ തുടരുന്നു. ലണ്ടന്‍ സട്ടനില്‍ താമസിക്കുന്ന ആദര്‍ശ് വില്‍സണ്‍ നാലു വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ കരസ്ഥമാക്കി. മാത്സ്, ഫര്‍ദര്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കാണ് എ സ്റ്റാറുകള്‍ നേടിയത്. ആദര്‍ശ് വില്‍സണ്‍ ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. കേബ്രിഡ്ജ് ഇമ്മാനുവേല്‍ കോളേജില്‍ ചേര്‍ന്ന് എന്‍ജിനീയറിംഗ് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആദര്‍ശ്. മുന്‍പ് ജിസിഎസ്ഇ പരീക്ഷയിലും 12 വിഷയത്തിനും എ സ്റ്റാര്‍ നേടിയിരുന്നു.
പഠനത്തിനു പുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായ ആദര്‍ശിന് ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് പുരസ്‌കാരം കൂടാതെ ഗ്ലോബല്‍ പ്രവാസി അവാര്‍ഡ് ഹോള്‍ഡര്‍, ഒഐസി-യുകെ ബെസ്റ്റ് ജിസിഎസ്ഇ അവാര്‍ഡ് വിന്നര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന അന്നാ ജോര്‍ജ് ആണ് ഏക സഹോദരി. സെന്റ് ഹെലിയര്‍ എന്‍എച്ച്എസ്
More »
ഇംഗ്ലണ്ടില്‍ താപനില കുതിച്ചു; ഏഴ് പ്രദേശങ്ങളില്‍ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട്
ഇംഗ്ലണ്ടില്‍ താപനില വര്‍ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങള്‍ക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോര്‍ക്ക്ഷയര്‍, ഹംബര്‍, കിഴക്ക്, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക.
അതേസമയം, സ്കോട്ട് ലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അര്‍ദ്ധരാത്രി വരെ ഇടിമിന്നലിന്റെ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സ്കോട്ട് ലന്‍ഡില്‍ കനത്ത മഴ പ്രാദേശിക തടസ്സങ്ങള്‍ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഇംഗ്ലണ്ടിന്റെ നോര്‍ത്തോള്‍ട്ട്, റോസ്-ഓണ്‍-വൈ, ബെന്‍സണ്‍
More »
'ഫ്ലോറിസ്' ചുഴലിക്കാറ്റില്‍ സ്കോട്ട് ലന്‍ഡില്‍ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ദുരന്തം മക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍
യുകെയില്‍ ആഞ്ഞടിച്ച 'ഫ്ലോറിസ്' ചുഴലിക്കാറ്റില്‍ സ്കോട്ട് ലന്‍ഡില്‍ പത്തനംതിട്ട സ്വദേശിനിക്ക് ജീവന്‍ നഷ്ടമായി. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71). നഴ്‌സായ മകള്‍ ലിജോ റോയിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവ് വി. എ. ഏബ്രഹാമിനൊപ്പം യുകെയില്‍ എത്തിയതായിരുന്നു ശോശാമ്മ.
അവധിക്കാലമായതിനാല്‍ സ്കോട്ട് ലന്‍ഡിലെ എഡിന്‍ബറോ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറില്‍ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ എഡിന്‍ബറോ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ യുഎസിലുള്ള മകള്‍
More »
എ ലെവല്‍ പരീക്ഷാ ഫലം; മികവ് കാട്ടി മലയാളി കുട്ടികള്‍
വ്യാഴാഴ്ച രാവിലെ പുറത്തുവന്ന എ ലെവല്‍ പരീക്ഷാ ഫലം കോവിഡിനു ശേഷമുള്ള മികച്ച വിജയമെന്നാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ എ ലെവലില്‍ ആണ്‍കുട്ടികളാണ് മികച്ച വിജയം നേടി മുന്നിട്ടു നിന്നതെങ്കില്‍ ഇക്കുറി മികച്ച വിജയം നേടി പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പം ഉണ്ട്. പതിവുപോലെ മലയാളി കുട്ടികള്‍ അഭിമാന വിജയമാണ് ഇക്കുറിയും കരസ്ഥമാക്കിയിരിക്കുന്നത്.
എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടിയ ആല്‍ട്രിഹാം ഗ്രാമര്‍ ഫോര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എല്‍സാ ബിന്റോസൈമണ്‍ നേടിയത് മികച്ച വിജയം ആണ്. എല്‍സ യുകെയിലെ പ്രശസ്തമായ കിംഗ്‌സ് കോളേജില്‍ പ്രവേശവും നേടി.
ഗണിതം, രസതന്ത്രം, ജൈവശാസ്ത്രം, കൂടാതെ മനശ്ശാസ്ത്രം വിഷയങ്ങള്‍ ആയിരുന്നു എല്‍സ എ ലെവലില്‍ പഠിച്ചത്. ഡോ. ബിന്റോ സൈമണ്‍ - ലാന്‍ഡി ബിന്റോ സൈമണ്‍ ദമ്പതികളുടെ മകളാണ്. എല്‍സയുടെ സഹോദരി ഫ്രേയ അതേ സ്‌കൂളില്‍ ഇയര്‍ 7ല്‍ പഠിക്കുകയാണ്.
രണ്ട് എ
More »