യു.കെ.വാര്‍ത്തകള്‍

സൗത്ത് കേംബ്രിജ്‌ഷെയര്‍ കൗണ്‍സിലിലേക്ക് മലയാളിയുടെ ചരിത്രവിജയം
സൗത്ത് കേംബ്രിജ്‌ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ജിയോ സെബാസ്റ്റ്യന്‍ ചരിത്രവിജയം നേടി. ഹിസ്റ്റണ്‍ ആന്‍ഡ് ഇംപിങ്ടന്‍ വാര്‍ഡില്‍ നിന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിയോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇതോടെ ജിയോ സ്വന്തമാക്കി. കൊച്ചി പാലാരിവട്ടം സ്വദേശിയായ ജിയോ, കാലടി ശ്രീ ശങ്കര കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമബിരുദം നേടി. 2002-ലാണ് അദ്ദേഹം യുകെയിലെ കേംബ്രിജിലേക്ക് കുടിയേറിയത്. ആരോഗ്യമേഖലയിലും യുകെ ജയില്‌സേവന വകുപ്പിലും പ്രവര്‍ത്തിച്ചിട്ടുള്ള ജിയോ, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും അറിയപ്പെടുന്നു. നഴ്‌സുമാരുടെ എന്‍എംസി രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തില്‍ 42,000ത്തിലധികം ആളുകള്‍

More »

റിഫോം തരംഗത്തില്‍ ജയിച്ചത് ഒന്‍പത് മലയാളി സ്ഥാനാര്‍ഥികള്‍ മാത്രം
റിഫോം പാര്‍ട്ടിയുടെ ശക്തമായ മുന്നേറ്റം ഇംഗ്ലണ്ടിലെയും വെയില്‍ സിലെയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജര്‍ക്കു വലിയ തിരിച്ചടിയായി. വര്‍ഷങ്ങളായി കുടിയേറ്റക്കാര്‍ കൂടുതലുള്ള കൗണ്‍സിലുകളില്‍ മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന നിരവധി ഏഷ്യന്‍ വംശജര്‍ ഇത്തവണ പരാജയപ്പെട്ടു. കുടിയേറ്റ വിരുദ്ധ വികാരത്തെ അനുകൂലിച്ചുള്ള വോട്ടിംഗ് ശക്തമായപ്പോള്‍, അതിനൊപ്പം നിന്ന ചില ഏഷ്യന്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചത്. ബാസില്‍ഡണില്‍ റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ജോസ് കാറ്റാടി വിജയിച്ചവരില്‍ ശ്രദ്ധേയനായി. ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ടിക്കറ്റുകളില്‍ നൂറുകണക്കിന് ഏഷ്യന്‍ വംശജരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലേബറിന്റെ ശക്തികേന്ദ്രമായ ക്രോയിഡോണ്‍ പോലുള്ള കൗണ്‍സിലുകളിലും റിഫോം പാര്‍ട്ടിയാണ് ഏറ്റവും വലിയ

More »

തിരഞ്ഞെടുപ്പിലെ തിരിച്ചടി: കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്ന പോര്; നേതൃമത്സരത്തിന് നേതാക്കള്‍
ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്ന പോര് ശക്തം. ലേബര്‍ പാര്‍ട്ടിയിലെ മുന്‍ മന്ത്രി കാതറിന്‍ വെസ്റ്റ്, മന്ത്രിസഭ സ്റ്റാര്‍മറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം തിങ്കളാഴ്ച ഔദ്യോഗികമായി നേതൃമത്സരത്തിന് താന്‍ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. വടക്കന്‍ ലണ്ടനിലെ ഹോണ്‍സി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കാതറിന്‍ വെസ്റ്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏഞ്ചല റെയ്നര്‍, വെസ് സ്ട്രീറ്റിങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. നേതൃത്വ തിരഞ്ഞെടുപ്പിന് ആവശ്യമായ 81 എംപിമാരുടെ പിന്തുണയില്‍ നിന്നും ഏറെ അകലെയല്ലെന്നും തനിക്ക് ഇതിനകം 10 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വെസ്റ്റ് വ്യക്തമാക്കി. 'കാബിനറ്റ്

More »

നോട്ടിംഗ്ഹാംഷെയറില്‍ കാര്‍ ഇടിച്ച് 5പേര്‍ക്ക് പരിക്കേറ്റ സംഭവം; കൊലപാതകശ്രമത്തിന് ഒരാള്‍ അറസ്റ്റില്‍
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷെയറിലെ ആര്‍ണോള്‍ഡ് ടൗണ്‍ സെന്ററില്‍ കാര്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 1.10ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നും നോട്ടിംഗ്ഹാംഷെയര്‍ പൊലീസ് അറിയിച്ചു. മറ്റ് നാല് പേരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് തൊട്ടുമുമ്പ് ടൗണ്‍ സെന്ററില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ മനപ്പൂര്‍വ്വം സംഘത്തിലേക്ക് ഓടിച്ചുകയറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പിടികൂടി സംഭവത്തില്‍ ഭീകരവിരുദ്ധ വിഭാഗം അന്വേഷണം നടത്തുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍

More »

പുതിയ വാടക നിയമ പ്രകാരമുള്ള രേഖ ഹാജരാക്കിയില്ലെങ്കില്‍ വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് പിഴ
കഴിഞ്ഞയാഴ്ച്ച പ്രാബല്യത്തില്‍ വന്ന് പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് പ്രകാരമുള്ള രേഖ ഹാജരാക്കിയില്ലെങ്കില്‍ വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് പിഴ ചുമത്തും. പുതിയ നിയമം വാടകക്കാരെ എങ്ങനെ ബാധിക്കും എന്ന് വിശദീകരിക്കുന്ന ഔദ്യോഗിക ഇന്‍ഫര്‍മേഷന്‍ ഷീറ്റ് വാടകക്കാര്‍ക്ക് നല്‍കേണ്ടത് നിയമം മൂലം വീട്ടുടമസ്ഥന്റെ ഉത്തരവാദിത്തം ആക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വീട്ടുടമകള്‍, അവരുടെ വീടുകളില്‍ താമസിക്കുന്ന വാടകക്കാര്‍ക്ക് രേഖകള്‍ പി ഡിഎഫ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഫിക്‌സ്ഡ് ടേം ടെനന്‍സി എടുത്തുകളയുകയും റോളിംഗ് പീരീഡ് ടെനന്‍സി പകരമായി കൊണ്ടുവരികയും ചെയ്ത പുതിയ നിയമം വാടകക്കാര്‍ക്ക് ഏറെ സംരക്ഷണം നല്‍കുന്നുണ്ട്. വാടകക്കാര്‍ ഇനിമുതല്‍ ദീര്‍ഘകാല കരാറുകള്‍ക്ക് നിര്‍ബന്ധിതരാകില്ല എന്നതാണ് അതിലൊന്ന്. അതുപോലെ, വാടകക്കാരെ ഒഴിപ്പിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഇനിമുതല്‍ വീട്ടുടമസ്ഥര്‍

More »

ഇറാന്‍ യുദ്ധത്തിന്റെ ആഘാതം; യുകെയില്‍ വീടുവില വര്‍ധന പകുതിയായി കുറഞ്ഞു
മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ വീടുവില വര്‍ധന പകുതിയായി കുറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍, തുടര്‍ച്ചയായ രണ്ടാം മാസവും യു കെയിലെ വീടുകളുടെ വില ഇടിഞ്ഞതോടെ വീട് വില വര്‍ധനവിന്റെ വാര്‍ഷിക നിരക്ക് ഹാലിഫാക്‌സിന്റെ കണക്കുകൂട്ടലില്‍ പകുതിയായി കുറഞ്ഞു. ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കളായ ലോയ്ഡ്‌സിന്റെ ഭാഗമായ ഹാലിഫാക്‌സ് പറയുന്നത്, ഇക്കഴിഞ്ഞ ഏപ്രിലില്‍ യു കെയിലെ വീട് വിലയില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ്. മാര്‍ച്ചില്‍ 0.5 ശതമാനത്തിന്റെ ഇടിവ് ദൃശ്യമായതിന്റെ തുടര്‍ച്ചയായിട്ടാണിത്. നിലവില്‍, യു കെയിലെ ശരാശരി വീട് വില 2,99,313 പൗണ്ട് ആണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ വീട് വിലയില്‍ 0.8 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണ് ഹാലിഫാക്‌സ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അവര്‍ പ്രവചിക്കുന്നത് 0.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഈ

More »

14 വര്‍ഷത്തെ ബര്‍മിംഗ്ഹാമിന്റെ ആധിപത്യവും നഷ്ടപ്പെട്ട് ലേബര്‍; റിഫോമിന് മുന്‍തൂക്കം
നീണ്ട 14 വര്‍ഷക്കാലം ഭരിച്ച ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലില്‍ നിന്നു വോട്ടര്‍മാര്‍ ലേബറിനെ പുറംതള്ളി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. റിഫോം, കണ്‍സര്‍വേറ്റീവ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് പുറമെ ചില സീറ്റുകളില്‍ മുസ്ലീം വിഭാഗീയ സ്വതന്ത്രരും വിജയിച്ച് കയറി. 101 സീറ്റുകളില്‍ 99 സീറ്റുകളിലെ ഫലങ്ങളാണ് വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്നത്. എന്നാല്‍ അധികാരം ആറ് വഴികളായി തിരിഞ്ഞ്, ഒരു പാര്‍ട്ടിക്കും സ്വയം വിജയം അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. 22 സീറ്റുമായി റിഫോമാണ് മുന്നിലുള്ളത്. അതേസമയം 19 സീറ്റില്‍ ഗ്രീന്‍സും, 16 ഇടത്ത് കണ്‍സര്‍വേറ്റീവുകളും, ലേബര്‍ 17 ഇടത്തും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ഇടത്തും ജയിച്ചു. എന്നാല്‍ 13 സ്ഥലത്ത് സ്വതന്ത്രരാണ് വിജയിച്ചത്. 2023-ല്‍ പാപ്പരായി മാറിയ ഒരു ലോക്കല്‍ അതോറിറ്റിയാണ് ബര്‍മിംഗ്ഹാം. ഒരു വര്‍ഷത്തിലേറെയായി ബിന്‍ സമരം നടക്കുന്നു. തെരുവുകളില്‍ മാലിന്യം കുമിഞ്ഞ് കൂടുമ്പോള്‍

More »

കനത്ത പരാജയത്തിലും രാജിയില്ലെന്ന് സ്റ്റാര്‍മര്‍; പൗണ്ട് കരുത്താര്‍ജ്ജിച്ചു
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് കനത്ത തോല്‍വി സമ്മാനിക്കപ്പെട്ടതോടെ കീര്‍ സ്റ്റാര്‍മര്‍ രാജിവെയ്ക്കണമെന്ന മുറവിളി ശക്തമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നൂറുകണക്കിന് കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതൊന്നും പരിഗണിച്ച് രാജിവെയ്ക്കാനില്ലെന്നാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപരീതമായാല്‍ പ്രധാനമന്ത്രിക്ക് നേതൃപദവിക്കായി പോരാട്ടം നടത്തേണ്ടി വരുമെന്നാണ് നേരത്തെ ആശങ്കയുണ്ടായിരുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ലേബറിന് ആശ്വാസമേകുന്നതല്ല. എന്നാല്‍ താന്‍ ഇറങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇതോടെ യുകെയുടെ 10 വര്‍ഷ ഗില്‍റ്റുകളില്‍ 5 ബേസിസ് പോയിന്റ് താഴ്ന്നു. 30 വര്‍ഷത്തെ ബോണ്ടുകള്‍ 28 വര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയ ശേഷം താഴ്ന്നു. ഇതെല്ലാം ഗവണ്‍മെന്റ് സ്ഥിരതയോടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ്. സ്റ്റാര്‍മറുടെ

More »

ഹന്റാവൈറസ് പടര്‍ന്നുപിടിച്ച കപ്പലിലെ ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങി! വ്യാപക തെരച്ചില്‍
ഒരു കപ്പലില്‍ പടര്‍ന്ന മാരകമായ ഹന്റാവൈറസ് ജനങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെ ബ്രിട്ടീഷുകാരനായ ഒരു യാത്രക്കാരന്‍ മുങ്ങിയത് സ്ഥിതി വഷളാക്കി. രോഗം പടര്‍ന്നുപിടിച്ച ക്രൂയിസ് കപ്പലില്‍ നിന്നുമാണ് ഒരു ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ അധികൃതര്‍. മാരകമായ എലിപ്പനി ബാധയുടെ ക്യാരിയറായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി നൂറുകണക്കിന് പേര്‍ ഇതൊന്നും അറിയാതെ സമ്പര്‍ക്കത്തില്‍ വരാന്‍ ഇടയുണ്ടെന്നത് പ്രശ്‌നത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24ന് എംവി ഹോണ്ടിയസില്‍ നിന്നും ഏഴ് ബ്രിട്ടീഷ് പൗരന്‍മാര്‍ പുറത്തുവന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതില്‍ രണ്ട് പേര്‍ യുകെയില്‍ മടങ്ങിയെത്തി വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലുണ്ട്. നാല് പേര്‍ സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലെനയിലുമാണ്. എന്നാല്‍ ഏഴാമനായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions