പാര്ക്കിംഗ് പിഴ ഇരട്ടിയാക്കാന് നീക്കം; ലേബര് സര്ക്കാരിനെതിരെ വിമര്ശനം
ലേബര് സര്ക്കാരിന്റെ പരിഗണനയിലുള്ള പുതിയ പദ്ധതിപ്രകാരം കൗണ്സിലുകള്ക്ക് പാര്ക്കിംഗ് പിഴ ഗണ്യമായി വര്ധിപ്പിക്കാനുള്ള അധികാരം ലഭിക്കുമെന്ന റിപ്പോര്ട്ടുകള്ക്ക് പിന്നാലെ വിവാദം ശക്തമാകുന്നു. ലണ്ടന് പുറത്തുള്ള പ്രദേശങ്ങളില് പാര്ക്കിംഗ് ടിക്കറ്റ് പിഴ 70 പൗണ്ടില് നിന്ന് 160 പൗണ്ടായി ഉയര്ത്തുന്ന പരീക്ഷണ പദ്ധതി ബേണ്മൗത്തില് നടപ്പിലാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സര്ക്കാര് ആലോചിക്കുന്നതെന്നാണ് റിപ്പോര്ട്ട്. ഇത് നടപ്പായാല് ലണ്ടന് പുറത്തുള്ള വാഹനമുടമകള്ക്കും തലസ്ഥാന നഗരത്തിലെ ഉയര്ന്ന നിരക്കിന് സമാനമായ പിഴ നല്കേണ്ട സാഹചര്യമുണ്ടാകും.
'ഖജനാവ് നിറയ്ക്കാന് സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ഇത്' എന്നതാണ് പ്രധാന വിമര്ശനം. വാഹനമുടമകളെ ലക്ഷ്യമിട്ടുള്ള വരുമാനശേഖരണ പദ്ധതിയാണിതെന്നും പ്രതിപക്ഷം
More »
യുകെയില് മോര്ട്ട്ഗേജ് അഫോര്ഡബിലിറ്റി 2008ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയില്; വരുമാനത്തിന്റെ 21.3% തിരിച്ചടവാകുന്നു
യുകെയില് വീട് വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് ഇപ്പോള് വലിയ അനിശ്ചിതാവസ്ഥയാണ്. ഇറാന് യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങള് ഇപ്പോഴും പൂര്ണ്ണമായി രാജ്യത്ത് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. എങ്കിലും വീട് വാങ്ങുന്നവര്ക്ക് ദുരിതം നിറഞ്ഞ മോര്ട്ട്ഗേജ് അഫോര്ഡബിലിറ്റി സമ്മര്ദങ്ങള് അഭിമുഖീകരിക്കുന്നുവെന്നാണ് കണക്ക്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലുള്ള അവസ്ഥയല്ല അനുഭവപ്പെടുന്നതെന്നും ബാങ്കിംഗ് ബോഡി യുകെ ഫിനാന്സ് വ്യക്തമാക്കുന്നു. പ്രാഥമിക മോര്ട്ട്ഗേജ് തിരിച്ചടവുകളാണ് വീട് വാങ്ങുന്നവരുടെ വരുമാനത്തിന്റെ 21.3% വിഴുങ്ങുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 2008ന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിലയാണിത്.
എന്നാല് കഴിഞ്ഞ വര്ഷം വരെയുള്ള കണക്കുകളെ ആശ്രയിച്ചാണ് ഈ റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതായത് ഇറാന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള പ്രത്യാഘാതങ്ങള് ഇതില്
More »
ബ്രിട്ടനില് വിലക്കയറ്റം രൂക്ഷം; വര്ഷാന്ത്യത്തില് 50% വിലവര്ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഇറാനിലെ യുദ്ധം ബ്രിട്ടനില് വിലക്കയറ്റം കുതിച്ചുയരാന് ഇടയാക്കുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള് ശരിവെച്ച് പ്രധാനമന്ത്രിയും. യുദ്ധം അവസാനിച്ചാലും ഇതിന്റെ ആഘാതം തുടരും. ഫലം ഭക്ഷണം കഴിക്കുന്നത് ചെലവുള്ള കാര്യമാകും. വര്ഷാന്ത്യത്തില് 50% വിലവര്ധന നേരിടേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.
ഇറാന് യുദ്ധം ബ്രിട്ടനിലെ വിലക്കയറ്റം അസാധാരണമായ തോതിലാണ് ഉയര്ത്തുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി തുടങ്ങിയിട്ട് വര്ഷങ്ങളായെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള കുതിപ്പാണ് ഇപ്പോള് ഭക്ഷ്യസാധനങ്ങള്ക്ക് രേഖപ്പെടുത്തുന്നത്. വര്ഷത്തിന്റെ അവസാന്തതോടെ ഇത് 50% ഉയരത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ഗ്രോസറി ഉത്പന്നങ്ങളായ ഫ്രോസണ് പച്ചക്കറികള്, മുട്ട, ബീഫ്, പാസ്ത പോലുള്ളവയ്ക്ക് പകുതിയോളം വില ഉയര്ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ പോക്കറ്റടിക്കുന്ന സ്ഥിതിയാണ് വരുത്തിവെയ്ക്കുന്നത്. അമേരിക്കയുടെ ഇറാനുമായുള്ള യുദ്ധം എണ്ണ,
More »
ഇന്ധന പ്രതിസന്ധിയില് വിമാന സര്വീസുകള് മുന്കൂട്ടി റദ്ദാക്കാന് അനുമതി
യുദ്ധം മൂലം ഇന്ധന പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബ്രിട്ടനില് ഇന്ധന ക്ഷാമം ഉണ്ടായാല് വിമാന കമ്പനികള് മുന്കൂട്ടി സര്വീസുകള് റദ്ദാക്കാന് അനുമതി നല്കുന്ന പുതിയ പദ്ധതികള് സര്ക്കാര് തയ്യാറാക്കി. ഈ വേനല്ക്കാലത്ത് ഇന്ധന ലഭ്യതയില് പ്രശ്നങ്ങളുണ്ടായാല് വിമാനത്താവളങ്ങളിലെ സ്ലോട്ടുകള് നഷ്ടപ്പെടാതെ തന്നെ ആഴ്ചകള്ക്ക് മുമ്പ് സര്വീസുകള് റദ്ദാക്കാന് എയര്ലൈനുകള്ക്ക് കഴിയുമെന്ന് അധികൃതര് അറിയിച്ചു.
യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകള് ഒഴിവാക്കുന്നതിനാണ് ഈ നീക്കം.
അതിനിടെ നാല് റിഫോനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വര്ധിപ്പിക്കാനും അമേരിക്കയില് നിന്ന് കൂടുതല് ഇന്ധനം എത്തിക്കുന്ന മാര്ഗങ്ങള് പരിശോധിക്കാനും സര്ക്കാര് നിര്ദ്ദേശം നല്കി.
ഇന്ധന ക്ഷാമമില്ലെന്ന് വിമാന കമ്പനികള് പറയുമ്പോഴും ഇറാന് യുദ്ധം മൂലം വിതരണ ശൃംഖലയില് തടസ്സം വന്നാല് ഏതാനും
More »
ഒറ്റ മിനിറ്റില് നല്കുന്ന കാന്സര് ഇഞ്ചക്ഷന് എന്എച്ച്എസില് നിലവില്
ആയിരക്കണക്കിന് കാന്സര് രോഗികള്ക്ക് ചികിത്സ വേഗത്തിലാക്കാന് സഹായിക്കുന്ന പുതിയ ഒരു മിനിറ്റ് കാന്സര് മരുന്ന് ഇഞ്ചക്ഷന് എന്എച്ച്എസില് നിലവില് വന്നു. പെംബ്രോലിസുമാബ് എന്ന മരുന്നാണ് അര മണിക്കൂറിലേറെ എടുത്ത് ഡ്രിപ്പ് രൂപത്തില് നല്കുന്നതിന് പകരം ഇഞ്ചക്ഷനായി അവതരിപ്പിക്കുന്നത്.
യുകെയില് വര്ഷത്തില് 14000 പേര്ക്കെങ്കിലും ഈ ഇമ്മ്യൂണോതെറാപ്പി മരുന്ന് പ്രിസ്ക്രൈബ് ചെയ്യുന്നുണ്ട്. ഇമ്മ്യൂണ് സിസ്റ്റത്തെ കൊണ്ട് ക്യാന്സര് കോശങ്ങളെ അക്രമിക്കാന് ഉത്തേജിപ്പിക്കുന്ന വിധത്തിലാണ് ഇത് പ്രവര്ത്തിക്കുന്നത്.
ഈ മരുന്ന് ഐവി ലൈനിലൂടെയോ, ഡ്രിപ്പായോ നല്കാന് രോഗികള്ക്ക് ആശുപത്രികളില് രണ്ട് മണിക്കൂറോളം ചെലവാക്കേണ്ടി വരുന്നത്. ഇതിന് പകരമാണ് ഇഞ്ചക്ഷന് രൂപത്തില് മരുന്ന് നല്കുന്നത്. ഓരോ മൂന്നാഴ്ചയിലും ഒരു മിനിറ്റ് ഇഞ്ചക്ഷനായും, ആറ് ആഴ്ചയില് രണ്ട് മിനിറ്റ് ഇഞ്ചക്ഷനായും ഈ മരുന്ന്
More »
ബ്രിസ്റ്റോളിലെ വീട്ടില് സ്ഫോടനം; രണ്ട് പേര് മരിച്ചു; ഒരു കുട്ടി ഉള്പ്പെടെ 3 പേര്ക്കു പരിക്ക്
ബ്രിസ്റ്റോറിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില് രണ്ട് പേര് കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്പ്പെടെ മൂന്ന് പേര് പരുക്കുകളോടെ ആശുപത്രിയില് ചികിത്സയിലാണ്. വീട്ടില് സ്ഫോടനം നടന്ന സംഭവം ദുരൂഹമാണെന്ന് പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ 6.17-ഓടെയാണ് സ്റ്റേണ്കോര്ട്ട് റോഡിലെ വീട്ടിലേക്ക് ഗാര്ഹിക പ്രശ്നങ്ങള് അരങ്ങേറുന്നതായി വിവരം ലഭിച്ച് എവോണ് & സോമര്സെറ്റ് പോലീസ് എത്തുന്നത്. എത്തിച്ചേരുന്നതിന് തൊട്ടുമുന്പ് സ്ഫോടനം അരങ്ങേറിയതായി സൂപ്രണ്ട് മാറ്റ് എബ്സ് പറഞ്ഞു.
'വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയും, പുരുഷനുമാണ് കൊല്ലപ്പെട്ടത്. അപകടത്തില് ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ച് സ്പെഷ്യല് ട്രെയിനിംഗ് നേടിയ ഓഫീസര്മാരുടെ പിന്തുണ നല്കുന്നുണ്ട്', അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഒരു പുരുഷനും, സ്ത്രീയും, ഒരു കുട്ടിയുമാണ് ചെറിയ പരുക്കുകളോടെ ആശുപത്രിയില്
More »
ടെനന്സി നിയമമാറ്റങ്ങള് പ്രാബല്യത്തില്; വാടകക്കാരെ പുറത്താക്കുക എളുപ്പമല്ല
യുകെയുടെ റെന്റേഴ്സ് റൈറ്റ്സ് ആക്ട് പരിഷ്കരിച്ച മാറ്റങ്ങളുമായി പ്രാബല്യത്തില്വന്നു. വാടകക്കാര്ക്കും, ലാന്ഡ്ലോര്ഡ്സിനും നിരവധി മാറ്റങ്ങള്ക്കൊപ്പമാണ് നിയമം നിലവിലെത്തുന്നത്.
സെക്ഷന് 21 പ്രകാരമുള്ള നോ-ഫോള്ട്ട് എവിക്ഷന് ഉള്പ്പെടെ അവസാനിപ്പിച്ച് കൊണ്ടാണ് പ്രൈവറ്റ് റെന്റിംഗ് പരിഷ്കാരങ്ങള് വരുന്നത്. 11 മില്ല്യണ് പ്രൈവറ്റ് റെന്റേഴ്സിനും, 2.3 മില്ല്യണ് ലാന്ഡ്ലോര്ഡ്സിനും ഇത് സാരമായ മാറ്റങ്ങളാണ് സമ്മാനിക്കുന്നത്.
മുന്കൂര് നോട്ടീസും, ന്യായീകരണവുമില്ലാതെ വാടകക്കാരെ പുറത്താക്കാന് വഴിയൊരുക്കിയ സെക്ഷന് 21 എടുത്ത് കളഞ്ഞുവെന്നതാണ് റെന്റേഴ്സ് റൈറ്റ്സ് ആക്ടിലെ പ്രധാന മാറ്റം.
ഇതിന് പുറമെ ലാന്ഡ്ലോര്ഡ്സിന് ലേലം വിളിച്ച് വാടകയ്ക്ക് കൊടുക്കുന്നതും അവസാനിപ്പിക്കേണ്ടി വരും. പരസ്യം ചെയ്ത വാടകയില് കൂടുതല് ഇവര്ക്ക് ചോദിക്കാന് കഴിയില്ല. ഒരു മാസത്തെ വാടക മാത്രം
More »
ബിബിസി വാര്ത്താ വിഭാഗത്തില് വന് വെട്ടിനിരത്തല്; 2000 പേരുടെ ജോലിനഷ്ടമാകും
ബ്രിട്ടീഷ് പൊതുമാധ്യമ സ്ഥാപനം ബിബിസിയുടെ വാര്ത്താ വിഭാഗത്തില് വന് വെട്ടിനിരത്തല്. 15% വരെ ചെലവ് കുറയ്ക്കാനുള്ള തീരുമാനം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. . ഇതോടെ നൂറുകണക്കിന് ജീവനക്കാര്ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഉയര്ന്നിരിക്കുകയാണ്.
ബിബിസി ആകെ നടപ്പാക്കുന്ന 600 മില്യണ് പൗണ്ട് ചെലവ് കുറയ്ക്കല് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഏകദേശം 21,500 ജീവനക്കാരില് 10% പേര്ക്ക് ജോലി പോകും
വാര്ത്താ വിഭാഗം ബിബിസി ജീവനക്കാരില് ജോലിക്കാര് പോകുന്നതോടെ പ്രവര്ത്തനത്തെ തന്നെ ബാധിക്കും.
മുന് ഗൂഗിള് എക്സിക്യൂട്ടീവ് ആയ മാറ്റ് ബ്രിട്ടന് മേയ് 18 മുതല് ഡയറക്ടര് ജനറലായി ചുമതലയേല്ക്കാനിരിക്കെയാണ് ഈ തീരുമാനം. മുന് ഡയറക്ടര് ജനറല് ടിം ഡേവി രാജിവച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.
ബിബിസി കഴിഞ്ഞ കാലത്ത് നിരവധി വിവാദങ്ങള് നേരിട്ടിരുന്നു. ട്രംപ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്തതിനെ തുടര്ന്നുണ്ടായ
More »
തദ്ദേശ തെരഞ്ഞെടുപ്പില് മരുമകള്ക്ക് സുരക്ഷിത വാര്ഡ്; സ്റ്റാര്മറിനെതിരെ വിമര്ശനം
പ്രധാനമന്ത്രി കീര് സ്റ്റാര്മര്ക്കെതിരെ വിവാദങ്ങള് ഒന്നിന് പിറകെ ഒന്നായി വരുകയാണ്. പല സിറ്റിംഗ് കൗണ്സിലര്മാര്ക്കും മത്സരിക്കാന് അനുവാദം നല്കാതെ മാറ്റി നിര്ത്തിയപ്പോള്, തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിനായി സ്റ്റാര്മര് സ്വന്തം മരുമകള്ക്ക് സുരക്ഷിതമായ ഒരു സീറ്റ് ഉറപ്പിച്ചു എന്നതാണ് ആരോപണം. സ്റ്റാര്മറുടെ സഹോദരി കാതറിന് സ്വാബേയുടെ മകള് എല്ലി സാന്ഡോവറിന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ബെന്ഷാം നാനൊര് വാര്ഡില് മത്സരിക്കാനുള്ള അവസരം നല്കിയത്.
പ്രത്യക്ഷ ആരോപണങ്ങളൊ വിവാദങ്ങളോ ഒന്നും തന്നെയില്ലാതിരിക്കെ യൂനിസ് ഓ ഡെയിം, എനിഡ് മോലിന്യുക്സ് എന്നീ രണ്ട് ലേബര് കൗണ്സിലര്മാര്ക്ക് അന്ന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. മാത്രമല്ല, ക്രോയ്ഡോണില് അര ഡസനോളം സിറ്റിംഗ് കൗണ്സിലര്മാര്ക്ക് മത്സരിക്കാനുള്ള അവസരവും അന്ന് നിഷേധിച്ചിരുന്നു. അവരില് ഭൂരിഭാഗവും വംശീയ
More »