വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
യുകെയിലെ വീട് വിലയില്‍ അടുത്ത വര്‍ഷം നാലു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് വായ്പാദാതാവായ നേഷന്‍വൈഡ് പ്രവചിക്കുന്നത്. വിലയില്‍ രണ്ടു മുതല്‍ നാലു ശതമാനം വരെ വര്‍ധനവുണ്ടാകും എന്നാണ് നേഷന്‍വൈഡ് ബിലിഡിംഗ് സൊസൈറ്റിയിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്‍ട്ട് ഗാര്‍ഡനര്‍ പറയുന്നത്. അതിനു പുറമെ രാജ്യത്തെ വീട് വിലയില്‍ തെക്കന്‍ മേഖലയും വടക്കന്‍ മേഖലയും തമ്മിലുള്ള അന്തരം ഈ വര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വീട് വിലയില്‍ അടുത്ത വര്‍ഷം ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് മറ്റൊരു വായ്പാദാതാവായ ഹാലിഫാക്സ് പ്രവചിക്കുന്നത്. വേതന വര്‍ധനവിനെ തുടര്‍ന്ന് ആദ്യ വീട് വാങ്ങാനായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം മോര്‍ട്ട്‌ഗേജ് വിപണിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി
More »
എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ദന്തചികിത്സാ സംവിധാനത്തില്‍ സമൂല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടിയന്തര ദന്തചികിത്സ ആവശ്യമായവര്‍ക്കും സങ്കീര്‍ണ ചികിത്സ ആവശ്യമായ രോഗികള്‍ക്കും ഇനി കൂടുതല്‍ മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇതിലൂടെ ദന്തചികിത്സ ലഭ്യമാകാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഗുരുതരമായ ചികിത്സ ആവശ്യമായ സങ്കീര്‍ണ കേസുകളില്‍ രോഗികള്‍ക്ക് 200 പൗണ്ടില്‍ അധികം തുക ലാഭിക്കാനാകും. ചില രോഗികള്‍ക്ക് ഏകദേശം 225 പൗണ്ട് വരെ ചെലവു കുറയുമെന്നാണ് വിലയിരുത്തല്‍. ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
വര്‍ഷങ്ങളായി എന്‍എച്ച്എസില്‍ ദന്തഡോക്ടര്‍മാരുടെ അഭാവം തുടരുകയാണെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ (BDA)
More »
തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍. ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
2021-ലെ ഉയര്‍ന്ന നിരക്കിന് ശേഷമുള്ള കണക്കുകളാണെങ്കിലും മഹാമാരി ആ ഘട്ടത്തില്‍ ആഘാതം സൃഷ്ടിച്ചിരുന്നു. ഇതുമായി തട്ടിച്ച് നോക്കുമ്പോള്‍ 2016-ലെ ആദ്യ പാദത്തിന് ശേഷമുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ 18 മുതല്‍ 24 വരെ പ്രായത്തിലുള്ള 85,000 പേര്‍ കൂടി തൊഴിലില്ലാത്തവരായി പട്ടികയില്‍ പെട്ടു. എന്നാല്‍ ഇതിന് മറുവശമെന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തൊഴിലില്ലായ്മയും, വരുമാന വളര്‍ച്ചയും പരിശോധിച്ച് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടേക്കും.
വ്യാഴാഴ്ചയാണ്
More »
ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ തള്ളി റസിഡന്റ് ഡോക്ടര്‍മാര്‍ അഞ്ച് ദിവസത്തെ പണിമുടക്കിന് തുടക്കം കുറിയ്ക്കുമ്പോള്‍ എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലാകുമെന്ന് ആശങ്ക. ചുരുങ്ങിയത് 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും ഈയാഴ്ച റദ്ദാക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇക്കുറി കൂടുതല്‍ രോഗികളെ ബാധിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. റെക്കോര്‍ഡ് തോതില്‍ സൂപ്പര്‍ഫ്‌ളൂ പടര്‍ന്നുപിടിക്കുന്നതും, ക്രിസ്മസും ജീവനക്കാരുടെ ഹോളിഡേയും ഒരുമിച്ച് വരുന്ന ഘട്ടത്തിലാണ് സമരങ്ങള്‍.
ഇതോടെ ക്രിസ്മസും, ന്യൂഇയറും എന്‍എച്ച്എസിലെ മറ്റുള്ള ജീവനക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള സീസണായി മാറും. രോഗികളെ സംബന്ധിച്ചാകട്ടെ ചികിത്സ എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയുമാകും. വരും ദിവസങ്ങളില്‍ രോഗം പിടിപെട്ട് ആശുപത്രിയില്‍
More »
നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
രാജ്യത്തെ പ്രമുഖ കോച്ച് സര്‍വീസ് ദാതാക്കളായ നാഷണല്‍ എക്‌സ്പ്രസിന്റെ അംഗീകൃത കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്. കൊട്ടാരക്കര സ്വദേശിനിയായ സുഷ പ്രേംജിത്ത് ആണ് നഴ്‌സിംഗ് ജോലിയ്ക്കിടെയില്‍ സമയം കണ്ടെത്തി കഠിന പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുഷ ഈ നേട്ടം കൈവരിച്ചത്. സുഷയുടെ സഹോദരന്‍ ചെങ്ങന്നൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ്.
യുകെയിലെ ഡ്രൈവിംഗ് രീതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ഒരു ബസ് ഓടിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. റോഡുകള്‍, നിയമങ്ങള്‍ എല്ലാം കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍, ഒരിക്കല്‍ പരിശീലനത്തിനിടെ ഒരു സ്ത്രീ, താനൊരു സ്ത്രീയായതുകൊണ്ട് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് സുഷയ്ക്ക് വലിയ പ്രചോദനമായി മാറുകയായിരുന്നു. അന്ന് ആ
More »
യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സി (DVLA) പുറത്തിറക്കിയ പുതിയ ഉത്തരവ് വ്യാഴാഴ്ച (ഡിസംബര്‍ 18) മുതല്‍ പ്രാബല്യത്തില്‍ വരും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ ഇതിലുണ്ട്.
ലൈസന്‍സ് പുതുക്കല്‍ പ്രായപരിധി നേരത്തെ 70 വയസായിരുന്നത് 65 വയസായി കുറച്ചു. 65 വയസ് കഴിഞ്ഞാല്‍ ഓരോ 3 വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കണം. മുമ്പ് ഇത് 10 വര്‍ഷമായിരുന്നു.
കാഴ്ച പരിശോധനയില്‍ 20 മീറ്റര്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റ് വായിക്കുന്നത് മാത്രം ഇനി മതിയാകില്ല. അംഗീകൃത ഒപ്റ്റീഷ്യനില്‍ നിന്നുള്ള ഔദ്യോഗിക കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമായിരിക്കും.
വാഹനം ഓടിക്കാന്‍ തടസമാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവെച്ചാല്‍ 1,000 പൗണ്ട് വരെ പിഴ ലഭിക്കും. അതിനാല്‍
More »
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
ആംഗ്ലിക്കന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പുതുതലമുറ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നതോടെ പല പള്ളികളും അടച്ചു പൂട്ടേണ്ടി വന്നു. ദൈവവിളി കുറഞ്ഞതോടെ വൈദികര്‍ക്കും ക്ഷാമമാണ്. വികാരിമാരുടെ കുറവ് ഗുരുതരമായതോടെ 2026ല്‍ ഒരു വികാരിക്ക് ഇപ്പോഴുള്ളതിന്റെ നാലിരട്ടി പള്ളികളിലെ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. ലിങ്കണ്‍ഷയറിലെ സ്വിന്‍ഡെര്‍ബി പള്ളികളുടെ ചുമതലയുള്ള റെവറണ്ട് കാനൊന്‍ ആന്‍ഡ്രൂ വാഗന്‍ ആണ് ഇപ്പോള്‍ തന്റെ ജോലിഭാരം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലിങ്കണ്‍ രൂപത നടത്തിയ ഒരു വിശകലനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ഒട്ടുമിക്ക പുരോഹിതന്മാര്‍ക്കും അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പള്ളികളില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നാല് പള്ളികളുടെ ചുമതലയുള്ള തനിക്ക് അടുത്ത വര്‍ഷം മുതല്‍ 11 പള്ളികളുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം
More »
സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ എഐ കാമറകള്‍ എല്ലാം തികഞ്ഞതല്ല. മനുഷ്യന്റെ ഇടപെടലില്ലാതെ എല്ലാം കൃത്യമായി ചെയ്യുന്ന കാമറകള്‍ പിഴവുകളും വരുത്തുന്നുണ്ട്. സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചെന്ന പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ ഡ്രൈവര്‍മാരെയാണ് സ്പീഡ് ക്യാമറകള്‍ കുറ്റക്കാരാക്കിയതെന്നാണ് കണ്ടെത്തല്‍. കാമറകളിലെ പിഴവാണ് ഈ ഗുരുതര വീഴ്ചയ്ക്ക് ഇടയാക്കിയത്. ഗവണ്‍മെന്റിന് മില്ല്യണ്‍ കണക്കിന് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നാല് വര്‍ഷക്കാലമായി എല്ലാ സ്മാര്‍ട്ട് മോട്ടോര്‍വേകളിലും, ചില എ-റോഡുകളിലും സ്ഥാപിച്ചിട്ടുള്ള വേരിയബിള്‍ സ്പീഡ് ക്യാമറ സിസ്റ്റത്തില്‍ പിഴവ് നിലനിന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ കാമറകള്‍ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രഹസ്യമായി ഇവ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണ്
More »
ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
യുകെയില്‍ ആദ്യത്തെ വീട് വാങ്ങുന്നവരില്‍, ബജറ്റിനേക്കാള്‍ വലിയ മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നു. ശമ്പളം വര്‍ധിക്കുന്നതും, അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെടുന്നതുമാണ് മുന്‍പത്തെ അപേക്ഷിച്ച് ഉയര്‍ന്ന ബജറ്റിലുള്ള പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് ശേഷി നല്‍കുന്നത്.
സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ ആദ്യ വീട് വാങ്ങിയവര്‍ എടുത്ത ശരാശരി കടം 210,800 പൗണ്ടാണെന്ന് പ്രോപ്പര്‍ട്ടി ഏജന്റുമാരായ സാവില്‍സ് വ്യക്തമാക്കുന്നു. ഇത് റെക്കോര്‍ഡ് ഉയരത്തിലുള്ളതാണ്. ഹൗസിംഗ് മാര്‍ക്കറ്റില്‍ നടന്ന 12 മാസത്തെ ഇടപാടുകളില്‍ 20 ശതമാനം ആദ്യത്തെ വീട് വാങ്ങിയവരാണ് നടത്തിയിട്ടുള്ളത്. 2007 മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
ലണ്ടന്‍ പോലുള്ള സ്ഥലങ്ങളില്‍ ഈ ഇഫ്ക്ട് കൂടുതലാണ്. ഈ വര്‍ഷം തലസ്ഥാനത്ത് നടത്തിയ വാങ്ങലുകളില്‍ പകുതിയില്‍ ഏറെയും ആദ്യത്തെ വീട് വാങ്ങിയവരുടെ
More »