യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
തൊഴില്‍ ചെയ്യാതെ ബെനഫിറ്റ് വനാഗി ജീവിക്കാന്‍ സാധിക്കുന്ന രാജ്യമാണ് യുകെ. സര്‍ക്കാര്‍ മറ്റ് നികുതി ദായകരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി വീതിച്ച് നല്‍കുന്നതിനാല്‍ ജോലിയില്ലെങ്കിലും സുഖമായി ജീവിക്കാം. ഈ രീതിയില്‍ ആയിരക്കണക്കിന് ആളുകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങി കഴിയുന്നു. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുടെയും, വൈകല്യങ്ങളുടെയും പേരില്‍ മൂന്ന് മില്ല്യണിലേറെ ജനങ്ങള്‍ ആനുകൂല്യങ്ങള്‍ നേടുന്നുവെന്നാണ് കണക്ക്.
ലേബര്‍ അധികാരത്തിലേറി ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണിലേറെ ജനങ്ങള്‍ ഈ തുക കൈപ്പറ്റാന്‍ തുടങ്ങിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ 2025 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധനവാണുള്ളത്. 933,000 പേര്‍ കൂടി ആനുകൂല്യം നേടാന്‍ തുടങ്ങിയതോടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 3.2
More »
വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
ലണ്ടന്‍ : വിന്റര്‍ ഫ്ലൂവിന്റെ അടിയന്തര സാഹചര്യം കോവിഡ് കാല നിര്‍ബന്ധിത മാസ്‌ക് ധാരണത്തിലേക്ക് ആളുകളെയെത്തിക്കുന്നു. ചുരുങ്ങിയത് ആറ് ആശുപത്രികളിലെങ്കിലും 'ഗുരുതര പ്രതിസന്ധി' പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്തെ കണക്കെടുത്താല്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്ലൂ ബാധിതരുടെ എണ്ണം. അതേസമയം, വ്യാപനം ഇനിയും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഇതുവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശപ്പെട്ട ഫ്ലൂ സീസണായിരിക്കും ഈ വര്‍ഷം ബ്രിട്ടന്‍ അഭിമുഖീകരിക്കുക എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. പല ആശുപത്രികളിലും ഫ്ലൂ ബാധ കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനായി മറ്റ് രോഗങ്ങളുമായി എത്തുന്നവരുടെ സന്ദര്‍ശനം നിരോധിക്കുന്ന സാഹചര്യം പോലും വന്നിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഫ്ലൂ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ശസ്ത്രക്രിയകള്‍ പോലും
More »
വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു അധ്യാപക സമരം !
വിദ്യാര്‍ത്ഥികളെ പേടിച്ച് അധ്യാപകര്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ വന്നാല്‍ എങ്ങനെയിരിക്കും ? കുട്ടികള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ വര്‍ധിച്ചതോടെ അധ്യാപകര്‍ ഭയപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന നിലയിലെത്തി കാര്യങ്ങള്‍. സ്‌കൂളിലെ ആണ്‍ വിദ്യാര്‍ത്ഥികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ സ്വന്തം കാര്യം നോക്കുന്ന അവസ്ഥയില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുകയാണ്.
നോര്‍ത്തംബര്‍ലാന്‍ഡ് ഹെയ്ഡണ്‍ ഹൈ സ്‌കൂളിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ 'നേരെയാക്കാനുള്ള' ഒരു നടപടിയും ശരിയായില്ലെന്ന് വ്യക്തമാക്കുന്നത്. കൂടാതെ തടസ്സപ്പെടുത്തലുകള്‍ പതിവായി തുടരുകയും ചെയ്തു. ഇതോടെ ഡിസംബര്‍ 16, 17, 18 തീയതികളില്‍ വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുകയാണ് അധ്യാപകര്‍.
നവംബര്‍ 19, 25 തീയതികളില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പരിഹാരം കാണാമെന്ന വാക്ക് വിശ്വസിച്ച് ഇത് മാറ്റിവെച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും
More »
ക്രോയിഡോണില്‍ പാലക്കാട് വടക്കാഞ്ചേരി സ്വദേശി അന്തരിച്ചു
തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ക്രോയ്‌ഡോണ്‍ മലയാളിയായ ജോബിന്‍ മാത്യൂസി(44)ന്റെ വിയോഗമാണ് ഒടുവിലായി സംഭവിച്ചത്. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന ജോബിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതിനിടയില്‍ രോഗനില വഷളായതോടെ തിങ്കളാഴ്ച മരണം സംഭവിക്കുക ആയിരുന്നു.
പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ് ജോബിന്‍. നാലു വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങുമ്പോഴേക്കും മരണം ജോബിനെ തട്ടിയെടുക്കുക ആയിരുന്നു.
ഭാര്യ രമ്യ ക്രോയ്‌ഡോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസുകാരി ജോഷ്വായും ഒന്‍പതു വയസുകാരി റെബേക്കയുമാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമായിട്ടില്ല
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് യുകെയില്‍ എത്താന്‍
More »
അനിയന്ത്രിത കുടിയേറ്റം: മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍
യൂറോപ്യന്‍ രാജ്യങ്ങള്‍ അനിയന്ത്രിത കുടിയേറ്റം നേരിടുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന അന്തര്‍ദേശീയ ചര്‍ച്ചകള്‍ സ്‌ട്രാസ്ബര്‍ഗില്‍ നടന്നുവരുകയാണ്. അനധികൃത കുടിയേറ്റം തടയാനും അതിര്‍ത്തി നിയന്ത്രണം ശക്തമാക്കാനും നിയമങ്ങള്‍ പുതുക്കാനുള്ള ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് യുകെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ആശയ വിനിമയത്തിന് നേതൃത്വം നല്‍കുന്നത്. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ മനുഷ്യാവകാശ കരാറിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ മാറ്റമാവുമെന്നാണ് വിലയിരുത്തല്‍.
യുകെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി നേതൃത്വം നല്‍കുന്ന സംഘം ഇ സി എച്ച് ആറില്‍ തുടരുമെന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ്
More »
യുകെയില്‍ സ്റ്റോം ബ്രാം ഭീതി: കനത്ത മഴയും കാറ്റും, വെള്ളപ്പൊക്ക ഭീതി; ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി
സ്റ്റോം ബ്രാം മൂലം യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ ട്രെയിന്‍, വിമാനം, ഫെറി സര്‍വീസുകള്‍ റദ്ദാക്കി. സ്കോട്ട് ലന്‍ഡിന്റെ ഉത്തര-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ജീവനു ഭീഷണിയുള്ള തോതില്‍ കാറ്റുവീശാമെന്ന അംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 90 മൈല്‍ വേഗതയില്‍ കാറ്റ് വീശിയപ്പോള്‍ അസാധാരണമായ ചൂടും അനുഭവപ്പെട്ടു. യുകെയിലുടനീളം 59 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലവില്‍ ഉള്ളത്.
സ്കോട്ട് ലന്‍ഡിലെ പല ഫെറി സര്‍വീസുകളും റദ്ദാക്കുകയും ട്രെയിന്‍ സര്‍വീസുകള്‍ വേഗത നിയന്ത്രണവും നേരത്തെ അവസാനിപ്പിക്കലും കൊണ്ട് പ്രതിസന്ധിയിലാവുകയും ചെയ്തു. ചില സ്കൂളുകള്‍ സുരക്ഷയെ കരുതി അവധി പ്രഖ്യാപിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലും വെയില്‍സിലും ഇംഗ്ലണ്ടിന്റെ ചിലഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട് . അതേസമയം അയര്‍ലന്‍ഡും യുകെയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ മിക്കതും റദ്ദാക്കിയിട്ടുണ്ട്.
More »
ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃശൂര്‍ സ്വദേശി
വോക്കിംഗ്ഹാം ബറോ കൗണ്‍സിലിലെ ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുകെ മലയാളി രംഗത്ത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ സ്വദേശിയായ അലക്‌സ് നെഴുവിങ്ങലാണ് എത്തുന്നത്. ഐടി രംഗത്ത് ജോലി ചെയ്യുന്ന അലക്‌സ് തന്റെ പ്രൊഫഷണല്‍ മികവും വിദ്യാഭ്യാസ യോഗ്യതകളുമെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. കുടുംബങ്ങളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തനിക്ക് വോട്ടുറപ്പിക്കുമെന്ന വിശ്വാസത്തിലാണ് അലക്‌സ്.
പ്രാദേശിക സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും അതു കൃത്യമായി എല്ലാ ആളുകള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക, കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുക, വോക്കിംഗ്ഹാമിലെ സമൂഹത്തിന്റെ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക
More »
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് പ്രധാന ലെന്‍ഡര്‍മാര്‍; പലിശ നിരക്കുകള്‍ 3.75% ആകുമെന്ന് പ്രതീക്ഷ
ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വില യുദ്ധം ശക്തമായതോടെ. പ്രധാനപ്പെട്ട മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി.
കഴിഞ്ഞ മാസത്തിനിടെ തന്നെ വീട് വാങ്ങുന്നവരും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവരും നിരക്കിലെ ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാര്‍ക്ലേസ്, നേഷന്‍വൈഡ്, സാന്‍ടാന്‍ഡര്‍, നാറ്റ്‌വെസ്റ്റ് ഉള്‍പ്പെടെ പ്രധാന ബാങ്കുകളെല്ലാം അടുത്തിടെ മാറ്റങ്ങള്‍ നടത്തി. ഈയാഴ്ച രണ്ട് വര്‍ഷത്തെ 3.51 ശതമാനം ഡീലുമായി ഏറ്റവും ചെലവ് കുറഞ്ഞ ഓഫറും സാന്‍ടാന്‍ഡര്‍ വിപണിയിലെത്തിച്ചു.
റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 3.69 ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തെ ഡീല്‍ ലഭ്യമാണ്. ഡിസംബര്‍ 18ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ നിലവിലെ 4 ശതമാനത്തില്‍ നിന്നും 3.75
More »
ചുമയും തുമ്മലും ഉള്ളവരെല്ലാം മാസ്‌ക് അണിയണം; പറ്റില്ലെങ്കില്‍ ജോലിക്കാര്‍ വീട്ടിലിരിക്കണം- ഹെല്‍ത്ത് മേധാവികള്‍
ബ്രിട്ടനില്‍ സൂപ്പര്‍ ഫ്ലൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് വ്യാപിക്കാന്‍ തുടങ്ങിയതോടെ ചുമയും, തുമ്മലും നേരിട്ടാല്‍ മാസ്‌ക് ധരിക്കാന്‍ ഉപദേശം. എന്നുമാത്രമല്ല മാസ്‌ക് അണിയാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടിലിരിക്കാനും ആരോഗ്യ മേധാവികള്‍ ഉപദേശിച്ചതോടെ രാഷ്ട്രീയ വിവാദം കത്തി.
നം.10 ഈ ഉപദേശത്തിന് പിന്തുണ അറിയിച്ചെങ്കിലും, കോവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. ഫ്ലൂ സീസണ്‍ റെക്കോര്‍ഡ് കീഴടക്കുമെന്ന് ഉറപ്പായതോടെയാണ് കൊവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ എല്‍കെലെസ് വ്യക്തമാക്കിയത്.
സാധാരണയേക്കാള്‍ നേരത്തെ എത്തിയ ഫ്ലൂ സ്‌ട്രെയിന്‍ ഇക്കുറി
More »