യു.കെ.വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; ലക്‌സണ്‍ അഗസ്റ്റിന്‍ അറസ്റ്റില്‍
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍. ചങ്ങനാശേരി കുറിച്ചിയില്‍ ലക്‌സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ബ്രിട്ടനില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സിയോണ്‍ കണ്‍സള്‍ട്ടിങ് ലിമിറ്റഡ് യൂറോപ്പ് ആന്‍ഡ് യുകെ സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് എന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു . ജോലി വാഗ്ദാനം ചെയ്ത് 9 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

More »

മോഹിച്ച ശമ്പളവര്‍ധനവ് കിട്ടാനായി 'ദീര്‍ഘകാല സമരത്തിന് തയാറെന്ന് ബിഎംഎ
29 ശതമാനം ശമ്പളവര്‍ധനവ് എന്ന ആവശ്യം നേടിയെടുക്കാന്‍ 'ദീര്‍ഘകാല സമരത്തിന് തയാറെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍(ബിഎംഎ) .റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നഷ്ടമായ ശമ്പളമൂല്യം കിട്ടണമെന്ന് അവര്‍ വാദിക്കുന്നു. മുന്‍ ടോറി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നതില്‍ ഈ റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ സുപ്രധാനമായി മാറിയിരുന്നു. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ആസ്വദിച്ച് ഭരണത്തിലേറിയ ലേബര്‍ ഗവണ്‍മെന്റ് പാരിതോഷികമായി നല്‍കിയ ശമ്പളവര്‍ദ്ധനവിലും ഇവര്‍ തൃപ്തരല്ല. ഇതോടെ വീണ്ടും സമരപാതയിലാണ് ഡോക്ടര്‍മാര്‍. ശമ്പളവര്‍ദ്ധന 5.4 ശതമാനത്തില്‍ കൂടുതല്‍ നല്‍കാനില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ആവര്‍ത്തിക്കുന്നു. എങ്കില്‍ മോഹിച്ച വര്‍ദ്ധന കിട്ടുന്നത് വരെ സമരമെന്ന നിലപാടാണ് ഇവര്‍ പുറത്തിറക്കുന്നത്. വമ്പന്‍ വര്‍ദ്ധന ലഭിക്കുന്നത് വരെ പോരാടാന്‍ 1 മില്ല്യണ്‍ പൗണ്ടിന്റെ യുദ്ധ

More »

യുകെയിലെ ശരാശരി വീടുകളുടെ വില 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തി
സ്റ്റാമ്പ് ഡ്യൂട്ടിയിലെ താല്‍ക്കാലിക വെട്ടിക്കുറവുകളും രണ്ടാമത്തെ വീടുകളുടെ കൗണ്‍സില്‍ നികുതിയിലെ സമീപകാല വര്‍ദ്ധനവും അവസാനിച്ചതിനുശേഷം, ജൂലൈയില്‍ യുകെയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന വീടുകളുടെ ശരാശരി വില 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ തുകയായി കുറഞ്ഞുവെന്ന് ഒരു പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് പറയുന്നു. പുതിയ വില്‍പ്പനക്കാര്‍ ചോദിക്കുന്ന ശരാശരി വില ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 1.2% അഥവാ 4,531 പൗണ്ട് കുറഞ്ഞ് 373,709 പൗണ്ട് ആയി. പരമ്പരാഗത വേനല്‍ക്കാല അവധിക്കാല സീസണിന്റെ തുടക്കത്തില്‍, ജൂലൈയില്‍ വീടുകളുടെ വിലയില്‍ സാധാരണയായി സീസണല്‍ ഇടിവ് ഉണ്ടാകുമെങ്കിലും, 2002 ല്‍ സൂചിക ആരംഭിച്ചതിനുശേഷം റൈറ്റ്‌മോവ് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിമാസ വില ഇടിവാണ് ഈ മാസത്തെ ഇടിവ്. വില്‍പ്പനയ്‌ക്കുള്ള പ്രോപ്പര്‍ട്ടികളുടെ എണ്ണവും പ്രോപ്പര്‍ട്ടി വില വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്, ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും

More »

വാട്ടര്‍ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കും; ഇംഗ്ലണ്ടിലും വെയില്‍സിലും പുതിയ മാറ്റങ്ങള്‍ വരും
പ്രതിസന്ധിയിലായ മേഖലയെ പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് തിങ്കളാഴ്ച പുതിയ വാട്ടര്‍ ഓംബുഡ്‌സ്മാന്‍ പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനും വെയില്‍സിനും വേണ്ടിയുള്ള വ്യവസായ നിരീക്ഷണ സ്ഥാപനമായ ഓഫ്‌വാട്ടിന്റെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള ജോണ്‍ കണ്‍ലിഫ് ആരംഭിച്ച അവലോകനത്തില്‍ ശുപാര്‍ശ ചെയ്യുന്ന വലിയ മാറ്റങ്ങളില്‍ ഈ സംഘടനയും ഉള്‍പ്പെടും. സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ബാങ്കുകളുടെ മേല്‍നോട്ടത്തിന് സമാനമായി, മേല്‍നോട്ട അധികാരങ്ങളുള്ള ഒരു റെഗുലേറ്റര്‍ ഓഫ്‌വാട്ടിനെ മാറ്റിസ്ഥാപിക്കും. ജല കമ്പനികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാനും അവര്‍ നിയമം അനുസരിക്കുന്നുണ്ടെന്നും പരിസ്ഥിതി മെച്ചപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കാന്‍ വിദഗ്ധരെ നിയമിക്കും. കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഫോര്‍ വാട്ടര്‍ മാറ്റിസ്ഥാപിക്കുന്ന പുതിയ ഓംബുഡ്‌സ്മാന്‍, അവരുടെ

More »

വിമാനത്തിലിരുന്ന് അടിച്ചു ഫിറ്റായി ഹീത്രുവില്‍ ഇറങ്ങിയ 9 അമേരിക്കന്‍ സ്‌കൂള്‍ കുട്ടികള്‍ അറസ്റ്റില്‍
ലണ്ടന്‍ : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അനധികൃതമായി മദ്യം വാങ്ങി കഴിച്ച് വിമാനത്തില്‍ ബഹളം കലഹമുണ്ടാക്കിയതിന് കൗമാരക്കാര്‍ ഹീത്രുവില്‍ അറസ്റ്റിലായി.ഒന്‍പത് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വെര്‍ജിന്‍ ജെറ്റില്‍ ഇത്തരത്തില്‍ കുടിച്ച് കൂത്താടിയതിന് ഹീത്രൂവില്‍ അറസ്റ്റിലായത്. 17 ഉം 18 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ ഒരു സ്‌കൂള്‍ ട്രിപ്പിലായിരുന്നു അവരുടേ വിമാനത്തിനുള്ളിലെ പാനീയം ആല്‍ക്കഹോള്‍ ആക്കി ടോപ് അപ് ചെയ്തതും വിമാനം 30,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ മദ്യപിച്ച് ബഹളം വെച്ചതും. കുപിതരായ അധ്യാപകര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും അവരെ നിയന്ത്രിക്കാനായില്ല. 20 വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘത്തിലെ ഒന്‍പത് പേരായിരുന്നു കുഴപ്പക്കാര്‍. ഇതോടെ ക്യാപ്റ്റന്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വെര്‍ജിന്‍ ഫ്‌ലൈറ്റ് വി എസ് 008

More »

പലസ്തീന്‍ സമരക്കാര്‍ നിരോധനം മറികടന്ന് തെരുവിലിറങ്ങി ; യുകെയിലാകെ പ്രതിഷേധം; നൂറിലേറെ പേര്‍ അറസ്റ്റില്‍
യുകെയില്‍ ഇസ്രയേലിനെതിരെ വന്‍ പ്രതിഷേധവുമായി പലസ്തീന്‍ അനുകൂല സംഘടന.പ്രതിഷേധത്തില്‍ നൂറിലേറെ പേര്‍ അറസ്റ്റിലായി. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. പലസ്തീന്‍ ആക്ഷന്‍ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചം തുടരുകയാണ്. ഡിഫന്‍സ് അവര്‍ ജ്യൂറിസ് എന്ന സംഘടനയില്‍ വംശഹത്യയെ എതിര്‍ക്കുന്നു, പലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്ന എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പാര്‍ലമെന്റ് വളപ്പില്‍ നിന്ന് 66 പേര്‍ പിടിയിലായി. ഭീകര വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ്. ഇനിയും 50 ബന്ദികള്‍ ഹമാസിന്റെ കൈയ്യിലെന്ന് വ്യക്തമാക്കുന്ന പ്ലകാര്‍ഡുമായി ഇസ്രയേല്‍ അനുകൂല പ്രകടനവും ഒരു വിഭാഗം നടത്തി. നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണച്ചതിന് കഴിഞ്ഞ ദിവസം ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ

More »

ഇനി മഴയുടെ ഊഴം; ലണ്ടനിലും, സൗത്ത് ഇംഗ്ലണ്ടിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ആംബര്‍ അലേര്‍ട്ട്; വെള്ളപ്പൊക്ക മുന്നറിയിപ്പ്
ഏതാനും ആഴ്ചകളായുള്ള ചൂടിന് പിന്നാലെ യുകെയില്‍ മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും. ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിച്ച് ലണ്ടനിലും, സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ആംബര്‍ അലേര്‍ട്ട് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങള്‍ക്കായി മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, യാത്രാ തടസ്സങ്ങള്‍ക്കും, പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടില്‍ വൈകുന്നേരം 4 മുതല്‍ ഞായറാഴ്ച ഉച്ച വരെ മഞ്ഞ മഴ മുന്നറിയിപ്പാണുള്ളത്. ഇന്നത്തെ ആംബര്‍ മുന്നറിയിപ്പ് ഹാംപ്ഷയര്‍ മുതല്‍ കെന്റിലും, കേംബ്രിഡ്ജിലും ഉള്‍പ്പെടെ ലണ്ടനിലെ എല്ലാ ഭാഗത്തും പ്രാബല്യത്തിലുണ്ട്. ആംബര്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ഒരു മണിക്കൂറില്‍ 20 മുതല്‍ 30 എംഎം വരെ മഴ പെയ്യുമെന്നാണ് സൂചന. ശക്തമായ മഴ

More »

പി പി ഇ കിറ്റുകള്‍ ഇ ബേ വഴി മറിച്ചു വിറ്റ കേസില്‍ ഡോക്ടര്‍ക്കും ഭര്‍ത്താവിനും തടവുശിക്ഷ
കോവിഡ് വ്യാപനം തീവ്രതയില്‍ നില്‍ക്കുന്ന സമയത്ത് ആശുപത്രിയിലെ പി പി ഇ കിറ്റുകള്‍ മോഷ്ടിച്ച് മറിച്ചു വിറ്റ കേസില്‍ ഒരു ഡോക്ടര്‍ക്കും ഭര്‍ത്താവിനും 10 മാസത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു. 2020 ഒക്ടോബര്‍ 7 ന് എന്‍ എച്ച് എസ്സിലെ ഉപയോഗത്തിനായി കൊണ്ടുവന്ന പി പി ഇ കിറ്റുകള്‍ മറിച്ചു വിറ്റതായി അത്തിത്ത ഷെയ്ഖും ഒമര്‍ ഷെയ്ഖും കോടതിയില്‍ സമ്മതിച്ചു. ഇത് വിറ്റ് ഏകദേശം 8000 പൗണ്ടോളം ഇവര്‍ സമ്പാദിച്ചതായും കോടതി കണ്ടെത്തി. ഫേസ് മാസ്‌ക്കുകള്‍, കൈയ്യുറകള്‍, വൈപ്പുകള്‍ എന്നിവ ഇ ബേ വഴിയായിരുന്നു ഇവര്‍ മറിച്ചു വിറ്റത്. ആ സമയത്ത് ഇത്തരത്തിലുള്ള സുരക്ഷോപകരണങ്ങള്‍ക്ക് ആശുപത്രി വലിയ ക്ഷാമം നേരിടുകയുമായിരുന്നു. കഴഞ്ഞ ദിവസം വിചാരണയ്ക്കായി പൈസ്ലി ഷെറീഫ് കോടതിയിലെത്തിയ ഇവരെ ജയിലിലടക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയതിനാല്‍ 12 മാസത്തെ ജയില്‍ ശിക്ഷ 10 മാസമായി ചുരുക്കുകയായിരുന്നു. എന്‍ എച്ച് എസില്‍ നിന്നും മോഷ്ടിക്കപ്പെട്ട പി പി ഇ കിറ്റുകളാണ്

More »

ഒക്ടോബര്‍ അവസാന വാരത്തെ ഹാഫ് ടേം ഹോളിഡേ രണ്ടാഴ്ചയായി നീട്ടാന്‍ ആലോചന; നാട്ടില്‍ പോയിവരാന്‍ അനുകൂലം
ജൂലൈ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബര്‍ ആദ്യം അവസാനിക്കുന്നതാണ് യുകെയിലെ ഹോളിഡേ സീസണ്‍. അതുകൊണ്ടുതന്നെ ജൂലൈ- ഓഗസ്റ്റ് മാസത്തിലെ അവധിക്കാലത്തെ ചെലവും തിരക്കും വളരെയധികമാണ്. വിമാന ടിക്കറ്റ് നിരക്ക് കൊള്ളയാണ് ഈ സമയത്ത്. ഇതിനൊക്കെ പരിഹാരവുമായി യുകെ പ്രധാന ഹോളിഡേയ്ക്ക് പുറമെ രണ്ടാഴ്ച്ച നീളുന്ന മറ്റൊരു ഹോളിഡേ കൂടി നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതനുസരിച്ച് ഒക്ടോബര്‍ അവസാന വാരത്തെ ഹാഫ് ടേം ഹോളിഡേ രണ്ടാഴ്ച്ചയായി നീട്ടും. അത്യാവശ്യക്കാര്‍ക്ക് ഈ സമയത്ത് നാട്ടില്‍ പോയി വരാനും സാധിക്കും. എന്നാല്‍ ചെലവ് കുറഞ്ഞ ഒഴിവുകാല യാത്രകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിക്കുന്ന ഈ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് അധ്യാപകരുടെ ജോലി കുറയ്ക്കുകയും അതേസമയം വിദ്യാഭ്യാസത്തെ തകര്‍ക്കുകയും ചെയ്യും എന്നാണ് പ്രധാന ആരോപണം. മാത്രമല്ല, ഈ അധിക അവധിക്കാലത്ത്, കുട്ടികളെ നോക്കാന്‍ മിക്ക മാതാപിതാക്കള്‍ക്കും സമയം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions