യു.കെ.വാര്‍ത്തകള്‍

ഇന്ത്യ -യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച ഒപ്പുവച്ചേക്കും; വിസ്കി, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ പരിധിയില്‍
ഇന്ത്യയും ബ്രിട്ടനും ദീര്‍ഘനാളായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും യുകെ വിപണിയിലേക്ക് തീരുവ രഹിത പ്രവേശനം അനുവദിക്കുകയും ബ്രിട്ടീഷ് വിസ്കി, കാറുകള്‍, ഭക്ഷണം എന്നിവയുടെ കയറ്റുമതി ലഘൂകരിക്കുകയും ചെയ്യും. ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുക, വ്യാപാര തടസ്സങ്ങള്‍ നീക്കം ചെയ്യുക, സാധനങ്ങളുടെ തീരുവ രഹിത പ്രവേശനം അനുവദിക്കുക എന്നിവ ലക്ഷ്യമിട്ട് മൂന്ന് വര്‍ഷത്തെ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് ചര്‍ച്ചകള്‍ക്ക് ശേഷം മെയ് മാസത്തില്‍ ഇരു രാജ്യങ്ങളും വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും ഇപ്പോള്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെക്കാന്‍ തയ്യാറെടുക്കുകയാണ്, അടുത്തയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടന്‍

More »

ജല പ്രതിസന്ധി രൂക്ഷം; യുകെ ജല പരിഷ്കാരങ്ങള്‍ നടപ്പിലാക്കും
കാലാവസ്ഥയിലെ മാറ്റങ്ങള്‍ ജല പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ യുകെ ജല പരിഷ്കാരങ്ങള്‍ നടപ്പിലാക്കും. തേംസ് വാട്ടര്‍ പ്രതിസന്ധിയിലായതിനാല്‍, തിങ്കളാഴ്ച ബ്രിട്ടന്‍ തങ്ങളുടെ തകര്‍ന്ന ജലവിതരണ മേഖല പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശസാല്‍ക്കരണം ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജലവിതരണ കമ്പനി കഴിഞ്ഞ 18 മാസമായി നിലനില്‍പ്പിനായി പോരാടുകയാണ്. പരാജയപ്പെട്ടാല്‍, സര്‍ക്കാര്‍ ഇടപെടേണ്ടിവരും, ഇതിനകം തന്നെ തകര്‍ന്ന പൊതു ധനകാര്യത്തില്‍ കോടിക്കണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കും. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്വകാര്യവല്‍ക്കരിക്കപ്പെട്ട ജല വ്യവസായത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ ഒരു അവലോകനം നടത്തി. പഴകിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും നദികളിലേക്കും തടാകങ്ങളിലേക്കും മലിനജലം

More »

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധനം നടപ്പാക്കിയേക്കും
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ പറഞ്ഞു. കടുത്ത നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രായപരിധി പരിശോധനാ നിയങ്ങള്‍ ജൂലൈ അവസാനം തുടങ്ങും. കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. എഐ ഉള്‍പ്പെടെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് സുരക്ഷാ ഭീഷണി കൂടുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുക. കുട്ടികള്‍ക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ദോഷകരമാണോ എന്നു കണ്ടുപിടിക്കാന്‍ സാങ്കേതിക സഹായം തേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി തെരഞ്ഞെടുപ്പ് പത്രികയില്‍ ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിലൊന്നായിരുന്നു കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ. പുതിയ നിയമങ്ങള്‍ ശക്തമാക്കി അവരെ അപകടങ്ങളില്‍

More »

ആദ്യ വാങ്ങലുകാര്‍ക്ക് വീട് വിലയുടെ 95% കടമെടുക്കാം; മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തുടരും
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്നവിധം 5% ഡെപ്പോസിറ്റില്‍ ലഭിച്ചിരുന്ന മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തുടരും. മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ സ്‌കീം കാലാവധി അവസാനിച്ചതോടെയാണ് പുതിയ സ്ഥിരം പദ്ധതി നിലവില്‍ വരുമെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഈ മാസം നിലവില്‍ വരുന്ന പുതിയ സ്‌കീം പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഭവനവിലയുടെ 95% കടമെടുക്കാന്‍ സാധിക്കും. 2021-ല്‍ നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. കഴിഞ്ഞ മാസത്തെ ചാന്‍സലറുടെ സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ പദ്ധതി വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റ് രേഖകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് 5% ഡെപ്പോസിറ്റില്‍ യുകെയില്‍ ഉടനീളം വീട് വാങ്ങാനുള്ള സാധ്യത വീണ്ടും തെളിഞ്ഞത്. വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട്

More »

ഡോക്ടര്‍മാരുടെ 5 ദിവസ പണിമുടക്ക് ഒഴിവായേക്കും; സ്റ്റുഡന്റ് ലോണുകള്‍ ഒഴിവാക്കാന്‍ സ്ട്രീറ്റിംഗിന്റെ ഓഫര്‍
29% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട അഞ്ചുദിവസം പണിമുടക്കിന് ആഹ്വാനം ചെയ്ത റസിഡന്റ് ഡോക്ടര്‍മാരെ മെരുക്കാന്‍ ഓഫറുമായി ഹെല്‍ത്ത് സെക്രട്ടറി. അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന സമരങ്ങളില്‍ നിന്നും പിന്‍വാങ്ങാനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് സ്റ്റുഡന്റ് ലോണുകളില്‍ ഒരു ഭാഗം എഴുതിത്തള്ളാന്‍ തയ്യാറാണെന്ന് വെസ് സ്ട്രീറ്റിംഗ് അറിയിച്ചിരിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ മികച്ചതായിരുന്നുവെന്ന് ഇരുപക്ഷവും അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ചര്‍ച്ച നീണ്ടതോടെ ഒത്തുതീര്‍പ്പിലേക്ക് എത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചു. വീക്കെന്‍ഡിലും ചര്‍ച്ചകള്‍ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. അടുത്ത വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കാനാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പദ്ധതി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും

More »

മൂന്ന് പേരുടെ ഡിഎന്‍എ സംയോജിപ്പിച്ച് എട്ട് കുഞ്ഞുങ്ങള്‍; നേട്ടവുമായി ന്യൂകാസില്‍ സര്‍വകലാശാല ശാസ്ത്രജ്ഞര്‍
വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവാകുന്ന നേട്ടവുമായി യുകെ. മൂന്ന് പേരുടെ ഡിഎന്‍എ സംയോജിപ്പിക്കുന്ന ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. മൈറ്റോകോണ്‍ഡ്രിയല്‍ രോഗം എന്ന അപൂര്‍വവും മാരകവുമായ അവസ്ഥ കുടുംബങ്ങളില്‍ കൈമാറിവരുന്നത് ഒഴിവാക്കാന്‍ ഈ പുതിയ രീതി വഴി സാധിക്കും. ഈ ചികിത്സാ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നുള്ള അണ്ഡവും ബീജവും ആരോഗ്യമുള്ള ഒരു സ്ത്രീ ദാതാവില്‍ നിന്നുള്ള രണ്ടാമത്തെ അണ്ഡവും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന നമ്മുടെ കോശങ്ങള്‍ക്കുള്ളിലെ ചെറിയ ഭാഗങ്ങളിലെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിയ മാറ്റിസ്ഥാപിക്കുക എന്നതാണ് പ്രക്രിയയുടെ ലക്‌ഷ്യം. മൈറ്റോകോണ്‍ഡ്രിയ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, കുഞ്ഞുങ്ങള്‍ക്ക്

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധന തിരിച്ചടിയായി; യുകെയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുതിച്ചുയരുന്നു
കഴിഞ്ഞ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധന വരുത്തിയത് യുകെയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുതിച്ചുയരുന്നതിന് ഇടയാക്കി. ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നു. ഇതോടൊപ്പം ശമ്പള വര്‍ധനവ് നിരക്ക് കുറഞ്ഞതായും ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള 3 മാസങ്ങളിലെ വാര്‍ഷിക ശമ്പള വളര്‍ച്ചാ നിരക്ക് 5% ആയാണ് കുറഞ്ഞത്. രാജ്യത്തിന്റെ തൊഴിലില്ലായ്മയെ ചൂണ്ടികാണിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ആണ്. വേതന വളര്‍ച്ചാ മുരടിപ്പിനൊപ്പം തൊഴിലില്ലായ്മ നിരക്കും കൂടി. 4.7% ആയി ആണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. യുകെയില്‍ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. 2024 ജനുവരിക്ക് ശേഷം ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപ്പെരുപ്പത്തില്‍

More »

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ വോട്ടിങ് പ്രായം 16 ആക്കി കുറയ്ക്കാന്‍ ബ്രിട്ടന്‍
ലണ്ടന്‍ : ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വോട്ടിങ് പ്രായം 18-ല്‍ നിന്ന് 16 ആക്കി കുറയ്ക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. 2029-ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. തീരുമാനം പ്രാബല്യത്തില്യത്തിലാകാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. 2024 ജൂലൈയില്‍ അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുപ്രചാരണ സമയത്ത്, വോട്ടിങ് പ്രായം കുറയ്ക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തെ വിദേശ ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ നടപടി കരുത്തുപകരുമെന്ന് ഡിമോക്രസി മന്ത്രി റുഷനാര അലി പറഞ്ഞു. യുവതലമുറയെ കൂടുതല്‍ ജനാധിപത്യത്തിന്റെ ഭാഗമാക്കാനും കഴിയും. ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത ഷെല്‍ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ക്ക് പണമൊഴുക്കുന്നത് തടയുക

More »

വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്‌സിറ്റികള്‍ തുറന്നിടണമെന്ന് സ്റ്റാര്‍മറോട് ലണ്ടന്‍ മേയര്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലേബര്‍ നേതൃത്വവുമായി വിഷയത്തില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് അദ്ദേഹം തയ്യാറാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നിലപാടിനെയാണ് മേയര്‍ വിമര്‍ശിച്ചത്. ഘാനാ സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് യുകെ യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കിടക്കണമെന്ന് ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടത്. മേയ് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് വിഘാതം സൃഷ്ടിക്കുകയാണ്. ഈ മാറ്റങ്ങള്‍ മൂലം യുകെയില്‍ പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ കഴിയുന്ന സമയം രണ്ട് വര്‍ഷത്തില്‍ നിന്നും 18 മാസമായി കുറച്ചിരുന്നു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions