ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക സന്ദര്‍ശനത്തിനായി വീണ്ടും യുകെയിലേക്ക്
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് പ്രധാന ചര്‍ച്ചകളും താമസവും വിരുന്നും വിന്‍സര്‍ കാസിലേക്ക് മാറ്റിയത്.
ആദ്യവട്ടം
More »
യുകെയില്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹന വിപണിയില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നതിനുള്ള പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടര്‍ വ്യക്തമാക്കി.
ഇവിയുടെ വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍, ഡ്രൈവര്‍മാര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ഗ്രാന്റുകള്‍ വാഗ്ദാനം ചെയ്യുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹെയ്ഡി അലക്സാണ്ടറോ ഗതാഗത വകുപ്പോ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൗണ്‍സിലുകള്‍ക്ക് 25 പൗണ്ട് ബില്യണ്‍ അനുവദിച്ചുകൊണ്ട് കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാരിന്റെ നയത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങള്‍
More »
സൗത്തെന്‍ഡ് വിമാനാപകടത്തില്‍ മരിച്ച നാലുപേരില്‍ ആദ്യദിനം ജോലിയില്‍ പ്രവേശിച്ച നഴ്‌സും
ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു മരിച്ച നാലുപേരില്‍ ആദ്യദിനം ജോലിയില്‍ പ്രവേശിച്ച നഴ്‌സും. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.
കൊല്ലപ്പെട്ട ഒരു സ്ത്രീ 'ഫ്ലൈറ്റ് നഴ്‌സ്' എന്ന നിലയില്‍ ആദ്യ ദിവസത്തിലെ ഡ്യുട്ടിയിലായിരുന്നെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു . 31 കാരിയായ മരിയ ഫെര്‍ണാണ്ട റോജാസ് ഓര്‍ട്ടിസ് എന്ന യുവതി ചിലിയില്‍ ജനിച്ച ഒരു ജര്‍മ്മന്‍ പൗരയായിരുന്നു, മുമ്പ് പൊതുമേഖലയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു.
ഓര്‍ട്ടിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചിലിയിലേക്ക് കൊണ്ടുപോകുന്നതിനായി പണം സ്വരൂപിക്കുന്നതിനായി സുഹൃത്തുക്കള്‍ ഒരു ഗോ ഫണ്ട് മി കാമ്പെയ്‌ന്‍ ആരംഭിച്ചിട്ടുണ്ട്, അങ്ങനെ അവളെ അവളുടെ പിതാവിന്റെ അരികില്‍
More »
ഉഷ്ണ തരംഗത്തില്‍ വിളകള്‍ക്ക് ജലസേചനം നടത്താന്‍ പോലും കര്‍ഷകര്‍ക്ക് വിലക്ക്
ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണ തരംഗത്തില്‍ യുകെയിലെ താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നതോടെ കര്‍ഷകരോട് വിളകള്‍ക്കുള്ള ജലസേചനം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. കിഴക്കന്‍ ആംഗ്ലിയയിലെ കര്‍ഷകരോടാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിളകള്‍ക്കുള്ള ജലസേചനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. വെള്ളത്തിന്റെ മറ്റു തരത്തിലുള്ള ഉപയോഗങ്ങള്‍ പക്ഷെ വിലക്കിയിട്ടില്ല.
ശനിയാഴ്ച ഹിയര്‍ഫോര്‍ഡ്ഷയറിലെ റോസ്സ് ഓണ്‍ വൈയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതിനു ശേഷം ഇന്നലെ താപനില 30 ഡിഗ്രിയില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ കനത്ത ചൂടില്‍ ഇംഗ്ലണ്ടിലെ ജല സംഭരണികളില്‍ പലതും വരണ്ടു തുടങ്ങി. പലതിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഏറ്റവും കുറഞ്ഞ ജല നിരപ്പാണുള്ളത്. ഈ സാഹചര്യത്തിലാണ് യോര്‍ക്ക്ഷയറിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലൂമായി 60 ലക്ഷം കുടുംബങ്ങള്‍ക്ക് ഹോസ്‌പൈപ്പ്
More »
സൗത്തെന്‍ഡ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ജെറ്റ് വിമാനം തകര്‍ന്നു വീണു കത്തി
ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന് വ്യക്തമല്ല. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.
നെതര്‍ലന്‍ഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡല്‍ വിമാനമാണ് ടെക്ക് ഓഫ് ചെയ്തതിനു പിന്നാലെ അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കി.
അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹണ്‍ഡ്രഡ് ഗോള്‍ഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. 12 മീറ്റര്‍ നീളമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എസെക്സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഗോള്‍ഫ് കളിച്ചിരുന്നവര്‍ തകര്‍ന്നടിഞ്ഞ വിമാനത്തിനടുത്തേക്ക് ഓടുന്നതിന്റെ വീഡിയോ
More »
കോവിഡ് മഹാമാരിക്ക് ശേഷം യുകെയില്‍ ജോലി കിട്ടാനായി ആളുകളുടെ നെട്ടോട്ടം
കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടനിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. നികുതി വര്‍ധനവും, സാമ്പത്തിക പ്രതിസന്ധിയും ആശങ്കയാകുന്ന സമയത്താണ് ആളുകളുടെ തൊഴില്‍ അന്വേഷണത്തിലെ വര്‍ധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂണ്‍ മാസത്തില്‍ ജോലിക്കായി ശ്രമിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 2020 നവംബറിന് ശേഷം ആദ്യമായി കുത്തനെ ഉയര്‍ന്നുവെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും, അക്കൗണ്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെയും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. യുകെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണില്‍ പ്രവേശിച്ച സമയത്താണ് ഇതിന് മുന്‍പ് ഈ അന്വേഷണം വര്‍ദ്ധിച്ചത്.
ഏപ്രില്‍ മാസത്തിലെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് ബോഡി കുറ്റപ്പെടുത്തുന്നു. 25 ബില്ല്യണ്‍
More »
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആര്‍ത്തി മൂലമെന്ന് പൊതുജനം കടുത്ത എതിര്‍പ്പ്
കഴിഞ്ഞ വര്‍ഷം 22% വര്‍ധന കിട്ടിയിട്ടും ഡോക്ടര്‍മാര്‍ അഞ്ചുദിവസം പണിമുടക്കാന്‍ തീരുമാനിച്ചതിനെതിരെ പൊതുജനരോഷം. നാലിലൊന്ന് വോട്ടര്‍മാര്‍ മാത്രം പിന്തുണയ്ക്കുന്ന സമരമായി ഇത് മാറിയിരിക്കുകയാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ ഇക്കുറി 29 ശതമാനം ശമ്പളവര്‍ധന ആവശ്യപ്പെട്ട് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ എന്‍എച്ച്എസില്‍ ആശങ്ക ശക്തമാണ്. ഇതിന്റെ പ്രതിഫലനം എന്നോണം പൊതുജനങ്ങളും ഡോക്ടര്‍മാര്‍ക്ക് എതിരാവുകയാണ്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് അംഗീകരിക്കുന്നത്. എന്‍എച്ച്എസ് സമരങ്ങള്‍ ജനവിരുദ്ധമായി മാറുന്നതിന്റെ അനന്തരഫലമാണ് ഈ പിന്തുണയിലെ ഇടിവ്.
മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയ വേളയില്‍ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും ഇക്കുറി സ്ഥിതി വിപരീതമാണ്. കഴിഞ്ഞ വര്‍ഷം 52% പേര്‍ പിന്തുണച്ച സമരത്തിന് കേവലം 26%
More »
ചാള്‍സ് രാജാവിന്റെയും ഹാരിയുടെയും പ്രതിനിധികള്‍ നടത്തുന്ന സമാധാനചര്‍ച്ചകള്‍ പുരോഗമിക്കുന്നു
രാജകുടുംബം ഹാരി രാജകുമാരനുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് . ഇതിന്റെ ഭാഗമായി ചാള്‍സ് രാജാവിന്റെയും, ഹാരി രാജകുമാരന്റെയും മുതിര്‍ന്ന സഹായികള്‍ സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുവെയ്പ്പായാണ് ഇതിനെ കാണുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ നടപടിക്രമങ്ങളിലെ ആദ്യ ചുവടാണെന്നാണ് കരുതുന്നത്. രാജകുടുംബവും, സസെക്‌സ് ഡ്യൂക്കും, ഡച്ചസുമായി നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലണ്ടനിലെ പ്രൈവറ്റ് മെംബേഴ്‌സ് ക്ലബില്‍ വെച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
അതേസമയം, ചാള്‍സിന്റെ ഭാഗത്ത് നിന്നാണോ, അതോ ഹാരിയുടെ ഭാഗത്ത് നിന്നാണോ സമാധാനത്തിന്റെ വെള്ളക്കൊടി ആദ്യം വീശിയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഹൗസ് ഓഫ് വിന്‍ഡ്‌സറിലെ അന്തഃഛിദ്രം
More »
മാഞ്ചസ്റ്ററും ബര്‍മിങ്ഹാമും അടക്കം മിക്ക എയര്‍ പോര്‍ട്ടുകളിലും പുതിയ ബോഡി സ്‌കാനര്‍
വേനല്‍ക്കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ ലഗേജിനകത്ത് കൂടുതല്‍ കാര്യക്ഷമമായി സ്‌കാന്‍ ചെയ്യാന്‍ ഉതകുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കളോ, ലാപ്‌ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല.
അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഏറ്റവും ഒടുവിലായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ് പുതിയ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ ഇവിടെയും 100 എം എല്‍ പരിധി 2 ലിറ്റര്‍ ആയി ഉയര്‍ത്തി.
എന്നാല്‍, ഈ നിയമം ഒരു ആഗോള നിയമം അല്ലാത്തതിനാല്‍ യാത്രക്കാരില്‍
More »