മുന്‍ പ്രധാനമന്ത്രി റിഷി സുനക് പാര്‍ട്ടി ടൈം ജോലിക്ക് കയറി
മുന്‍ പ്രധാനമന്ത്രി റിഷി സുനക് പാര്‍ട്ടി ടൈം ജോലിക്ക് കയറി. ഗോള്‍ഡ്മാന്‍ സാച്ചില്‍ സീനിയര്‍ അഡ്വൈസര്‍ ആയി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അടിസ്ഥാനമാക്കി ഇനി മുതല്‍ അദ്ദേഹം ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി ആയിരിക്കും ഇത്. അതേസമയം യോര്‍ക്ക്ഷയറിലെ, റിച്ച്മോണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ എംപിയായി അദ്ദേഹം തുടരുകയും ചെയ്യും.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, 2000ങ്ങളില്‍ അദ്ദേഹം ബാങ്കില്‍ ഒരു അനലിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. റിഷി സുനകിനെ തിരികെ സ്വാഗതം ചെയ്യാന്‍ അതീവ സന്തോഷമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്ച്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഡേവിഡ് സോളമന് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉപദേശങ്ങളും
More »
14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന ടോറി നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക്
ലേബറിനും ടോറികള്‍ക്കും വലിയ ഭീഷണിയായി റീഫോം യുകെയുടെ കുതിപ്പ്. പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്കു ഒഴുകുന്നതാണ് കാഴ്ച. 14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറുന്നതാണ് ഏറ്റവും പുതിയ വിശേഷം.
റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരിക്കുകയാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്.
ബ്രിട്ടനിലെ ജനങ്ങളെ തന്റെ പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും യുകെ
More »
മോര്‍ട്ട്ഗേജ് നിയമങ്ങളുടെ കാഠിന്യം കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നേട്ടം
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ബ്രിട്ടീഷ് ഭവനവിപണിയില്‍ ഇറങ്ങാന്‍ അവസരം ഒരുക്കി മോര്‍ട്ട്ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ.
യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഉയര്‍ന്ന ലോണ്‍-ടു-ഇന്‍കം (എല്‍ടിഐ) മോര്‍ട്ട്ഗേജുകള്‍ അനുവദിക്കാന്‍ കഴിയും. ഇത് പ്രകാരം കടമെടുക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 4.5 ഇരട്ടിയ്ക്ക് തുല്യമോ, അതിലേറെ മൂല്യത്തിലോ ലോണ്‍ അനുവദിക്കാന്‍ കഴിയും.
ഉയര്‍ന്ന എല്‍ടിഐ ലോണുകള്‍ സാധാരണമായി അപകടം പിടിച്ചതാണെന്നാണ് കരുതുന്നത്. എന്നിരുന്നാലും മിക്ക ബാങ്കുകളും വ്യക്തിപരമായ ക്യാപ്പുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ബാങ്ക്
More »
എന്‍എച്ച്എസിനെ മുള്‍മുനയിലാക്കി 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
ലേബര്‍ സര്‍ക്കാരിനും എന്‍എച്ച്എസിനും കനത്ത തിരിച്ചടി നല്കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് തീയതി പ്രഖ്യാപിച്ചു. 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും രണ്ടാഴ്ച അകലെ പണിമുടക്കുമെന്ന് അറിയിച്ചതോടെ ഗവണ്മെന്റ് പ്രതിസന്ധിയിലായി. എന്‍എച്ച്എസിനെ സ്വന്തം കാലില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ വെള്ളത്തിലാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു.
അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് നടപടി അന്യായമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. ജൂലൈ 25 രാവിലെ 7 മുതല്‍ തങ്ങള്‍ പണിമുടക്കുമെന്ന് മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന് വിളിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. 29 ശതമാനം ശമ്പളവര്‍ദ്ധന കിട്ടണമെന്നാണ് ആവശ്യം.
എന്നാല്‍ ഈ പിടിവാശിയില്‍ 200,000
More »
ജീവനക്കാര്‍ക്കെതിരേ ലൈംഗിക പീഡനം, ബിബിസി പുറത്താക്കിയത് എട്ട് ജീവനക്കാരെ മാത്രം
ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ബുള്ളിയിംഗ് ഉള്‍പ്പെടെ 400ലധികം പരാതികള്‍ ഉയര്‍ന്നിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് (ബിബിസി) ആകെ നടപടി സ്വീകരിച്ചത് എട്ട് പേര്‍ക്കെതിരെ മാത്രം. 411 പരാതികളില്‍ ഗര്‍ഭിണിയായ കേസുകളും ഉള്‍പ്പെടുന്നുണ്ട്. 286 പരാതികള്‍ തള്ളി. എട്ട് കേസുകളില്‍ മാത്രമാണ് കുറ്റവാളിയെ പുറത്താക്കിയത്. മറ്റ് മൂന്ന് കേസുകളില്‍ ആരോപണ വിധേരായവര്‍ രാജിവച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, സഹപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിന് ജീവനക്കാര്‍ക്ക് ഒമ്പത് മുന്നറിയിപ്പുകളും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി കരുതപ്പെടുന്ന ജീവനക്കാര്‍ക്ക് 28 മുന്നറിയിപ്പുകളും രേഖാമൂലം നല്‍കിയിട്ടുണ്ട്. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലെ തൊഴില്‍ സംസ്കാരത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഷോയിലെ ഭീഷണിപ്പെടുത്തല്‍, മോശം പെരുമാറ്റ ആരോപണങ്ങള്‍
More »
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാരില്‍ 90% പേരും പണിമുടക്കിന് പച്ചക്കൊടി വീശി
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ധന കിട്ടിയില്ലെങ്കില്‍ സേവനം നിര്‍ത്തിവെച്ച് സമരം നടത്താന്‍ അംഗീകാരം നല്കി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തിയപ്പോള്‍ 55% അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 90% പേരും ശമ്പളവര്‍ധന നേടിയെടുക്കാന്‍ പണിമുടക്കിനെ അനുകൂലിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ 29% വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ നീക്കം എന്‍എച്ച്എസ് നഴ്സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെയും സമയമുഖത്ത് എത്തിക്കാന്‍ പ്രോത്സാഹനമാകും.
ലേബര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് വരെ 11 തവണയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. 22% ശമ്പളവര്‍ധന അനുവദിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബംപര്‍ നേട്ടവും സമ്മാനിച്ചു. എന്നാല്‍ പുതിയ സമരപ്രഖ്യാപനത്തോടെ സ്ട്രീറ്റിംഗ് സമ്മര്‍ദത്തിലാകും. ആയിരക്കണക്കിന്
More »
എന്‍എച്ച്എസില്‍ അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍; ലിസ്റ്റില്‍ മുന്നൂറോളം കുട്ടികളും
യുകെയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവയവദാതാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് അവയവം സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റ് കാത്തിരിപ്പ് പട്ടിക പ്രകാരം 8000-ലേറെ പേരാണ് കാത്തിരിക്കുന്നത്. ഇതില്‍ ഏകദേശം 300 കുട്ടികളും ഉള്‍പ്പെടുന്നു. അവയവം ആവശ്യമുള്ള മറ്റൊരു 4000 പേര് പട്ടികയ്ക്ക് പുറത്തുണ്ട്. രോഗബാധ വര്‍ദ്ധിച്ചതും, ഓപ്പറേഷന് എത്താന്‍ കഴിയാത്തതും മൂലം ഇത്രയേറെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തത്. ഇതോടെ ഏകദേശം 12,000 പേര് ദുരവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നടത്തിയ ട്രാന്‍സ്പ്ലാന്റുകളുടെ എണ്ണം കുറവായിരുന്നു. ഇതേ സമയത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണത്തിലും കുറവ് നേരിട്ടു. സ്ഥിതി അതീവ ഗുരുതരമാണെന്ന്
More »
നിയമങ്ങള്‍ മാറുന്നു; ബിന്‍ ബോക്സ് കൈകാര്യം ചെയ്യുമ്പോള്‍ ഇനി ശ്രദ്ധിക്കേണ്ടത്
ഇംഗ്ലണ്ടിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. പുതിയ നിയമമനുസരിച്ച് കുടുംബങ്ങള്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കേണ്ടത് ആണ്. അടുത്ത ഏപ്രില്‍ മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഭക്ഷണ മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പ്രതിവാരം ശേഖരിക്കുന്നത് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും.
പുതിയ നിയമമനുസരിച്ച് വീടുകളും സ്ഥാപനങ്ങളും റീസൈക്ലിംഗ് ചെയ്യാന്‍ കഴിയാത്ത ഭക്ഷ്യാവശിഷ്ടങ്ങളും ഉദ്യാനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ശേഖരിക്കാന്‍ ഒരു പ്രത്യേക കൂട കരുതേണ്ടതായി വരും. അതുപോലെ നനവില്ലാത്ത, റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയ്ക്കായി മറ്റൊരു കൂടയും കരുതണം. ഇതിനായി ബിന്‍, ബാഗ്, അതല്ലെങ്കില്‍ സ്റ്റാക്കബിള്‍ ബോക്സുകള്‍ എന്നിവ ഉപയോഗിക്കാം.
റീസൈക്ലിംഗ് പ്രക്രിയ കൂടുതല്‍ ലളിതവത്ക്കരിക്കാനുള്ള സര്‍ക്കാരിന്റെ
More »
ബ്രിട്ടനിലെ കൊടും ചൂട് 38 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്നേക്കാമെന്ന് മെറ്റ് ഓഫീസ്; ഉഷ്ണതരംഗം ആഴ്ചകള്‍ തുടരും
കേരളത്തിലെ കൊടും വേനലിനെ വെല്ലുന്നവിധം ബ്രിട്ടനിലെ കൊടും ചൂട് ആഴ്ചകള്‍ തുടരുമെന്ന് മെറ്റ് ഓഫീസ്. മുന്‍ ഉഷ്ണ തരംഗങ്ങളേക്കാള്‍ തീവ്രമായിരിക്കും ഇത്. താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു മാത്രമല്ല, ആഴ്ചകളോളം അത് തുടരുകയും ചെയ്യും. ഈ വര്‍ഷത്തേ ഏറ്റവും ചൂടേറിയ ദിവസം യുകെ അനുഭവിച്ചത് ജൂലൈ 1 ചൊവ്വാഴ്ചയായിരുന്നു. അന്ന്, കെന്റിലെ ഫേവര്‍ഷാമില്‍ രേഖപ്പെടുത്തിയത് 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
അതേസമയം, ബ്രിട്ടന്റെ മൂന്നാമത്തെ ഉഷ്ണ തരംഗം ഇന്ന് (ബുധനാഴ്)ച) മുതല്‍ തന്നെ ആരംഭിച്ചേക്കാം എന്നാണ് മെറ്റ് ഓഫീസ് നല്കുന്ന മുന്നറിയിപ്പ്. യു കെയിലെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി, താപനില മൂന്ന് ദിവസം തുടര്‍ച്ചയായി 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ന്നാലാണ് ഔദ്യോഗികമായി ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെടുക. എന്നാല്‍, ഇപ്പോള്‍ വരാന്‍ പോകുന്ന ഈ ഉഷ്ണ തരംഗം ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം
More »