ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ശുപാര്‍ശ; വിമര്‍ശനം
കോടതിയും ജയിലിലും ഒഴിവാക്കി ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ഉള്ള ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനം.മുന്‍ ഹൈക്കോടതി ജഡ്ജി സര്‍ ബ്രിയാന്‍ ലെവെസണിന്റെ നേതൃത്വത്തിലുള്ള പുനരവലോകന സമിതി മോഷണം, മയക്കുമരുന്ന് വില്‍പ്പന, ക്രമ സമാധാന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കോടതിയ്ക്ക് പുറത്ത് പരിഹാരമുണ്ടാക്കി പിഴ അടപ്പിക്കല്‍ ഉള്‍പ്പെടെ നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ചെറിയ ശിക്ഷകളും നല്‍കാം, പേരു പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടേക്കില്ലഎന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റസമ്മതം നടത്തുന്ന കുറ്റവാളികള്‍ക്ക് മൂന്നിലൊന്ന് ഇളവു നല്‍കുന്നതും നിര്‍ദ്ദേശത്തിലുണ്ട്. ഫലത്തില്‍ തടവുശിക്ഷയുടെ അഞ്ചിലൊന്നു മാത്രം ഇനി അനുഭവിച്ചാല്‍ മതിയാകും.
കോടതിയിലെ കേസുകളുടെ എണ്ണം കുറയ്ക്കലും ജയില്‍ നിറയുന്ന സാഹചര്യം ഒഴിവാക്കലുമാണ് ലക്‌ഷ്യം. കെട്ടികിടക്കുന്ന
More »
നാല് ലോറികളും നാല് കാറുകളും കൂട്ടിയിടിച്ച് എം 60യില്‍ ഗതാഗത സ്തംഭനം, റോഡില്‍ ബിയര്‍ ഒഴുകി
എട്ട് വ്യത്യസ്ത വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് യു കെയിലെ പ്രധാന മോട്ടോര്‍വേകളിലെ ഗതാഗതം സ്തംഭിച്ചു. ജംഗ്ഷന്‍ 25 ബ്രെഡ്ബറി ഇന്റര്‍ചേഞ്ചിനും ജംഗ്ഷന്‍ 1 പിരമിഡ് റൗണ്ട് എബൗട്ടിനും ഇടയിലായി എം 60 സ്റ്റോക്ക്‌പോര്‍ട്ടില്‍ അടച്ചിടേണ്ടതായി വന്നു. നാല് ലോറികളും നാല് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. റോഡിലാകെ ബിയര്‍ പരന്നൊഴുകുന്നുമുണ്ടായിരുന്നു. ഒരു ഹെവി ഗുഡ്‌സ് വെഹിക്കിള്‍ മധ്യത്തിലെ റിസര്‍വേഷന്‍ ബാറിയറിലെക്ക് ഇടിച്ചു കയറുന്നതും നിരവധി വിളക്കുമരങ്ങള്‍ ഇടിച്ചിടുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്.
മറ്റ് വലിയ ലോറികളിലെ ലോഡ് നിരത്തില്‍ വീഴുകയായിരുന്നു. 11 :25 ന് ആയിരുന്നു അപകടം നടന്നത്. ഉടനടി എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിക്കുകയും അവര്‍ സംഭവസ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. അതേസമയത്താണ് മോട്ടോര്‍ വേ രണ്ടു ദിശകളിലെക്കും അടച്ചിട്ടത്. നിസ്സാര പരിക്കുകളേറ്റ ആറുപേരെ സംഭവസ്ഥലത്തു വെച്ചു തന്നെ
More »
ലെന്‍ഡിംഗ് നിയമങ്ങളിലെ ഇളവുകളില്‍ ബ്രിട്ടീഷ് വിപണി ഊര്‍ജിതം; വാര്‍ഷിക വളര്‍ച്ച 2.5 ശതമാനത്തില്‍
സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിച്ച ശേഷവും ബ്രിട്ടീഷ് ഭവനവിപണി മുന്നോട്ട്. ജൂണില്‍ വാര്‍ഷിക വില വര്‍ധന 2.5 ശതമാനത്തിലാണ് നിലകൊണ്ടത്. മേയിലെ 2.6 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 0.3% മാത്രമാണ് വില താഴ്ന്നത്. യുകെയില്‍ ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം ശരാശരി ഭവനവില 296,665 പൗണ്ടാണെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി.
മേയ് മാസത്തില്‍ ഭവനവില വര്‍ദ്ധന 0.3% താഴ്ന്ന ശേഷം ജൂണ്‍ മാസത്തില്‍ പൂജ്യം ശതമാനത്തിലേക്കാണ് മടങ്ങിയെത്തിയതെന്ന് യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍ ഹാലിഫാക്‌സ് പറഞ്ഞു. ഭവനവിപണിയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കിയിരുന്ന ഇളവുകളാണ് അവസാനിച്ചത്.
ഏപ്രില്‍ 1 മുതല്‍ ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ന്നിരുന്നു. ഇത് ഏപ്രില്‍ മാസത്തില്‍ വീട്
More »
തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും വിവേചനവും തടയാന്‍ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലില്‍ വ്യവസ്ഥ വരും
തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും വിവേചനവും തടയുകയും ജോലിസ്ഥലം സുരക്ഷിതവും സന്തോഷവും നല്‍കുന്നത് ലക്ഷ്യമിട്ടു പുതിയ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ വരുന്നു. ജോലിക്ക് കയറുമ്പോള്‍ ഒപ്പിട്ട് നല്‍കുന്ന നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ജീവനക്കാരെ ബ്ലാക്ക് മെയില്‍ ചെയ്യാതിരിക്കുന്നതിനും നടപടി ഉണ്ടാവും. തൊഴിലിടം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന രീതി മാറ്റുകയാണ് ലക്‌ഷ്യം.
യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക കാര്യങ്ങളെ കുറിച്ച് രഹസ്യം പാലിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെങ്കിലും നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ഉപയോഗിച്ചാണ് ഇരകളെ പല സ്ഥാപനങ്ങളും നിശബ്ദരാക്കുന്നത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ഹാര്‍വി വെയിന്‍സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ എഗ്രിമെന്റുകളുടെ ബലത്തിലാണ് ജീവനക്കാരെ വര്‍ഷങ്ങളോളം പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ശേഷം ഇത് പുറത്തുപറയുന്നതില്‍ നിന്നും തടഞ്ഞത്.
എന്നാല്‍ തൊഴിലിടങ്ങള്‍
More »
ഇംഗ്ലണ്ടില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് കളമൊരുങ്ങുന്നു; ; ആശങ്കയില്‍ എന്‍എച്ച്എസും, ഹെല്‍ത്ത് സെക്രട്ടറിയും
വലിയ ശമ്പളവര്‍ധന ആവശ്യപ്പെട്ട് എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്. ഇന്ന് അവസാനിക്കുന്ന ബാലറ്റിംഗിന്റെ ഫലം ചൊവ്വാഴ്ചയോടെ പുറത്തുവരുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 2008 മുതല്‍ നഷ്ടമായ ശമ്പളത്തിന്റെ മൂല്യം തിരികെ കിട്ടണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യം. 29% ശമ്പളവര്‍ധനയാണ് ആവശ്യപ്പെടുന്നത്.
ഡോക്ടര്‍മാര്‍ വീണ്ടും സമരങ്ങളെ അനുകൂലിച്ചാല്‍ 2029ന് മുന്‍പ് എന്‍എച്ച്എസില്‍ ആശുപത്രി ചികിത്സയ്ക്കുള്ള ബാക്ക്‌ലോഗ് വെട്ടിക്കുറയ്ക്കാനും, 18 ആഴ്ചത്തെ കാത്തിരിപ്പ് സമയം തിരികെ എത്തിക്കാനുമുള്ള ശ്രമങ്ങളെ തകിടംമറിക്കും. ഡോക്ടര്‍മാര്‍ സമരത്തിന് അനുകൂലമായി നീങ്ങുമെന്നത് ആശങ്കപ്പെടുത്തുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമ്മതിക്കുന്നു.
തുടര്‍ച്ചയായ പ്രതിഷേധങ്ങളും, സമരങ്ങളും റദ്ദാക്കലുകളും താങ്ങാന്‍ കഴിയില്ലെന്ന് സ്ട്രീറ്റിംഗ്
More »
58 വര്‍ഷത്തെ ചരിത്രം തിരുത്തി എജ്ബാസ്റ്റണില്‍ ഇന്ത്യയുടെ വിജയഭേരി
ബര്‍മിങ്ഹാം : നീണ്ട 58 വര്‍ഷക്കാലം പിടിതരാതിരുന്ന എജ്ബാസ്റ്റണില്‍ ആദ്യമായി ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.
സ്‌കോര്‍ : ഇന്ത്യ - 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 407, 271.
1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ആ 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ്
More »
ഇംഗ്ലണ്ടിലെ എല്ലാ കൗണ്‍സിലുകളിലും കുടുംബ കേന്ദ്രങ്ങള്‍ തുറക്കും
ഇംഗ്ലണ്ടിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രക്ഷാകര്‍തൃ പിന്തുണയും യുവജന സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഫാമിലി ഹബ്ബുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ 500,000 കുട്ടികളെ കൂടി പിന്തുണയ്ക്കുക എന്നതാണ് 500 മില്യണ്‍ പൗണ്ട് പദ്ധതി ലക്ഷ്യമിടുന്നത്.
'ബെസ്റ്റ് സ്റ്റാര്‍ട്ട്' ഫാമിലി ഹബ്ബുകള്‍ കുടുംബങ്ങള്‍ക്ക് 'ഒരു ലൈഫ്‌ലൈന്‍' നല്‍കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു.
'എന്താണ് യഥാര്‍ത്ഥത്തില്‍ പുതിയതെന്നും നിലവിലുള്ള സേവനങ്ങളെ എന്താണ് പുനര്‍നാമകരണം ചെയ്യുന്നതെന്നും വ്യക്തത കുറവാണെന്ന്" കണ്‍സര്‍വേറ്റീവുകള്‍ പറഞ്ഞു.
2000-കളുടെ തുടക്കത്തില്‍ ന്യൂ ലേബര്‍ "ഷുവര്‍ സ്റ്റാര്‍ട്ട്" സെന്ററുകള്‍ ആരംഭിച്ചപ്പോഴാണ് ഒരു ഫാമിലി ഹബ് എന്ന ആശയം ആരംഭിച്ചത് - യുവ കുടുംബങ്ങള്‍ക്ക് ആദ്യകാല വിദ്യാഭ്യാസം, ശിശു സംരക്ഷണം, ആരോഗ്യ ഉപദേശം
More »
ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ചാന്‍സലര്‍; 10 ബില്ല്യണ്‍ എങ്ങനെ സമാഹരിക്കും?
വെല്‍ഫെയര്‍ ബില്‍ കുറയ്ക്കാനുള്ള പരിഷ്‌കാരങ്ങള്‍ എംപിമാര്‍ അട്ടിമറിച്ചതോടെ വരുമാനം കൂട്ടാന്‍ പുതിയ വഴികള്‍ തേടി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതികള്‍ ഇനിയും കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അവ ഏതൊക്കെ, എങ്ങനെയൊക്കെ ആകുമെന്നെ അറിയാനുള്ളു. ഇന്‍കംടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ കൂട്ടില്ലെന്ന് റേച്ചല്‍ റീവ്‌സ് അറിയിച്ചത് നേരിയ ആശ്വാസമായിട്ടുണ്ട്.
നികുതികള്‍ കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ചാന്‍സലര്‍ക്ക് മറക്കേണ്ടി വരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വളര്‍ച്ചാ മുരടിപ്പും, ലേബറിന്റെ യു-ടേണുകളും മൂലം 30 ബില്ല്യണ്‍ പൗണ്ട് വരെ വരുമാനം കണ്ടെത്തേണ്ട അവസ്ഥയാണ് റീവ്‌സ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
വിമത എംപിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബെനഫിറ്റ് പരിഷ്‌കാരങ്ങള്‍ തിരുത്തേണ്ടി വന്നതിന്റെ ഭാഗമായി നികുതികള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന്
More »
പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും വിധി കൊച്ചു റൊണാവിനോടും കുടുംബത്തോടും ക്രൂരത കാട്ടി
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൊണാവ് പോളിന്റെ (11) വിയോഗത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് മലയാളി സമൂഹം. പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും വിധി ഈ കുരുന്നിനോടും കുടുംബത്തോടും ക്രൂരത കാട്ടി. വ്യാഴാഴ്ച വൈകീട്ട് നാലിന് ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് റൊണാവ് പോളിന്റെ മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണിലെ നഴ്സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ് ,ടീന എന്നിവരുടെ മൂത്ത മകനാണ്.
യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗമുണ്ടായിരുന്നു. പിതാവ് കരള്‍ പകുത്തു നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ തുടര്‍ ചികിത്സ നടന്നുവരികയായിരുന്നു.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണഅ പിതാവ് ഡോണ്‍. മാതാവ് ടീന ഡോണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ വീടു വച്ചു താമസിക്കുന്നത് അങ്കമാലിയിലാണ്. ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി
More »