പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും
പ്രോസ്‌ട്രേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി ഇനി വീഡിയോ കോളില്‍ ബന്ധപ്പെടാവുന്നതാണ്. അതുപോലെ രക്ത പരിശോധനകള്‍, ഡി ഐ വൈ കിറ്റുകള്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ നടത്താനും കഴിയും. ട്യൂമറുകള്‍ നേരത്തേ കണ്ടെത്തുകയും, ചികിത്സയൊരുക്കുകയും ചെയ്യുന്നതിനുള്ള എന്‍ എച്ച് എസ്സ് പദ്ധതിക്ക് കീഴിലാണ് ഈ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജോലിയില്‍ നിന്ന് ഇടവേളയെടുത്ത് കണ്‍സള്‍ട്ടന്റിനെ കാണുന്നതും, രക്തപരിശോധനകള്‍ക്കായി ലബോറട്ടറികളില്‍ കയറിയിറങ്ങുന്നതും ഇതുവഴി ഒഴിവാക്കാന്‍ കഴിയുമെന്ന അധികൃതര്‍ അവകാശപ്പെടുന്നു.
ഈ സൗകര്യം ഒരുക്കിയാല്‍ ഡോക്ടര്‍മാര്‍ക്ക് പ്രോസട്രേറ്റ് കാന്‍സര്‍ വളരെ നെരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ആദ്യ സ്റ്റേജുകളില്‍ കണ്ടെത്താനായാല്‍ ചികിത്സ താരതമ്യേന ചെലവു കുറഞ്ഞതും എളുപ്പവും ആയിരിക്കും എന്ന് മാത്രമല്ല രോഗ വിമുക്തിക്കുള്ള സാധ്യത വളരെ
More »
ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും
വായ്പാദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു. ഇപ്പോള്‍, 40 ശതമാനം ഡെപ്പോസിറ്റോടു കൂടി, അഞ്ച് വര്‍ഷത്തെ ഫിക്സ് നിരക്കില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നിരക്കു കുറഞ്ഞ മോര്‍ട്ട്‌ഗേജ് ഡീലാണ് ബാര്‍ക്ലേസ് വാഗ്ദാനം നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ എല്ലാ ഫിക്സിഡ് ഡീലുകളിലും നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ചില ഡീലുകള്‍ക്ക് പലിശയിനത്തില്‍ 0.3 ശതമാനത്തിന്റെ വരെ കുറവാണ് അവര്‍ നല്‍കുന്നത്.
40 ശതമാനം ഡെപ്പോസിറ്റുള്ള ഡീലിന്റെ നിരക്ക് 3.98 ശതമാനത്തില്‍ നിന്നും 3.82 ശതമാനമായി കുറച്ചിരിക്കുകയാണ്. നിലവില്‍ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും നിരക്ക് കുറഞ്ഞ ഡീലാണിത്. എന്നാല്‍, ഇതിന് വായ്പയെടുക്കുന്നവര്‍ 899 പൗണ്ട് ഫീസ് നല്‍കേണ്ടതുണ്ട്. 25 ശതമാനം മാത്രം ഡെപ്പോസിറ്റ് നല്‍കാന്‍ കഴിവുള്ളവര്‍ക്ക് നാലു ശതമാനം നിരക്കിലുള്ള അഞ്ച് വര്‍ഷത്തെ ഫിക്സ് ഡീല്‍
More »
അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി
റീഫോം യുകെയെ തടയുന്നതിനായി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി ഷബാന മഹ്മൂദ്. യുകെയുടെ അനധികൃത ഇമിഗ്രേഷന്‍ കണക്കുകള്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തുമെന്ന് ലേബര്‍ ഗവണ്‍മെന്റിന് ബോധ്യമുണ്ട്. പ്രത്യേകിച്ച് റിഫോം യുകെ ഈ വിഷയത്തില്‍ ഊന്നിയാണ് മുന്നേറി വരുന്നത്.
ഇതിന് തടയിടാന്‍ പഴയകാല ഇടതു നയങ്ങള്‍ മറന്ന് നീങ്ങേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ ലേബര്‍ ഹോം സെക്രട്ടറി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സുപ്രധാന നയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ വരെയുള്ള സമയം കൊണ്ട് അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 27% വര്‍ധനവ് ഉണ്ടായെന്നത് ഞെട്ടിക്കുകയാണെന്ന് ഷബാന മഹ്മൂദ് പറഞ്ഞു.
ഹോം സെക്രട്ടറിയുടെ സുപ്രധാന പ്രഖ്യാപനങ്ങങ്ങള്‍ :
1) അനധികൃത കുടുംബങ്ങളെ കുട്ടികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുക. ഇതിനായി 3000 പൗണ്ട് വരെ ധനസഹായം നല്‍കും,
More »
നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം
കടുത്ത നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടെങ്കിലും കേവലം ദഹനപ്രശ്‌നം മാത്രമെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ മൂലം എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം. തങ്ങളുടെ പ്രിയപ്പെട്ടവളെ ഡോക്ടര്‍മാര്‍ കൈവിട്ട് കളഞ്ഞതോടെ അവളെ മരണത്തിലേക്ക് തള്ളിവിട്ടെന്ന ആരോപണവുമായി എന്‍എച്ച്എസ് നഴ്‌സിന്റെ കുടുംബം രംഗത്തുവന്നു.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ടെയിംസൈഡിലെ ഡെന്റണില്‍ നിന്നുള്ള 47-കാരി പോളാ ഇവേഴ്‌സിനെയാണ് വീട്ടിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ മകള്‍ കണ്ടെത്തിയത്. 2024 മാര്‍ച്ച് 8-നായിരുന്നു സംഭവം. ഇതിന് മൂന്ന് ദിവസം മുന്‍പാണ് കടുത്ത നെഞ്ചുവേദനയുമായി ഇവേഴ്‌സ് ടെയിംസൈഡ് ഹോസ്പിറ്റലിലെ എ&ഇയില്‍ എത്തിയത്.
പ്രസവസേവനയേക്കാള്‍ കടുപ്പമേറിയ വേദനയെന്ന് എന്‍എച്ച്എസ് നഴ്‌സ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ കാര്യമാക്കിയില്ല. ദഹനപ്രശ്‌നം മാത്രമാണെന്ന് വിധിച്ച് ഇവരെ വീട്ടിലേക്ക് മടക്കി. ബുദ്ധിമുട്ടിന് ഹൃദയസംബന്ധമായ
More »
യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്
യുകെയില്‍ ആശുപത്രി ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ ക്ഷാമം വലിയ വെല്ലുവിളി ആയതോടെയാണ് നിലവിലെ ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. നിലവിലുള്ള നഴ്‌സുമാരുടെ ജോലിയും സമ്മര്‍ദ്ദത്തിലാണ്.
റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ പഠനത്തില്‍ 20000 ലധികം നഴ്‌സുമാര്‍ തങ്ങളുടെ പ്രതിസന്ധികള്‍ വ്യക്തമാക്കി കഴിഞ്ഞു. 66 ശതമാനം പേര്‍ അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണക്കുകള്‍ പറയുന്നു. 2017 ല്‍ 49 ശതമാനമായിരുന്നു. സ്വന്തം ആരോഗ്യനില അവഗണിച്ചാണ് തിരക്ക് കൂടുമ്പോള്‍ നഴ്‌സുമാര്‍ ജീവിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ സഹിച്ചാണ് പലരും ജോലി ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും സമ്മര്‍ദ്ദമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നുണ്ട്. കൂടുതല്‍ സമയം ചിലപ്പോള്‍ ജോലി ചെയ്യേണ്ടിവരും. രോഗികളുടെ എണ്ണം കൂടുന്നതോടെ ജോലി സമ്മര്‍ദ്ദവും
More »
600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
നികുതി പണം കൊണ്ട് അഭയാര്‍ത്ഥികള്‍ക്ക് താമസവും ആനുകൂല്യവും നല്‍കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ ചെലവ് കുറയ്ക്കാന്‍ ഹോട്ടലില്‍ നിന്ന് ഇവരെ മാറ്റാനുള്ള പദ്ധതിയിട്ട് തിരിച്ചടി നേരിടുകയാണ്.
ഹോട്ടലില്‍ നിന്ന് 600 പുരുഷ അഭയാര്‍ത്ഥികള്‍ക്ക് പഴയ സൈനിക ക്യാമ്പില്‍ താമസ സൗകര്യമൊരുക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയർത്തി സമീപവാസികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുറത്തു പോകണമെന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ പ്രതിഷേധിച്ചത്.
കിഴക്കന്‍ സസ്സെക്‌സിലെ ക്രോബറോ സൈനിക പരിശീലന ക്യാമ്പിലാണ് ഹോട്ടലില്‍ നിന്ന് മാറുന്നവരെ താമസിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉയരുന്നതിനാല്‍ ഇപ്പോ തന്നെ വീടുകളില്‍ പാനിക് അലാമുകള്‍ സ്ഥാപിച്ചു കഴിഞ്ഞു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍പോലും
More »
മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ട് റേച്ചല്‍ റീവ്‌സ്
ഇന്‍കം ടാക്‌സ് പദ്ധതി ഉള്‍പ്പെടെ ബജറ്റിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പിന്‍വലിക്കേണ്ട വന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മറ്റു മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താനുള്ള ശ്രമത്തില്‍. മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് റേച്ചല്‍ റീവ്‌സ്.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കരുതുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളില്‍ പെടുന്ന വീടുകളെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് ശ്രമം.
ധനികരെ മാത്രമാണ് ഇത് ബാധിക്കുകയെന്നാണ് ലേബര്‍ ഭാഷ്യമെങ്കിലും ബാന്‍ഡ് എഫ് കൗണ്‍സില്‍ ടാക്‌സില്‍ പെടുന്ന 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഇതില്‍ പങ്ക് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലും, സൗത്ത് ഈസ്റ്റിലുമുള്ള കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളുടെ
More »
ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കുവാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന നയം നടപ്പാക്കുന്നു. ആഭ്യന്തരകാര്യമന്ത്രി ഷബാന മഹ്‌മൂദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കാന്‍ നിലവില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി താമസിക്കണം.
ഡെന്‍മാര്‍ക്കിലെ കടുപ്പമേറിയ അഭയാര്‍ത്ഥി നയങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ വിജയകരമായ സാഹചര്യത്തില്‍ ഇത് യുകെയില്‍ ആവര്‍ത്തിക്കാനാണ് ഹോം സെക്രട്ടറി ആഗ്രഹിക്കുന്നത്. എന്നാല്‍ അത്രയേറെ കടുപ്പം കൂട്ടാന്‍ ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം അനുവദിക്കുകയും ചെയ്യില്ല. എന്നിരുന്നാലും ഒരു തലമുറയ്ക്കിടെ കാണാത്ത തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ് നടപ്പിലാക്കുകയെന്ന് മഹ്മൂദ് പറയുന്നു.
അനധികൃത കുടിയേറ്റം രാജ്യത്തെ കീറിമുറിക്കുകയാണെന്ന് ഹോം സെക്രട്ടറി പറയുന്നു. ഇതോടെയാണ്
More »
സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേര ആടിയുലയുകയാണ്. തുടരെ ഗവണ്‍മെന്റിന് വീഴ്ചകള്‍ വരുമ്പോള്‍ സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവമാകുകയാണ്. അടുത്ത മൂന്ന് മാസത്തില്‍ എല്ലാം നേരെയാക്കിയില്ലെങ്കില്‍ കീര്‍ സ്റ്റാര്‍മറുടെ കഥ കഴിയുമെന്നാണ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി കൂടിയായ ലോര്‍ഡ് ഡേവിഡ് ബ്ലങ്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന് സാധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്നും അദ്ദേഹം വ്യക്തമാക്കി.
ചുറ്റുമുള്ള സ്വന്തം ടീമിനെ മെച്ചപ്പെടുത്താനും, നിയന്ത്രണം പിടിക്കാന്‍ രാഷ്ട്രീയ അനുഭവമുള്ള ആരെയെങ്കിലും നിയോഗിക്കാനും ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ചൂണ്ടിക്കാണിച്ചു. വെസ് സ്ട്രീറ്റിംഗ് നേതൃസ്ഥാനത്തിനായി ശ്രമിക്കുന്നുവെന്ന തരത്തില്‍ ബ്രീഫിംഗ് നല്‍കിയതിന് പിന്നില്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയാണെന്നാണ് കരുതുന്നത്.
More »