ചികിത്സ ഹെല്‍ത്ത് സെന്ററുകളിലേക്ക്; 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍
ചികിത്സകള്‍ ആശുപത്രികളില്‍ നിന്ന് പുതിയ ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റാനുള്ള തീരുമാനം അടക്കം 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ജനങ്ങളുടെ വീടുകള്‍ക്ക് അരികിലേക്ക് ചികിത്സകള്‍ എത്തിച്ച് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യം. ആശുപത്രികള്‍ നല്കുന്ന ചികിത്സകളില്‍ വലിയൊരു പങ്കും പുതിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റാനാണു പദ്ധതി. ലേബര്‍ ഗവണ്മെന്റിന്റെ പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രകാരമാണ് ഈ സുപ്രധാന മാറ്റങ്ങള്‍.
ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് എളുപ്പത്തില്‍ ജിപി സേവനങ്ങളും, സ്കാനുകളും, മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടും ലഭ്യമാക്കാനായി ഈ സേവനങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് പരിഷ്കാരങ്ങള്‍ക്ക് വിധേയമാകുകയോ,
More »
ലെസ്റ്ററിലെ തെരുവില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജ മരിച്ചു; പ്രതി റിമാന്‍ഡില്‍
ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.
നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്.
വിശ്വസ്തയായ സുഹൃത്തും കഠിനാധ്വാനിയുമായിരുന്നു അമ്മയെന്ന് നിള പട്ടേലിന്റെ മകന് ജയ്ദാനും മകള്‍ ഡാനിക്കയും പറഞ്ഞു. " ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു,
More »
ഇന്ത്യയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ; കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍
ലണ്ടന്‍ : യുകെയിലെ ഇന്ത്യക്കാര്‍ക്ക് ഇനി നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാകും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു.
മുംബൈ- മാഞ്ചസ്റ്റര്‍ സര്‍വീസ് തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകളുടെ ശ്രേണിയിലേക്കു ഇന്‍ഡിഗോയും എത്തിയിരിക്കുകയാണ്. നോഴ്സ് അറ്റ്ലാറ്റിന്റ് എയര്‍വേയ്സുമായുള്ള വാടക കരാറിന്റെ കീഴിലാണ് പുതിയ സര്‍വീസ്. ആംസ്റ്റര്‍ഡാമിലേക്കുള്ള സര്‍വീസിനും ജൂലൈ 2 മുതല്‍ തുടക്കമായി. ആഗോള തലത്തിലേക്ക് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യുകെ സര്‍വീസ്. ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങി വലിയൊരു വിഭാഗം ഇന്ത്യന്‍ സമൂഹത്തിനു പുതിയ സര്‍വീസ് പ്രയോജനം ചെയ്യും .
ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ 3 ദിവസമാണ് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ്. മുംബൈയില്‍
More »
ചെലവ് ചുരുക്കല്‍; റോയല്‍ ട്രെയിന്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടീഷ് രാജകുടുംബം
ചെലവ് ചുരുക്കലിന്റെ ഭാഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയല്‍ ട്രെയിന്‍ 2027 ഓടെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോഗത്തിന്റെയും പണത്തിന്റെ മൂല്യത്തിന്റെയും അവലോകനത്തിന് ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച പ്രഖ്യാപിച്ച ചെലവ് ലാഭിക്കല്‍ നടപടിയുടെ ഭാഗമായി ട്രെയിന്‍ നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചത്. 1842-ലാണ് ട്രെയിന്‍ ആരംഭിക്കുന്നത്. വിക്ടോറിയ രാജ്ഞി ഇംഗ്ലണ്ടിലെ സ്ലോയില്‍ നിന്ന് ലണ്ടന്‍ പാഡിംഗ്ടണ് സ്റ്റേഷനിലേക്ക് പ്രത്യേകം നിര്‍മ്മിച്ച ട്രെയിനില്‍ യാത്ര ചെയ്തത് മുതലാണ് ഇത് രാജകുടുംബത്തിന്റെ സ്വത്തായി മാറിയത്. സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്സും ഒരു ഓഫീസും ഉള്‍പ്പെടെ ഒമ്പത് വണ്ടികളുള്ള റോയല്‍ ട്രെയിന്‍ 1977-ല്‍ എലിസബത്ത് രാജ്ഞിയുടെ രജത ജൂബിലിക്കായി അവതരിപ്പിച്ചു.
എന്നാല്‍ റോയല്‍ ഹൗസ്ഹോള്‍ഡിന്റെ വാര്‍ഷിക അക്കൗണ്ട്സ് റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരിയില്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ രാജാവിന്റെ
More »
വിമതര്‍ക്ക് കീഴടങ്ങി സ്റ്റാര്‍മര്‍; ആനുകൂല്യങ്ങള്‍ വെട്ടാനുള്ള പദ്ധതി ഉപേക്ഷിച്ച് വെല്‍ഫെയര്‍ ബില്‍ പാസാക്കി
ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നാം വര്‍ഷം തികയ്ക്കുമ്പോള്‍ പ്രതിച്ഛായ നഷ്ടമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വെല്‍ഫെയര്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയ സുപ്രധാനമായ ആനൂകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി ഒഴിവാക്കി ലേബര്‍ വിമത നീക്കം ഒഴിവാക്കേണ്ട സ്ഥിതി വന്നതാണ് പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയായത്.
കോമണ്‍സില്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ സ്വന്തം എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍വി സമ്മാനിക്കുമെന്ന അവസ്ഥ എത്തിയതോടെയാണ് കീര്‍ സ്റ്റാര്‍മര്‍ പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായത്. വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ ബില്‍ സഭയില്‍ പാസായി. പൊതുഖജനാവില്‍ 5 ബില്ല്യണ്‍ പൗണ്ടിന്റെ വിടവ് സൃഷ്ടിക്കുന്ന പരിഷ്കാരങ്ങള്‍ ഉപേക്ഷിച്ചതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് നികുതി വീണ്ടും കൂട്ടേണ്ടതായി വരും.
വീക്കെന്‍ഡില്‍ വാര്‍ഷികം ആഘോഷമാക്കാന്‍
More »
പുതിയ കുടിയേറ്റ ബില്‍ പാര്‍ലമെന്റില്‍; ഡിപ്പന്റന്റ് വിസയില്‍ നിയന്ത്രണം, 41700 പൗണ്ട് സാലറിയുണ്ടേല്‍ സ്കില്‍ഡ് വര്‍ക്കര്‍ വിസ; ഇംഗ്ലീഷ് നിബന്ധന കര്‍ശനമാക്കി
കുടിയേറ്റ നിയമങ്ങളില്‍ വരുത്തുന്ന പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പരാമര്‍ശിച്ച മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാരെ കൊണ്ടു വരുന്നത് നിര്‍ത്തലാക്കും. അതിനു പുറമെ സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വിസ ലഭിക്കാന്‍ ആവശ്യമായ മിനിമം ശമ്പളവും മിനിമം യോഗ്യതയും ബില്ലില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ചുരുങ്ങിയത് ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം ആവശ്യമായി വരും. ഫലത്തില്‍ 111 തസ്തികകളില്‍ ഇനി വിദേശികള്‍ക്ക് അവസരം ലഭിക്കില്ല.
വിദേശ തൊഴിലാളികള്‍ക്ക് സ്കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 41,700 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. നേരത്തേ ഇത് 38,700 പൗണ്ട് ആയിരുന്നു. ഡിഗ്രി തലത്തിനു താഴെ വിദ്യാഭ്യാസം ആവശ്യമായ ജോലികളുടെ കാര്യത്തില്‍ 2026 അവസാനം
More »
വീടു വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് നേട്ടമായി രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവുമായി യുകെയിലെ ഭവന വിപണി
സ്വന്തമായി വീടുവാങ്ങാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്ക് നേട്ടമായി ഭവന വിപണിയില്‍ ഇടിവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവിനാണ് രാജ്യത്തെ ഭവന വിപണി സാക്ഷ്യം വഹിച്ചത് . നികുതി ഇളവ് അവസാനിച്ചതോടെ വീടുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി ആയ നേഷന്‍വൈഡിന്റെ കണക്കനുസരിച്ച് ജൂണില്‍ ഒരു വീടിന്റെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റൈറ്റ്മൂവ് ജൂണില്‍ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താന്‍ വില്‍പ്പനക്കാര്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും
More »
3 മാസത്തിനിടെ രണ്ടു കുരുന്നുകളെ നഷ്ടപ്പെട്ട വേദനയില്‍ സ്വിന്‍ഡനിലെ മലയാളി കുടുംബം
യുകെയിലെ മലയാളികുടുംബത്തില് മൂന്നു മാസത്തിനിടെ രണ്ടാമത്തെ കുട്ടിയുടെ വിയോഗം തീരാവേദനയായി. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകന്റെ മരണം അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന് ഏഴുവയസുകാരനായ ഐഡനാണു യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.
ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന് നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന് മരണമടഞ്ഞത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്. കുടുംബത്തിന് ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.
ഐഡന്റെ സഹോദരി ഐറിനെ അടക്കിയ
More »
ലിങ്കണ്‍ഷയറിലെ 5വയസുകാരന് മരിച്ചത് ബിസ്കറ്റ് കഴിച്ചതു മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
രാജ്യത്തു ഏറെ ചര്‍ച്ചയായ, ലിങ്കണ്‍ഷെയറിലെ 5വയസുകാരന് മരിച്ചത് ബിസ്കറ്റ് കഴിച്ചതു മൂലമെന്ന് ഒടുവില്‍ അന്വേഷണ സംഘം കണ്ടെത്തി. സ്റ്റാംഫോര്‍ഡിലെ ബാര്‍നാക്ക് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ബെനഡിക്ട് ബ്ലൈത്ത് (5) മരിച്ചിട്ട് ഈ ഡിസംബര്‍ 1ന് നാലു വര്‍ഷം തികയുകയാണ്. കുട്ടി ബിസ്കറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന കണ്ടെത്തലുമായി പീറ്റര്‍ബറോ ടൗണ്‍ ഹാളിലെ ജൂറിക്ക് മുന്നില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിരവധി അലര്‍ജികളുള്ള കുട്ടിയായിരുന്നു മകനെന്ന് അമ്മ ഹെലന് അറിയിച്ചു. കുട്ടിക്ക് പാല്, മുട്ട, ചിലതരണം അണ്ടിപ്പരിപ്പുകള്‍ എന്നിവയോട് അലര്‍ജിയുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 30ന് ബെനഡിക്ടിനെ സ്കൂളില്‍ അയച്ചിരുന്നില്ല. പിറ്റേന്ന് ഡിസംബര്‍ 1ന് പതിവു പോലെ സ്കൂളിലെത്തി. വീട്ടില്‍ നിന്നു
More »