ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിപക്ഷം സ്ത്രീകളും പുരുഷന്‍മാരുടെ അതിക്രമങ്ങളും അപമാനങ്ങളും നേരിടുന്നു
വികസിത രാജ്യമെന്നും പരിഷ്കൃത സമൂഹമെന്നും മേനി നടിക്കുമ്പോളും യുകെയില്‍ സ്ത്രീകള്‍ വലിയ തോതില്‍ അതിക്രമങ്ങളും, അപമാനങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ട്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഭൂരിപക്ഷം സ്ത്രീകളും ചൂണ്ടിക്കാണിച്ചു
സ്വയം അതിക്രമങ്ങള്‍ക്ക് ഇരകളാകുകയോ, ഇത്തരം അനുഭവം നേരിട്ടവരെ അറിയുകയോ ചെയ്യാമെന്നാണ് ഒരു സര്‍വെയില്‍ സ്ത്രീകള്‍ വെളിപ്പെടുത്തിയത്. പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ തടയാന്‍ പോലീസിനെയോ, ഗവണ്‍മെന്റിനെയോ വിശ്വസിക്കുന്നില്ലെന്നും സര്‍വെയില്‍ സ്ത്രീകള്‍ വ്യക്തമാക്കുന്നു.
ഈ പ്രശ്‌നം അനുദിനം കൂടുതല്‍ മോശമായി വരികയാണെന്നാണ് സ്ത്രീകള്‍ ചൂണ്ടിക്കാണിച്ചത്. പോലീസ് മേധാവികള്‍ക്കും, ക്രൈം കമ്മീഷണര്‍മാര്‍ക്കും സമര്‍പ്പിച്ച സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 16ന്
More »
ബ്രിട്ടനില്‍ താപനില 35 ഡിഗ്രിയിലേക്ക് കടക്കുന്നു, ശ്വാസം മുട്ടി ജനം, യൂറോപ്യന്‍ രാജ്യങ്ങളില്‍ സൂര്യാഘാതം ജീവനെടുക്കുന്നു
തണുത്തു കിടന്നിരുന്ന യൂറോപ്യന്‍ ഭൂഖണ്ഡം ചുട്ടുപഴുത്തപ്പോള്‍ ജനജീവിതം താറുമാറായി. ബ്രിട്ടനില്‍ താപനില 35 ഡിഗ്രിയിലേക്ക് കടക്കുകയാണ്. പ്രായമായവരും രോഗികളും കുട്ടികളും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനാവാതെ വെല്ലുവിളി നേരിടുകയാണ്. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ ഇവിടെ താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. തിരക്കേറിയ ബീച്ചുകളുടെയും സ്വിമ്മിംഗ് പൂളുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില ബീച്ചുകള്‍ ആളുകളെ കൊണ്ട് പൂര്‍ണ്ണമായും നിറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ലണ്ടന്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് ഒരു ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 6 മണിവരെ ഈ അലര്‍ട്ട് പ്രാബല്യത്തില്‍ ഉണ്ടാകും.
More »
21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും
ഇംഗ്ലണ്ടിലെയും, സ്‌കോട്ട്‌ലാന്‍ഡിലെയും, വെയ്ല്‍സിലെയും 21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും. ഒരു ശരാശരി കുടുംബത്തിന്റെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഇന്ന് മുതല്‍ പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഓഫ്‌ജെം പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ 7 ശതമാനം കുറവിനെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ഷം അവസാന പാദത്തില്‍ ബില്ലില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന ആശങ്കയുണ്ട്.
ഈ കുറഞ്ഞ നിരക്ക് വിന്ററിലും തുടരുമോ എന്ന സംശയമാണ് ഉയരുന്നത്. കുറഞ്ഞ നിരക്കില്‍ ഒരു ഫിക്സ്ഡ് ഡീല്‍ ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലെ എനര്‍ജി നിരക്ക് പ്രവചനാതീതമാണ് എന്നതാണ് ഈ ആശങ്കക്ക് പ്രധാന കാരണം. വരുന്ന ശരത്ക്കാലത്ത് നിരക്കില്‍ വലിയ വ്യത്യാസം വരുമെന്ന് കരുതുന്നില്ലെങ്കിലും മദ്ധ്യപൂര്‍വ്വേഷ്യയിലെ സാഹചര്യങ്ങള്‍
More »
കോവിഡ് മഹാമാരി കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു? അന്വേഷണം തുടങ്ങി
കോവിഡ് മഹാമാരി യുകെയിലെ കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. മഹാമാരി കാലത്ത് കെയര്‍ ഹോമുകളെ കൈകാര്യം ചെയ്ത രീതി വലിയ പരാജയമായാണ് കരുതുന്നത്. അവിടെ അന്തേവാസികളും ജീവനക്കാരും വലിയ തോതില്‍ ഇരകളായി.
ഇംഗ്ലണ്ടിലും, വെയില്‍സിലും ഏകദേശം 46,000 കെയര്‍ ഹോം അന്തേവാസികളാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെ കാലയളവിലായിരുന്നു ഇത്. അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും, ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2020 മാര്‍ച്ചില്‍ ആശുപത്രിയിലെ രോഗികളെ തിടുക്കം പിടിച്ച് കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ സംഭവങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ഡിസ്ചാര്‍ജ്ജാണ് കെയര്‍ ഹോമുകളിലേക്ക് വൈറസ് എത്തിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.
More »
സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താന്‍ Al സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ആരോഗ്യ സംവിധാനമായി എന്‍എച്ച്എസ്
എന്‍എച്ച്എസിന് വിപ്ലവകരമായ പരിഷ്കരണം നടത്തുന്നതിന് അനുമതി. ആധുനികതയുടെ പുതിയ മുഖം നല്‍കാന്‍ Al സാങ്കേതികവിദ്യ ഉപയോഗിക്കും. ആശുപത്രി ഡേറ്റാബേസുകള്‍ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകള്‍ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി ഇതോടെ എന്‍എച്ച്എസ് മാറും.
പാറ്റേണുകളോ ട്രെന്‍ഡുകളോ കണ്ടെത്താനും അടിയന്തര പരിശോധനകള്‍ക്ക് തുടക്കമിടാനും കഴിയുന്ന ഒരു മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ഈ സാങ്കേതികവിദ്യ നല്‍കുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. ഈ ആഴ്ച ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുറത്തിറക്കാന്‍ പോകുന്ന എന്‍എച്ച്എസിനുള്ള 10 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.
മാനസികാരോഗ്യ മേഖലയിലും പ്രസവപരിചണത്തിനും നിരവധി പരാതികള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. എന്‍എച്ച്എസില്‍ ഉടനീളം രോഗി പരിചരണത്തെ കുറിച്ചുള്ള
More »
ആരോഗ്യകരമായ ഭക്ഷണം കൂടുതല്‍ ആകര്‍ഷകമാക്കണമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളോട് സര്‍ക്കാര്‍
ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം, ഭക്ഷ്യ ബിസിനസുകള്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങുന്നത് എളുപ്പമാക്കണമെന്നു നിര്‍ദ്ദേശം. ഇംഗ്ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ നിര്‍മ്മാതാക്കളും സര്‍ക്കാരുമായി സഹകരിച്ച് ആളുകളെ അവരുടെ ആഴ്ചതോറുമുള്ള കടകളിലെ വാങ്ങല്‍ ആരോഗ്യകരമാക്കാന്‍ പ്രോത്സാഹിപ്പിക്കും.
ഭക്ഷ്യ ചില്ലറ വ്യാപാരികള്‍ അത് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കണമെന്ന് മന്ത്രിമാര്‍ പറയുന്നു, എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിന് പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുക, ആരോഗ്യകരമായ ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലോയല്‍റ്റി പോയിന്റുകള്‍ മാറ്റുക, അല്ലെങ്കില്‍ കടകളുടെ ലേഔട്ടുകള്‍ മാറ്റുക എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം.
നിര്‍ബന്ധിത സര്‍ക്കാര്‍ ലക്ഷ്യങ്ങളെ 'നാനി സ്റ്റേറ്റ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ജനങ്ങളോട് എന്ത് വാങ്ങണമെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്ന്
More »
നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കും: യുകെയിലെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെന്ന് മെറ്റ് ഓഫീസ്
യുകെയുടെ മുന്നിലുള്ളത് കടുത്ത ചൂടേറിയ ദിവസങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം മുന്നിലെത്തിയെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. യു കെയിലെ ഏറ്റവും ചൂടേറിയ ദിനം തിങ്കളാഴ്ചയാണെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ് പറയുന്നു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരും. ജൂണ്‍ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരിക്കും അത്. നാട്ടിലെ കൊടുംവേനലിനെ അനുസ്മരിപ്പിക്കുന്നതാണിത്.
കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, തെക്ക് കിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കാട്ടു തീക്കും, വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച ഒരാഴ്ചയായിരുന്നു കഴിഞ്ഞത്. അപ്രതീക്ഷിത കാലാവസ്ഥയാണ് യുകെയെ ആശങ്കയിലാക്കുന്നത്.
യൂറോപ്പാകെ ഉഷ്ണത്തിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ്
More »
ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് നിന്ന് 100 മില്യണ്‍ പൗണ്ടിന്റെ കൊക്കെയ്ന്‍ പിടിച്ചെടുത്തു
യുകെയിലെ തുറമുഖത്ത് നിന്ന് ഏകദേശം 100 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. എസെക്സിലെ തുറോക്കിലുള്ള ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് പനാമയില്‍ നിന്ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ക്കടിയില്‍ നിന്നാണ് 2.4 ടണ്‍ ഭാരമുള്ള കൊക്കെയ്ന്‍ അധികൃതര്‍ കണ്ടെത്തിയത്. നേരത്തെ ഇന്റലിജന്‍സ് നടത്തിയ ഓപ്പറേഷനില്‍ മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ യുകെയില്‍ കപ്പല്‍ എത്തിയതിന് പിന്നാലെ പിടികൂടുകയായിരുന്നു.
തുറമുഖ ഓപ്പറേറ്ററുടെ സഹായത്തോടെ 37 വലിയ കണ്ടെയ്‌നറുകളിലായി ഏകദേശം 96 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. ബോര്‍ഡര്‍ ഫോഴ്‌സിന്റെ കണക്കനുസരിച്ച്, യുകെയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്.
2022 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കൊക്കെയ്ന്‍ മരണങ്ങള്‍ 31% വര്‍ദ്ധിച്ചതായി ഹോം ഓഫീസ് ഡേറ്റ പറയുന്നു. ഈ വാരാന്ത്യത്തില്‍
More »
ആദ്യ വര്‍ഷം തന്നെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ഫ്ലോപ്പെന്ന് വോട്ടര്‍മാര്‍
ആദ്യ വര്‍ഷം തന്നെ പാസ്‌മാര്‍ക്ക് പോലും നേടാനാവാതെ പ്രവര്‍ത്തനം ലേബര്‍ സര്‍ക്കാര്‍. കഴിഞ്ഞ ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പരാജയം ആണെന്നാണ് വോട്ടര്‍മാര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ വര്‍ഷത്തെ പ്രകടനം വെറും മോശമാണെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും വ്യക്തമാക്കുന്നത്. ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി നടത്തുന്ന ഭരണം തീര്‍ത്തും നിരാശാജനകമാണെന്നാണ് 54% വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ലേബറിന് വോട്ട് ചെയ്ത കാല്‍ശതമാനം പേരും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമാണെന്ന് വിധിയെഴുതുന്നു. 37 ശതമാനം പേരാണ് ഭരണം കൊള്ളാമെന്ന് പറയുന്നത്. അതേസമയം മുന്‍ ടോറി ഗവണ്‍മെന്റ് ലേബറിനേക്കാള്‍ മികച്ചതായിരുന്നുവെന്ന് 29 ശതമാനം പേര്‍ കരുതുന്നു. 26
More »