അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
എന്‍എച്ച്എസില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിന്റെ പേരില്‍ രോഗികള്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ ആയുധമെടുത്തുള്ള അക്രമത്തിലേക്ക് കടന്നാലോ ? മേഴ്‌സിസൈഡിലെ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് അപ്പോയിന്റ്‌മെന്റ് ചോദിച്ചെത്തിയ അഫ്ഗാന്‍ പൗരന്‍ ആവശ്യം നിഷേധിച്ചതിന്റെ പേരില്‍ വെയ്റ്റിംഗ് റൂമില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമം നടത്തിയത്.
അപ്പോയിന്റ്‌മെന്റ് നിഷേധിച്ചതിന്റെ പേരിലാണ് 20-കാരന്‍ രോഗികളെയും ജീവനക്കാരെയും അക്രമിച്ചത്. ആശുപത്രിയിലെ വെയ്റ്റിംഗ് റൂമില്‍ പരുക്കേറ്റ ഒരു സ്ത്രീ ചോരയില്‍ കുളിച്ച് തെരുവിലെത്തി അടുത്ത കടയില്‍ സഹായം തേടുകയായിരുന്നു. 'ആ സ്ത്രീയുടെ തലയ്ക്ക് പിന്നില്‍ രക്തം ഒരുപാട് ഒഴുകിയിരുന്നു, തോളിലും ചോരയുണ്ടായി. അവര്‍ വിറച്ച് നില്‍ക്കുകയായിരുന്നു', ആശുപത്രിക്ക് എതിര്‍വശത്തുള്ള
More »
പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ഷോക്കായി പുതിയ നികുതി പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു . പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം സര്‍ക്കാര്‍ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വാഹന നികുതി (VED), ഇന്ധന നികുതി, കമ്പനി കാറുകള്‍ക്ക് ബാധകമായ ബെനിഫിറ്റ്-ഇന്‍-കൈന്‍ഡ് (BiK) നികുതി എന്നിവ വര്‍ധിക്കും. ഏപ്രില്‍ 1 മുതല്‍ കാറുകള്‍ക്കും വാനുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും ബാധകമായ എല്ലാ വി ഇ ഡി നിരക്കുകളും റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്സ് (RPI) അനുസരിച്ച്, 4.6 ശതമാനം വരെ വര്‍ധിക്കും. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇതോടെ പല ഡ്രൈവര്‍മാര്‍ക്കും വര്‍ഷംതോറും 10 പൗണ്ട് മുതല്‍ 40 പൗണ്ട് വരെ അധിക നികുതി നല്‍കേണ്ടിവരും.
ഇന്ധന നികുതിയിലും വര്‍ധനവ് ഉണ്ടാവും . 2022 മാര്‍ച്ചുമുതല്‍ നിലവിലുണ്ടായിരുന്ന
More »
പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
പുതുവത്സരാഘോഷം പരിഗണിച്ചു ലണ്ടനിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമുണ്ടാവില്ല. യാത്ര പുറപ്പെടും മുമ്പേ കൃത്യമായ പ്ലാനിങ് വേണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പേ പുറപ്പെടേണ്ട സ്ഥലത്തെ കുറിച്ചും വഴിയിലുള്ള നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.
പുതുവത്സരാഘോഷ വെടിക്കെട്ട് പ്രദര്‍ശനമാണ് സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന പരിപാടി. ഇതിന്റെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു. തെംസ് നദിക്കരയില്‍ ടിക്കറ്റില്ലാത്തവര്‍ക്ക് കയറാനാവില്ല. പ്രിംറോസ് ഹില്ലിലെ വ്യൂ പോയന്റും അടച്ചിരിക്കും.ലണ്ടനിലേക്കും പുറത്തേക്കുമുള്ള യാത്രയില്‍ ജാഗ്രത വേണമെന്നും അപ്‌ഡേറ്റുകള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്
അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം 999 സേവനം തേടുക. അനാവശ്യമായ കോളുകള്‍
More »
ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
യുകെയിലെ ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ ബോക്സിംഗ് ഡേയില്‍ പുലര്‍ച്ചെ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അമ്മയും ഏഴ് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനും ദാരുണമായി മരിച്ചു. പുലര്‍ച്ചെ മൂന്നോടെയാണ് ബ്രിംസ്കോംബ് ഹില്ലിലെ മിഡ്-ടെറസ് വീടിന് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കുട്ടികളും അമ്മയും വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ തുടരുകയാണ്.
കുടുംബത്തിലെ പിതാവ് ഗ്ലോസ്റ്റര്‍ഷെയര്‍ കോണ്‍സ്റ്റാബുലറിയിലെ പൊലീസ് ഓഫീസറാണ്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാത്ത്റൂം ജനല്‍ തകര്‍ത്തു പുറത്തുകടന്ന അദ്ദേഹം കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീയുടെ ചൂടും വ്യാപനവും കാരണം അകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്
More »
ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
യുകെയിലെ പ്രോപ്പര്‍ട്ടി വിപണി സ്ഥിരതയില്‍ മുന്നോട്ട് പോകുകയാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നതിന്റെ ഗുണം പ്രയോജനപ്പെടുത്തി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവ് വരുന്നുണ്ട്. എന്നാല്‍ യുകെയിലെ മൂന്ന് പട്ടണങ്ങളില്‍ താമസിക്കുന്ന ഭവനഉടമകളാണ് ഈ വര്‍ഷം പ്രോപ്പര്‍ട്ടി ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നത്. ഇവിടെ ഭവനവില ഇരട്ട അക്കത്തിലാണ് കുതിക്കുന്നത്.
ഭൂരിഭാഗം മേഖലകളിലും കുടുംബങ്ങള്‍ ബജറ്റ് ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴാണ് ഏതാനും ചില ഭാഗങ്ങളില്‍ ഭവനവില സന്തോഷത്തിനു വക നല്‍കുന്നത്. ലണ്ടനിലെ വില സ്തംഭനാവസ്ഥയിലാണെന്ന് ലോയ്ഡ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുമ്പോള്‍ മിഡ്‌ലാന്‍ഡ്‌സിലും, കോസ്റ്റല്‍ മേഖലകളിലുമാണ് പണമുണ്ടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
പോര്‍ട്ട് സിറ്റിയായ പ്ലൈമൗത്താണ് പട്ടികയില്‍ ഒന്നാമത്. 2025-ല്‍ യുകെയിലെ ഒന്നാം നമ്പര്‍ പ്രോപ്പര്‍ട്ടി
More »
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
യുകെയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകാലും മരുന്നുകളും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാര്‍ഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി. വേഗോവി, മൗണ്‍ജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെങ്കിലും എന്‍എച്ച്എസില്‍ ലഭ്യത കുറവായതും ഉയര്‍ന്ന വിലയും കാരണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകള്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് എംഎച്ച്ആര്‍എ (MHRA) അറിയിച്ചു. ഈ മരുന്നുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസികളിലൂടെയോ നിയമാനുസൃത റീറ്റെയ്‌ലര്‍മാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിര്‍ബന്ധമായും കൂടിയാലോചിക്കണമെന്നും ഏജന്‍സി നിര്‍ദേശിച്ചു. അനധികൃത വ്യാപാരവും വാങ്ങലും കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ഒക്ടോബറില്‍ നോര്‍ത്ത്‌ഹാംപ്റ്റണിലെ
More »
തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
അയര്‍ലന്‍ഡില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലൂടെ ഇംഗ്ലണ്ടിലേയ്ക്കും മലയാളികളെ ലക്ഷ്യമിട്ടുള്ള വംശീയ ആക്രമണം വ്യാപിക്കുന്നു. മുമ്പൊക്കെ നാവുകൊണ്ടായിരുന്നു ആക്രമണമെങ്കില്‍ ഇപ്പോഴത് ആയുധത്തിലൂടെയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ ഉണ്ടായ വംശീയ ആക്രമണം.
തദ്ദേശ വാസിയായ വെള്ളക്കാരി കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പോലീസ് എത്തിയാണ്
More »
അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
എച്ച്എസ് ട്രസ്റ്റില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടെന്ന പരാതിയില്‍ തൊഴില്‍ ട്രൈബ്യൂണല്‍ 85000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡര്‍ഹാം ആന്‍ഡ് ഡാര്‍ലിങ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ ഫൈസല്‍ ഖുറേഷിക്കാണ് അനുകൂല വിധി സമ്പാദിക്കാനായത്.
2021 ജനുവരിയില്‍ ന്യൂകാസിലില്‍ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിലൂടെ ജോലി ചെയ്തുവരികയായിരുന്നു.
സ്ഥിരമായി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ജീവനക്കാരനായി കണ്ട് ആനുകൂല്യവും അവകാശങ്ങളും നല്‍കണമെന്ന് ഡോ ഖുറേഷ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഇനി ഷിഫ്റ്റുകള്‍ നല്‍കില്ലെന്നും ബാങ്ക് ഷിഫ്റ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ട്രസ്റ്റ് അറിയിച്ചു. ഇതാണ് അന്യായ പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി.
More »
ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള കാത്തിരിപ്പ് റെക്കോര്‍ഡ് തോതില്‍ വര്‍ദ്ധിച്ചു. ഓട്ടം സീസണില്‍ ഒരു മാസത്തിലേറെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ കാത്തിരുന്നത് 300,000-ലേറെ ജനങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നാല് ആഴ്ചയിലേറെ കാത്തിരിപ്പ് വേണ്ടിവന്നത് 7.6 മില്ല്യണ്‍ രോഗികള്‍ക്കാണ്. 2024-ല്‍ സമാനമായ മാസങ്ങളിലെ കണക്കുകളില്‍ നിന്നും 312,112 പേരുടെ വര്‍ധനയാണ് ഇത്.
സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം പരാജയപ്പെടുന്നതിന്റെ കണക്കുകളാണ് ഇവയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. സ്ഥിതി പ്രതിസന്ധിയാണെന്നും, ഒരു ജിപി 'രക്ഷാപാക്കേജ്' നടപ്പാക്കി രോഗികള്‍ ഏഴ് ദിവസത്തിനുള്ളിലോ, അത്യാവശ്യ ഘട്ടങ്ങളില്‍ 24 മണിക്കൂറിലോ ജിപിയെ കാണുന്നുവെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
More »