യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
യുകെയില്‍ 2026ന്റെ ആരംഭം തണുത്ത് വിറച്ചുകൊണ്ടായിരിക്കും. ആര്‍ക്ടിക്കില്‍ നിന്നുള്ള ശീത വായു പ്രവാഹത്തില്‍ നിന്നും ഒരു ദയയും പ്രതീക്ഷിക്കരുതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.പ്ലീമൗത്തില്‍ നിന്നും കുര്‍ക്ക്വെല്‍ വരെ 792 മൈലുകളോളം വിസ്തൃതിയില്‍ രാജ്യത്തെ ഏതാണ്ട് മുഴുവനായിത്തന്നെ മഞ്ഞ് പൊതിയും. അതുകൊണ്ട് തന്നെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, തങ്ങളുടെ സ്‌നോ ബൂട്ടും കോട്ടും ഹാറ്റുമൊക്കെ തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്.
ജനുവരി എട്ടിന് പാതിരാത്രിയോടെയായിരിക്കും ആര്‍ക്ടിക് പ്രവാഹം ബ്രിട്ടനെ പുണരുന്നത്. ഏകദേശം 72 മണിക്കൂറോളം അതിന്റെ പ്രഭാവം നിലനില്‍ക്കും എന്നാണ് പ്രവചനം. മിഡ്‌ലാന്‍ഡ്‌സും വടക്കന്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും ഏതാണ്ട് പൂണ്ണമായി തന്നെ മഞ്ഞില്‍ മൂടും. വെയ്ല്‍സില്‍ പലയിടങ്ങളിലും മൂന്നു സെ. മീ കനത്തില്‍ വരെ മഞ്ഞ് വീഴുമെന്നും കാലാവസ്ഥാ
More »
ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
ലണ്ടനില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ രണ്ടു പത്തനംതിട്ട സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളി യുവതികള്‍ക്ക് നേരെ വംശീയ ആക്രമണം. യുകെ പൗരയായ ഒരു സ്ത്രീ കത്തിയുമായെത്തി 'ഇന്ത്യന്‍സ്' എന്ന് വിളിച്ചായിരുന്നു ആക്രമണം. നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളില്‍ സോബി , പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂര്‍ സ്വദേശി അഷിത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കയറിയ ബസില്‍ വെള്ളക്കാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
അഷിതയുടെ വയറിനു ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് വയറിനു ചവിട്ടേറ്റത്. തുടര്‍ന്ന് കത്തിയുമായി മറ്റുള്ളവര്‍ക്ക് നേരെ തിരിയുകയായിരുന്നു.
പോലീസ് എത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലാക്കിയത്. യുകെ സമയം ഞായര്‍ രാവിലെ ഏഴരയോടെ യൂവതികള്‍ ക്രോയിഡോണില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
ആക്രമണം നടക്കുന്ന സമയം സോബി നാട്ടിലുള്ള
More »
യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
ലണ്ടന്‍ : ബ്രിട്ടനിലുടനീളമുള്ള കാര്‍ മോഷണം തടയുന്നതിനായി പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷം മുക്കാല്‍ ഭാഗത്തിലധികം കേസുകള്‍ പരിഹരിക്കപ്പെടാതെ പോയതായി പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറിയുടെ വിശകലനപ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 1,21,825 മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇതില്‍ ഏകദേശം 92,958 കേസുകള്‍ പ്രതിയെ തിരിച്ചറിയാതെ അവസാനിപ്പിക്കപ്പെട്ടു.
പരിഹരിക്കപ്പെടാത്ത കേസുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം മെട്രോപൊളിറ്റന്‍ പോലീസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന കാര്‍ മോഷണങ്ങളില്‍ 88.5 ശതമാനവും പരിഹരിക്കപ്പെടാതെ പോയി. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് (84.4%), സൗത്ത് യോര്‍ക്ക്ഷയര്‍ (82.6%), ലണ്ടന്‍ സിറ്റി (81.5%), സസെക്‌സ് (81.1%), വാര്‍വിക്ഷയര്‍ (80.7%) എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് കേസുകള്‍
More »
ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
ജോലിയിലെ വീഴ്ചയെന്ന പേരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ എന്‍എച്ച്എസ് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവിധ വിഭാഗങ്ങളിലായി നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, അഡ്മിനിസ്‌ട്രേറ്റിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെയാണ് നടപടി നേരിട്ടത്.
കര്‍ശന നടപടികള്‍ തുടരുമെന്ന നിലപാടിലാണ് എന്‍എച്ച്എസ്. തുടര്‍ച്ചയായ പരാതികള്‍, ജോലി ചെയ്യുന്നതിലെ പിഴവുകള്‍, പരിശീലന സമയത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്, രോഗികളോടുള്ള പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയാണ് പുറത്താക്കലിന് കാരണം. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി പിന്നാലെയാണ് നടപടിയെടുത്തതെന്നാണ് എന്‍എച്ച്എസ് വിശദീകരണം.
എന്നാല്‍ ജീവനക്കാര്‍ കുറവായതിനാല്‍ ജോലി ഭാരവും സമ്മര്‍ദ്ദവുമാണ് ജീവനക്കാരുടെ വീഴ്ചയ്ക്ക് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും യൂണിയനുകള്‍
More »
കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
കുടിയേറ്റ വിരുദ്ധ നിലപാടില്‍ കടുത്ത നിരാശയിലും ആശങ്കയിലുമാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാരും നഴ്‌സുമാരും. വംശീയതയും തൊഴിലിടത്തെ പ്രതിസന്ധികളും മൂലം വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും കൂടുതലായി രാജിവയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ കുടിയേറ്റ നയവും ജോലിയിടത്തെ വംശീയതയും പലരിലും നിരാശയുണ്ടാക്കുകയാണ്. യുകെയെ വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജസിന്റെ നേതൃത്വം പറയുന്നത്.
വിദേശ മെഡിക്കല്‍ ജീവനക്കാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ കാര്യമായ കുറവാണ് കാണുന്നത്. നിലവില്‍ യുകെയിലെ ഡോക്ടര്‍മാരുടെ 42 ശതമാനവും വിദേശ യോഗ്യതയുള്ളവരാണ്. ഇവരുടെ സേവനവും അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
More »
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജിജിമോന്‍ കെ സ്റ്റീഫന്റെ(55) സംസ്‌കാരം 30ന് (ചൊവ്വാഴ്ച) നടക്കും. രാവിലെ എട്ടു മണിയ്ക്ക് സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ചിലാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. രാവിലെ എട്ടു മണിയ്ക്ക് കുര്‍ബ്ബാനയും 9.30യ്ക്ക് പൊതുദര്‍ശനവും നടക്കും. 11 മണിയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അവസാന നോക്കു കാണാനുള്ള സമയവും ആയിരിക്കും. 12 മണിയോടെ പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോകും. സ്‌റ്റോക്ക് സെമിത്തേരിയില്‍ അവസാന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സംസ്‌കരിക്കും. അവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.
പള്ളിയുടെ വിലാസം
St Joseph’s Catholic Church, Hall Street, Bur-slem, Stoke-on-Trent, ST6 4BB
സെമിത്തേരിയുടെ വിലാസം
Stoke (Hartshill) Cemetery, Queens Road, Hartshill, Stoke-on-Trent, ST4 7LH
ഇവിടെയുള്ള മലയാളികള്‍ സ്‌നേഹത്തോടെ ജിജിമോന്‍ ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പ്രാദേശിക
More »
ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
ക്രിസ്തുമസ് ദിനത്തില്‍ ഷെഫീല്‍ഡില്‍ ഉണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ 20 കാരന്‍ അത്യന്തം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. രാത്രി പതിനൊന്നരയോടെ ഉണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് നെഞ്ചിലാണ് വെടിയേറ്റത്. z
ഷെഫീല്‍ഡിലെ ഡാര്‍നല്‍ പ്രദേശത്ത് വില്‍ഫ്രെഡ് ഡ്രൈവില്‍ നടന്ന സംഭവം അറിഞ്ഞയുടന്‍ തന്നെ എമര്‍ജന്‍സി വിഭാഗമെത്തി കുത്തേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമ കുറ്റത്തിന് പ്രായം ഇരുപതുകളിലുള്ള നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവം നടന്ന സ്ഥലം പോലീസ് വേലി കെട്ടിത്തിരിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടി
More »
ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
ബ്രിട്ടനിലെ ബോക്‌സിംഗ് ഡേ ഷോപ്പിംഗ് അനുഭവമൊക്കെ ഗതകാല പ്രൗഡിയായി മാറുകയാണ്. ഓണ്‍ലൈന്‍ കച്ചവടം പിടിമുറുക്കിയതോടെ ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗ് ഈ വര്‍ഷവും തിരിച്ചടി നേരിടുകയാണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതിനായി ഷോപ്പുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നത് തുടര്‍ന്നു. ട്രാഫിക് ബ്ലോക്കും ഇതിനു പ്രേരകമാവുന്നുണ്ട്.
2024-നെ അപേക്ഷിച്ച് ഉച്ചകഴിഞ്ഞ് 3 മണിയോടെ, യുകെയിലെ ഹൈ സ്ട്രീറ്റുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ 1.5% കുറഞ്ഞു, അതേസമയം ഷോപ്പിംഗ് സെന്ററുകളില്‍ 0.6% കുറവുണ്ടായതായി എംആര്‍ഐ സോഫ്റ്റ്‌വെയറിന്റെ ഡാറ്റ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ പാര്‍ക്കുകളില്‍ 6.7% കൂടുതല്‍ ആളുകള്‍ സന്ദര്‍ശനം നടത്തിയതായി എംആര്‍ഐയുടെ തിരക്ക് ഡാറ്റ കാണിക്കുന്നു, എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മൊത്തത്തിലുള്ളതോ കാര്യമായതോ ആയ വര്‍ദ്ധനവ് കാണാന്‍ ഈ വര്‍ധന ഇതുവരെ
More »
ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
യുകെയില്‍ എത്തിയ മലയാളി നഴ്സിന്റെ രണ്ടാം പ്രസവം ആഘോഷമാക്കി ബെല്‍ഫാസ്റ്റിലെ ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആദ്യത്തെ ക്രിസ്മസ് ദിന ശിശു പിറവിയെടുത്തു സമയം 12 :24 ആയപ്പോഴാണ്. ജന്മം നല്‍കിയത് ജെസ്ന ആന്റണി എന്ന മലയാളി നഴ്‌സും. ബെല്‍ഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള അള്‍സ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു മിറ മിറിയം മനുവിന്റെ ജനനം. മലയാളികളായ മനു മാത്യുവിന്റെയും ജെസ്ന ആന്റണിയുടെയും രണ്ടാമത്തെ കുഞ്ഞ് ആണിത്. പ്രതീക്ഷിച്ചതിലും അല്‍പം മുന്‍പെയായിരുന്നു പ്രസവം എങ്കിലും ക്രിസ്മസ് രാവിലെ ജനനം ആശുപത്രിയിലാകെ ക്രിസ്തുമസ് ദിനാഹ്ലാദം ഇരട്ടിയാക്കി.
ഈ മാസം 29ന് പ്രസവം നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വേദന സഹിക്കാനായതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഉടന്‍ സിസേറിയന്‍ വേണ്ടിവരുമെന്നാണ്.
More »