യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറയും. രാജ്യത്തു ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ആയതാണ് കാരണം. കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകളുടെ താല്പര്യം കൂടാത്തതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിന്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് വിലയിരുത്തപ്പെടുന്നത്.
ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും,
More »
'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
എന്‍എച്ച്എസില്‍ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയാണ് ഇത്. 2024-25 കാലയളവില്‍ മാത്രം ഏഴായിരത്തോളം ജീവനക്കാരെയാണ് എന്‍എച്ച്എസില്‍ നിന്ന് പിരിച്ചുവിട്ടത്. രണ്ടു വര്‍ഷം മുമ്പ് ഇത് 4,000 ആയിരുന്നു. 2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പിരിച്ചുവിടപ്പെട്ടവരില്‍ പകുതിയിലധികം പേരും 'ജോലി ചെയ്യാനുള്ള പ്രാപ്തിയില്ലായ്മ്മ ' മൂലമാണ് പുറത്തായത്. നിശ്ചിത നിലവാരം പുലര്‍ത്താത്തവര്‍ക്കും ജോലി കൃത്യമായി പൂര്‍ത്തിയാക്കാത്തവര്‍ക്കുമെതിരെയാണ് കര്‍ശന നടപടി. 'മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ഇനി സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ നല്‍കില്ല; പരാജയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല' - ഹെല്‍ത്ത്
More »
കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
ക്രിസ്മസ് ദിനം മുന്നിലെത്തിയപ്പോള്‍ രാജകുടുംബത്തിന് മാനക്കേടായി ആന്‍ഡ്രൂവിന്റെ പേരില്‍ വീണ്ടും വിവാദം. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍, ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്ലിനോട് കുറച്ച് 'മോശം സുഹൃത്തുക്കളെ' ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ട രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആന്‍ഡ്രൂവിനായി സൗഹൃദം പുലര്‍ത്തുന്ന രസകരമായ പെണ്‍കുട്ടികളെ തേടാന്‍ മാക്‌സ്‌വെല്ലിനോട് പറഞ്ഞുവെന്ന തരത്തിലാണ് എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവന്നതോടെ സംശയം ഉയരുന്നത്. വിവാദത്തെ തുടര്‍ന്ന് രാജകുടുംബം ആന്‍ഡ്രൂവിനെ എല്ലാ രാജകീയ പദവിയില്‍ നിന്നും പുറത്താക്കി സ്ഥാനപ്പേരും പിന്‍വലിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതിയ ചോദ്യങ്ങള്‍ നേരിടുകയാണ്. മുന്‍പ് പറഞ്ഞതിലും കൂടുതല്‍ തവണ (എട്ടു തവണ)
More »
ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
പ്രതിഷേധങ്ങള്‍ ഫലം കണ്ടതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി. ഫാമിലി ഫാം ടാക്‌സില്‍ പ്രധാനമന്ത്രി ഇളവ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
ഫാമിലി ഫാം ടാക്‌സില്‍ ബാക്ക്‌ബെഞ്ചേഴ്‌സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രിയും, ചാന്‍സലറും തിരുത്തല്‍ വരുത്തിയത്. കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 2.5 മില്ല്യണ്‍ പൗണ്ടിലേക്കാണ് വര്‍ധിപ്പിച്ചതോടെ പദ്ധതി ബാധിക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം പകുതിയായി താഴ്ന്നു.
ഇക്കഴിഞ്ഞ മാസങ്ങളില്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍, 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് എന്നിങ്ങനെ പല പ്രഖ്യാപനങ്ങളിലും സര്‍ക്കാര്‍ പിന്നോക്കം പോയിരുന്നു.
ഫാം ടാക്‌സ് സംബന്ധിച്ച നയം വോട്ടിനിട്ടപ്പോള്‍ 30
More »
സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന്മേല്‍ അനുകൂല തീരുമാനം എന്ന നിബന്ധന അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്.
പുരോഗമനപരമായ നിലപാടുമായി ചര്‍ച്ചയ്ക്ക് എത്താനാണ് വെസ് സ്ട്രീറ്റിംഗിനെ ബിഎംഎ ഉപദേശിക്കുന്നത്. കഴിഞ്ഞ പണിമുടക്ക് ഒഴിവാക്കാന്‍ അവസാന നിമിഷം കാണിച്ച ആവേശം പ്രോത്സാഹനകരമായിരുന്നുവെങ്കില്‍ സമയം വൈകിയിരുന്നുവെന്നാണ് ബിഎംഎ നിലപാട്.
ചര്‍ച്ചകളില്‍ തിരിച്ചെത്തുമെന്ന സൂചന സ്ട്രീറ്റിംഗും മുന്നോട്ട് വെച്ചു. 2026-ല്‍ എന്‍എച്ച്എസില്‍ ഒരു ദിവസം പോലും സമരം നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്
More »
'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
ഇംഗ്ലണ്ടില്‍ കെയര്‍ സംവിധാനത്തില്‍ വളര്‍ന്നു പിന്നീട് അതില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന യുവാക്കളായ കെയര്‍ ലീവേഴ്സിന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. ഫോസ്റ്റെര്‍ കെയര്‍, റെസിഡന്‍ഷ്യല്‍ ഹോമുകള്‍ അല്ലെങ്കില്‍ ലോക്കല്‍ അതോറിറ്റികളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവര്‍ക്ക് 25 വയസ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാള്‍ വരെ സൗജന്യ മരുന്നുകള്‍ (പ്രിസ്ക്രിപ്ഷന്‍), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും.
ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയര്‍ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ല്‍ 17 മുതല്‍ 21 വയസ് വരെ ഏകദേശം 53,230 കെയര്‍ ലീവേഴ്സും, 22 മുതല്‍ 25 വയസ് വരെ 44,430
More »
മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് അത്യന്തം ക്രൂരമായ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ രണ്ട് ഐഎസ് അനുകൂലികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. വാലിദ് സാദാവൂയി (38), അമര്‍ ഹുസൈന്‍ (52) എന്നിവര്‍ക്ക് എതിരായ കുറ്റങ്ങള്‍ പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ശരിവച്ചതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ആക്രമണം നടപ്പാക്കിയിരുന്നെങ്കില്‍ യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭീകരാക്രമണമാകുമായിരുന്നു ഇതെന്നാണ് പൊലീസ് വിലയിരുത്തിയത്.
ജൂത സ്കൂളുകള്‍, ആരാധനാലയങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ചാവേര്‍ അക്രമണമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. നാല് എകെ-47 തോക്കുകള്‍, രണ്ട് ഹാന്‍ഡ്‌ഗണ്ണുകള്‍, 1,200 വെടിയുണ്ടകള്‍ എന്നിവ വാങ്ങാനുള്ള ഇടപാടുകളും നടന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് 'പ്രതികാരമെന്ന' പേരില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഐഎസ് പ്രചാരണങ്ങളില്‍ മുഴുകിയിരുന്ന സാദാവൂയി, 2015-ലെ പാരിസ് ഭീകരാക്രമണ
More »
കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
സ്ഥിരം കുറ്റവാളികളെയും കോടതി ഉത്തരവുകള്‍ ലംഘിക്കുന്നവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അത്യാധുനികമായ 'ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍' (LFR) സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ യുകെ പൊലീസ്. ഹാംഷെയര്‍ പൊലീസ് ആണ് ഇത്തരം പരീക്ഷണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സതാംപ്ടണ്‍ സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറി ഈ ഹൈടെക് പരിശോധനയ്ക്ക് തുടക്കം കുറിച്ചത്.
കാമറയില്‍ പതിയുന്ന മുഖങ്ങള്‍ തത്സമയം വിശകലനം ചെയ്ത് പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കുന്ന രീതിയാണിത്. ഒരാളുടെ കണ്ണുകള്‍ തമ്മിലുള്ള അകലം, താടിയെല്ലിന്റെ നീളം തുടങ്ങിയ പ്രത്യേകതകള്‍ ഡിജിറ്റലായി അളന്നാണ് സിസ്റ്റം വ്യക്തികളെ തിരിച്ചറിയുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം തന്നെ കാണാതായവരെ കണ്ടെത്താനും ഈ സംവിധാനം ഏറെ സഹായകരമാകുന്നു.
അങ്ങേയറ്റം സുതാര്യമായ രീതിയിലാണ്
More »
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
ശമ്പളതര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തിയ ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിഎത്തിയ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പുമായി രംഗത്ത്. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാരുടെ സംഘടനകള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, പുതുവര്‍ഷത്തില്‍ ഈ തര്‍ക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ട്രെയിനിംഗും, തൊഴില്‍ സുരക്ഷയും സംബന്ധിച്ചുള്ള പുതിയ ഗവണ്‍മെന്റ് ഓഫര്‍ ബിഎംഎ അംഗങ്ങള്‍ തള്ളിയതോടെയാണ് സമരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കൂടുതല്‍ ശമ്പളവും, മെച്ചപ്പെട്ട പരിഗണനയും നല്‍കുന്ന രാജ്യങ്ങള്‍ ഡോക്ടര്‍മാരെ
More »