ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം മുന്‍നിര്‍ത്തി വിദേശ ജോലിക്കാര്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്. ജയിലുകളില്‍ അടക്കം ജീവനക്കാരുടെ ഗുരുതരമായ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശ ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ് .
സ്കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ജൂലൈയില്‍ ശമ്പള പരിധി 41,700 പൗണ്ടായി ഉയര്‍ത്തിയതിനെ തുടര്‍ന്ന്, നിലവില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥര്‍ക്ക് വിസ പുതുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് നയിച്ചത്. നൈജീരിയ, ഘാന തുടങ്ങിയ പാശ്ചാത്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ കൂടുതലായി ആശ്രയിക്കുന്ന ജയിലുകള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് ചാര്‍ലി
More »
ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷനുകളായ ലിവര്‍പൂള്‍ സ്ട്രീറ്റും വാട്ടര്‍ലൂവും എഞ്ചിനീയറിങ് ജോലികള്‍ക്കായി അടയ്ക്കുന്നു. പുതിയ ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കാനും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുമാണ് ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍ അടയ്ക്കുന്നത്.
ക്യൂന്‍സ്ടൗണ്‍ റോഡിലേക്കുള്ള പുതിയ എന്‍ട്രന്‍സ് തുറക്കുന്ന ജോലിയാണ് വാട്ടര്‍ലൂ സ്റ്റേഷനില്‍. സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ സ്ട്രീറ്റിലേക്ക് ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. ക്രിസ്മസ് മുതല്‍ 28-ാം തീയതി വരെയാണ് വാട്ടര്‍ലൂ സ്റ്റേഷന്‍ അടയ്ക്കുന്നത്. 28ന് തുറന്നാലും ജനുവരി നാല് വരെ നിയന്ത്രിത സര്‍വീസുകളേ വാട്ടര്‍ലൂവിലേക്ക് അനുവദിക്കൂ എന്നും നെറ്റ്‌വര്‍ക്ക് റെയില്‍ അധികൃതര്‍ അറിയിച്ചു.
മാസങ്ങളായി നടന്നുവരുന്ന 23 മില്യണ്‍ പൗണ്ടിന്റെ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ്
More »
ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
ലണ്ടന്‍ : വടക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ വെടിയേറ്റ് മരിച്ചത് കറുത്ത വര്‍ഗക്കാരന്‍. ഇയാളുടെ പേരും ചിത്രവും പോലീസ് ആദ്യമായി പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി സ്റ്റോണ്‍ബ്രിഡ്ജിലെ വെസ്റ്റ് എന്‍ഡ് ക്ലോസില്‍ നടന്ന സംഭവത്തില്‍ സൈമണ്‍ വെയ്റ്റ് എന്ന 55കാരനാണ് വെടിയേറ്റ് മരിച്ചത്.
കൊലയാളിക്കായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിവരമറിഞ്ഞ് രാത്രി ഒന്‍പതരയോടെ പോലീസും അടിയന്തിര സേവന വിഭാഗവും സംഭവസ്ഥലത്തെത്തി. അവര്‍ കഠിനമായി പ്രയത്‌നിച്ചെങ്കിലും വെയ്റ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടയുകയായിരുന്നു.
ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടിതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റതായ റിപ്പോര്‍ട്ടുകളുമില്ല. ഡാഷ്‌ക്യാം കാമറകളിലോ മറ്റോ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും
More »
ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
യുകെയില്‍ മോഷ്ടാക്കള്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സുരക്ഷിത കാലം. മോഷ്ടാക്കളെ കണ്ടെത്താനോ പിടികൂടാനോ പോലീസ് ഉത്സാഹം കാണിക്കാതെ വരുന്നതോടെ മോഷണ പരമ്പര തുടരുകയാണ്. രാജ്യത്തെ ഷോപ്പ് ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ സുരക്ഷാ ഭീഷണി നേരിടുന്നത്.
ഷോപ്പ് മോഷണങ്ങള്‍ റെക്കോര്‍ഡ് തോതില്‍ കേസ് അന്വേഷണം നടത്താതെ അവസാനിപ്പിക്കുന്നതിലാണ് പോലീസിന്റെ ശ്രദ്ധ. ഇത്തരത്തില്‍ ദിനംപ്രതി ദിവസേന 810 കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടാതെ അവസാനിക്കുന്നുണ്ടെന്നാണ് കണക്ക്. റെക്കോര്‍ഡ് തോതില്‍ കേസുകള്‍ ഉപേക്ഷിക്കുന്നത് രാജ്യം ഷോപ്പ് ലിഫ്റ്റിംഗ് പിടിയില്‍ അമരുമ്പോഴാണെന്നതാണ് വസ്തുത.
2024-25 വര്‍ഷം 295,589 ഷോപ്പ് മോഷണ കേസുകളാണ് പ്രതികളെ തിരിച്ചറിയാന്‍ പോലും കഴിയാതെ പോലീസ് അവസാനിപ്പിച്ചത്. മണിക്കൂറില്‍ 34 കുറ്റകൃത്യങ്ങള്‍ ഇതുപോലെ തുമ്പില്ലാതെ നിര്‍ത്തി. മഹാമാരി മുതല്‍ ഷോപ്പ് മോഷണങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയാണ് ചെയ്തത്.
More »
സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
തുടര്‍ച്ചയായി അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തുകയാണ് റസിഡന്റ് ഡോക്ടര്‍മാര്‍. 26% ശമ്പളവര്‍ധനയാണ് ആവശ്യം. പണിമുടക്ക് നടക്കുമ്പോള്‍ രോഗികള്‍ കടുത്ത ദുരിതത്തെ നേരിടുകയാണ്. രോഗികളോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ കുറച്ച് ഡോക്ടര്‍മാര്‍ സമരമുഖത്ത് നിന്നും ആശുപത്രികളില്‍ സേവനം നല്‍കാനായി എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ 'ചതിയന്മാരാണെന്നാണ്' സമരക്കാരുടെ ആരോപണം.
ജോലിസ്ഥലത്ത് സ്‌ക്രബ് അണിഞ്ഞ് നില്‍ക്കുന്ന സെല്‍ഫിയെടുത്ത ഒരു ഡോക്ടറെയാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സൈബര്‍ അക്രമണത്തിന് വിധേയമാക്കിയത്. സമരത്തിന് പിന്തുണയുണ്ടെങ്കിലും സേവനം നല്‍കുന്നുവെന്ന് പറഞ്ഞതാണ് ഈ ഡോക്ടര്‍ക്ക് എതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ പകുതിയോളം റസിഡന്റ് ഡോക്ടര്‍മാരും ഈ വിധത്തില്‍ 'വഞ്ചകരാ'യുണ്ടെന്ന് മറ്റൊരു ഡോക്ടര്‍ കമന്റ് ചെയ്തു.
രോഗികളെ പരിചരിക്കാന്‍ എത്തുന്ന ഡോക്ടര്‍മാരെ
More »
മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ കാര്‍ നദിയില്‍ വീണ് മലയാളി യുവാവ് മരിച്ചു. കോര്‍ക്കിലെ യോള്‍ബാലിനയില്‍ കുടുംബമായി താമസിച്ചിരുന്ന ഇടുക്കി അടിമാലി കമ്പംമെട്ട് സ്വദേശി ജോയ്സ് തോമസ് (34) ആണ് വിടപറഞ്ഞത്. കോര്‍ക്കിലെ കോന റോഡിന് (R628) സമീപമുള്ള ബ്രൈഡ് നദിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ജോയ്സ് സഞ്ചരിച്ചിരുന്ന കാര്‍തെന്നി മറിഞ്ഞത്. മിഡില്‍ടണിനടുത്തുള്ള ബാലിന്‍കൂറിങ് കെയര്‍ സെന്ററിലെ കിച്ചന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.
രാത്രി എട്ടിന് ഷിഫ്റ്റ് കഴിഞ്ഞു അരമണിക്കൂര്‍ ദൂരത്തിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും കാറ്റുമുണ്ടായതിനെ തുടര്‍ന്നാണ് കാര്‍ റോഡില്‍ നിന്നും ഏറെ താഴ്ചയുള്ള നദിയിലേക്ക് തെന്നി വീണത് എന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ജോയ്സിനെ കാണാതായതോടെ പരിഭ്രാന്തയായ ഭാര്യ ജോയ്സിന്റെ സുഹൃത്തുക്കളെ സഹായം തേടി വിവരം അറിയിച്ചു.
More »
യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി തുടരെ മരണവാര്‍ത്തകള്‍. ക്രിസ്മസിന് ഒരുങ്ങുന്ന മലയാളികള്‍ക്ക് വലിയ ആഘാതമാണ് അപ്രതീക്ഷിതമായുള്ള വിയോഗങ്ങള്‍. ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ കഴിഞ്ഞ ദിവസം അന്തരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.
കണ്ണൂര്‍ ജില്ലയില്‍ ആലക്കോടിന് സമീപം തേര്‍ത്തല്ലി സ്വദേശിയും കടിയന്‍കുന്നേല്‍ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലില്‍ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വര്‍ഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വിടവാങ്ങിയത്.
ഭാര്യ എല്‍സമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ്. കെവിന്‍ ബിജുവുമാണ് ഏകമകന്‍. ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍, ന്യൂകാസില്‍ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
യുകെയിലെത്തിയ
More »
ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
നഴ്‌സിംഗ് ഹോം സ്റ്റാഫുകളുടെ ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ലോംഗ്ടണില്‍ താമസിക്കുന്ന നാല് മക്കളുടെ പിതാവായ റിജോ പോള്‍ (45) ആണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. നഴ്‌സിംഗ് ഹോം സ്റ്റാഫുകളുടെ ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും.
റിജോ വര്‍ക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കല്‍ ടീമും സ്ഥലത്തെത്തിയിരുന്നു.
ഭാര്യയ്ക്കും നാലു മക്കള്‍ക്കും ഒപ്പമായിരുന്നു ലോംഗ്ടണില്‍ താമസിച്ചിരുന്നത്. ഭാര്യ റാണി, റോസ്മിന്‍, റോസ്‌മോള്‍, റോസ് മേരി,
More »
ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഇഫക്ട് മൂലം ആളുകളുടെ ഡിസംബര്‍ ഷോപ്പിംഗ് പ്രതിസന്ധിയില്‍. ബജറ്റിന്റെ പ്രത്യാഘാതമെന്നോണം ഇപ്പോള്‍ ജനങ്ങള്‍ ഷോപ്പിംഗ് കുറയ്ക്കുന്നുവെന്ന പരാതിയാണ് റീട്ടെയിലര്‍മാര്‍ പങ്കുവെയ്ക്കുന്നത്. ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിവേട്ട കസ്റ്റമേഴ്‌സിന്റെ പഴ്‌സ് പൂട്ടിക്കെട്ടുകയാണ് ചെയ്തിരിക്കുന്നത്. നവംബറിലെ ബ്ലാക്ക് ഫ്രൈഡേ സെയില്‍സ് ജനങ്ങള്‍ കൈവിട്ടത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
ഇത് ഡിസംബറിലും ആവര്‍ത്തിക്കുമെന്നാണ് ഷോപ്പുകള്‍ ഭയക്കുന്നത്. എന്നുമാത്രമല്ല പുതുവര്‍ഷത്തിലും സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നും ആശങ്കയില്‍ പറയുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തിലാണ് ഷോപ്പുകള്‍ക്ക് ആശ്വാസമേകുന്ന ആവേശം പ്രകടമാകാറുള്ളത്.
ലേബര്‍ നയങ്ങള്‍ മൂലം ബിസിനസ്സ് നിരക്കുകള്‍ ഉയര്‍ന്നതും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ വേട്ടയും, മിനിമം വേജ്
More »