അബദ്ധത്തില്‍ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയെ ഒടുവില്‍ നാടുകടത്തി
എസെക്‌സില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും , മറ്റൊരു സ്ത്രീയ്ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയ കുടിയേറ്റ ലൈംഗിക കുറ്റവാളിയെ അബദ്ധത്തില്‍ ജയിലില്‍ നിന്നും പുറത്തുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് എതിരായ ജനരോഷം ഉയരാന്‍ കാരണമായ എസെക്‌സ് കേസിലെ കുറ്റവാളിയാണ് ജയില്‍ ജീവനക്കാരുടെ അശ്രദ്ധയില്‍ പുറത്തിറങ്ങിയത്.
ഹോം ഓഫീസിനെയും, ഗവണ്‍മെന്റിനെയും പ്രതിസന്ധിയിലാക്കിയ ഹാദുഷ് കെബാതുവിനെ ഇപ്പോള്‍ നാടുകടത്തിയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ പ്രദേശവാസികളെ അക്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കേസില്‍ അകത്തായിരുന്ന കെബാതുവിനെ ജയില്‍ ജീവനക്കാര്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച രാത്രി എത്യോപ്യയിലേക്ക് നാടുകടത്തിയതായി ഹോം ഓഫീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയിലെ അബദ്ധം ഒരിക്കലും സംഭവിക്കാന്‍
More »
പുതിയ പോളിലും റിഫോം യുകെ മുമ്പില്‍; ടോറികളും ലേബറും ഒപ്പത്തിനൊപ്പം
ലണ്ടന്‍ : ഒക്ടോബര്‍ 28ന് പുറത്തു വിട്ട, യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വ്വേഫലം പ്രകാരം റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 16 ശതമാനം വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തും 15 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം മാത്രം വോട്ടുകളാണ്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. 2017 ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 80 ശതമാനം വോട്ടുകളായിരുന്നു.
ഗ്രീന്‍സിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്.
More »
ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; യുകെയില്‍ മലയാളി യുവാവിന് 27 മാസം ജയില്‍
ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ. ഐല്‍ ഓഫ് വൈറ്റ് കോടതി രണ്ടാഴ്ച മുമ്പ് നടത്തിയ നടത്തിയ വിധി പ്രസ്താവം പ്രാദേശിക മാധ്യമങ്ങള്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് പ്രിന്‍സ് ഫ്രാന്‍സിസ്(40) എന്നയാള്‍ക്ക് ശിക്ഷ ലഭിച്ചത്. പ്രിന്‍സ് ഒക്ടോബര്‍ പത്താം തീയതിയാണ് ഐല്‍ ഓഫ് വൈറ്റ് കോടതി മുമ്പാകെ ഹാജരായത്. ഭാര്യയെ മാനസികമായും ശാരീരികമായും അടിമയാക്കിയിരുന്നു എന്നും മനഃപൂര്‍വം അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
2023 നവംബറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മദ്യം കഴിച്ചാല്‍ ഭാര്യയെ ഉപദ്രവിക്കുക എന്നത് ഇയാളുടെ സ്ഥിരം സ്വഭാവം ആണെന്നാണ് കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. നാലാമത്തെ കുഞ്ഞു ജനിച്ച ശേഷം പ്രസവ
More »
യുകെയിലെ മലയാളി ദമ്പതികളുടെ നാലര വയസുള്ള മകന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍
യുകെയിലെ മലയാളി ദമ്പതികളുടെ മകന് നാട്ടില്‍ ദാരുണാന്ത്യം. കൊല്ലം ചവറയില്‍ നാലര വയസുകാരനെ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില് കണ്ടെത്തി. യുകെയില്‍ ജോലി ചെയ്യുന്ന നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്ലാന്‍ അനീഷ് ആണ് മരിച്ചത്. അറ്റ്‌ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്.
നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്ലാന്‍, സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അപ്പൂപ്പന്‍ അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടില്‍ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു.
എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്
More »
രാജ്യത്തെ 90% കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും
അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ ജനരോഷം ശക്തമായി ഉയരവേ പുതിയ നീക്കവുമായി സര്‍ക്കാര്‍ .അനധികൃത കുടിയേറ്റക്കാരെ യുകെയില്‍ നിന്ന് നാടുകടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ പറയുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനാണ് കൗണ്‍സിലുകള്‍ തയാറെടുക്കുന്നത്.
അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ത്ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. സ്‌കോട്ട്ലന്‍ഡിലും തെക്കന്‍ ഇംഗ്ലണ്ടിലും 900 പേരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ കഴിയുന്ന രണ്ട് ബാരക്കുകളാണ് തയാറാക്കുന്നത്. ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കിലും കിഴക്കന്‍ സസെക്സിലെ ക്രോബറോ പരിശീലന ക്യാമ്പിലും അഭയാര്‍ത്ഥികളായ പുരുഷന്മാരെ പാര്‍പ്പിക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.
10,000 കുടിയേറ്റക്കാരെ
More »
ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 4 വര്‍ഷത്തിനുള്ളില്‍ റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് മുക്തമാക്കും
ഇംഗ്ലണ്ടില്‍ സുരക്ഷിത ക്ലാസ് മുറികള്‍ ഉറപ്പാക്കാന്‍ 38 ബില്യണ്‍ പൗണ്ട് നിക്ഷേപവുമായി സര്‍ക്കാര്‍. റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് (RAAC) നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 2029 ഓടെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ അറിയിച്ചു. തകര്‍ന്ന അടിസ്ഥാന സംവിധാനമാണ് ഈ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത് എന്നും എന്നാല്‍ അതിനെ അതുപോലെ വിടാന്‍ അനുവദിക്കില്ല എന്നുമായിരിന്നു നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. കുട്ടികള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ക്ലാസ് മുറികളില്‍ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പുതിയ സമയരേഖ പ്രഖ്യാപിച്ചത്.
റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച ഭാഗങ്ങള്‍ ഇതിനകം 62 സ്കൂളുകളിലും കോളേജുകളിലും നീക്കം ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
More »
ഈസ്റ്റേണ്‍ എയര്‍വേയ്‌സ് സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തി; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ ട്രെയിന്‍ യാത്ര
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈനായ ഈസ്റ്റേണ്‍ എയര്‍വേയ്‌സ് അടച്ചുപൂട്ടലിന്റെ വക്കില്‍. ഈസ്റ്റേണ്‍ എയര്‍വേയ്‌സ് (Eastern Airways) പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ എവിയേഷന്‍ അതോറിറ്റി (CAA) അറിയിച്ചു. ആറു വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്ന ഈ കമ്പനി എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമ ഗതാഗത മേഖലയിലെ ഉയര്‍ന്ന ഇന്ധനവില, വിമാന പരിപാലന ചെലവുകള്‍, യാത്രക്കാരുടെ കുറവ്, സാമ്പത്തിക മാന്ദ്യം എന്നിവ മൂലമാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വഷളായത്. തുടര്‍ച്ചയായ നഷ്ടം നിയന്ത്രിക്കാനാവാതെ വന്നതോടെ കമ്പനി അഡ്മിനിസ്ട്രേറ്റീവ് നടപടികള്‍ക്ക് നീങ്ങുകയായിരുന്നു.
1997-ല്‍ ആരംഭിച്ച ഈസ്റ്റേണ്‍ എയര്‍വേയ്‌സ്, ഹംബേഴ്‌സൈഡ്, ടീസൈഡ് ഇന്റര്‍നാഷണല്‍, അബര്‍ദീന്‍, വിക്ക്, ന്യൂക്വേ, ലണ്ടന്‍
More »
പ്രവൃത്തി ദിനങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ എത്താത്തതിന് പിഴ; ബില്ല് ഇന്ന് ചര്‍ച്ചയ്ക്ക്
പ്രവൃത്തി ദിനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടാതെ വിനോദയാത്രയ്ക്കും മറ്റും കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കണമെന്ന പരാതിയടക്കം ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയില്‍. പത്ത് ദിവസം വരെ മാതാപിതാക്കള്‍ക്ക് പിഴയൊടുക്കാതെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കാനുള്ള അനുവാദം വേണമെന്നാണ് നടാലിയ എലിയട്ട് എന്ന 37കാരിയുടെ ഓണ്‍ലൈന്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതുവരെ 1,80,000 പേരാണ് ഈ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.
അസുഖബാധിതരായോ അതുപോലുള്ള നിയമപരമായി അനുവദനീയമായ മറ്റ് സാഹചര്യങ്ങളിലോ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാത്തപ്പോള്‍, സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് വിവരമറിയിക്കാന്‍ പോലും ഭയമുണ്ടാകുന്നു എന്നാണ് എലിയട്ട് പരാതിയില്‍ പറയുന്നത്.
അതേസമയം, ഹാജര്‍നില കുറയുന്നത് കുട്ടിയുടെ പഠന പുരോഗതിയെ ബാധിക്കും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മാത്രമല്ല,
More »
ഹൗസിംഗ് വിപണിക്ക് ഭീഷണിയായി രാജ്യത്തിന്റെ പെരുകുന്ന കടം; നിയന്ത്രിച്ചില്ലെങ്കില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരും
ബ്രിട്ടന്റെ ഭവനവിപണിക്ക് ഭീഷണിയായി രാജ്യത്തിന്റെ പെരുകുന്ന കടം. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഹൗസിംഗ് വിപണിക്ക് പാരയായി മാറുന്നത്. പ്രത്യേകിച്ച് കടം വര്‍ദ്ധിക്കുന്നതും, സ്റ്റോക്ക് മാര്‍ക്കറ്റ് തകരാനുള്ള സാധ്യതയും വിപണി ആശങ്കയോടെ നോക്കിക്കാണുന്നു.
ഈ ആശങ്കകള്‍ സത്യമായി മാറിയാല്‍ ബ്രിട്ടനിലെ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് തിരിച്ചടിയായി മാറും. ഗവണ്‍മെന്റിന് കടമെടുപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത നിലയിലാണ്. ഇത് ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ഗവണ്‍മെന്റ് നല്‍കുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയിലാണ്.
പത്ത് വര്‍ഷത്തെ ഗില്‍റ്റിന് 4.4 ശതമാനം പലിശയാണ് ഗവണ്‍മെന്റ് നല്‍കുന്നത്. നിക്ഷേപകരുടെ ആശങ്ക തുടര്‍ന്നാല്‍ ഈ പലിശ വീണ്ടും ഉയരും. ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയരുന്നതിലാണ് കലാശിക്കുക. 2022 സെപ്റ്റംബറില്‍ ലിസ്
More »