യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂള്‍ എഫ്‌സി വിജയാഘോഷ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 50-ഓളം പേര്‍ക്ക് പരുക്ക്
ലിവര്‍പൂള്‍ എഫ്‌സിയുടെ വിജയാഘോഷത്തില്‍ ആരാധകര്‍ മതിമറന്നു നില്‍ക്കവേ ദുരന്തം. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ക്ലബ് ആരാധകര്‍ എല്ലാം മറന്ന് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഒരു കാര്‍ കുട്ടികളെയടക്കം ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു വന്നത്. തിങ്കളാഴ്ച വൈകുന്നേരം നഗരഹൃദയത്തില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ച് നടന്ന പരേഡാണ് ദുരന്തചിത്രമായി മാറിയത്. ഒരു ബ്രിട്ടീഷുകാരന്‍ കാര്‍ ഓടിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് കയറ്റിയതോടെയാണ് 50-ലേറെ പേര്‍ക്ക് പരുക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്രമത്തിന് ഇരകളായി. പലരുടെയും നില ഗുരുതരമാണ് വാട്ടര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് നിന്നും 53-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പരേഡിന് ശേഷം റോഡുകള്‍ തുറന്നതിന് പിന്നാലെയായിരുന്നു സംഭവം. ക്ലബിന്റെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കാന്‍ തെരുവില്‍ അണിനിരന്നവരുടെ സന്തോഷം കെടുത്തിയാണ്

More »

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 166,000 പൗണ്ട് തട്ടിയ ഇന്ത്യന്‍ യുവതിക്ക് ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി
ലണ്ടന്‍ : ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യന്‍ യുവതിക്ക് ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി. ഹേമലത ജയ പ്രകാശ് (44) എന്ന യുവതിയ്ക്കാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചത്. പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു. തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്. സ്വന്തമായി വലിയ വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച്

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മകളുടെ ഒപ്പം താമസിക്കാനെത്തിയ പിതാവ് മരണമടഞ്ഞു
യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എറണാകുളം പാറക്കടവ് സ്വദേശി മരണമടഞ്ഞു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഉള്ള മകളുടെ ഒപ്പം താമസിക്കാന്‍ എത്തിയ എറണാകുളം പാറക്കടവ് സ്വദേശി മോഹന്‍(65) ആണ് അന്തരിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചീഡിലില്‍ താമസിക്കുന്ന രമ്യയുടെ പിതാവാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് മകള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കാന്‍ വിസിറ്റിംഗ് വിസയിലാണ് അദ്ദേഹം യുകെയില്‍ എത്തിച്ചേര്‍ന്നത്. അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത മക്കളെയും കൊച്ചു മക്കളെയും കാണുവാനായി മോഹനന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ മാസമാണ് യുകെയില്‍ എത്തിയത്. രമ്യയ്ക്കും കുടുംബത്തിനും പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

More »

മാനസിക പ്രശ്‌നമുള്ളവരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍
മാനസിക ബുദ്ധിമുട്ട് മൂലം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ എന്‍എച്ച്എസ് ജീവനക്കാര്‍ തന്നെ നിയന്ത്രിച്ച്, തടങ്കലില്‍ ആക്കണമെന്ന പുതിയ പദ്ധതിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി എന്‍എച്ച്എസ് ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലാക്കിയുള്ള മാറ്റങ്ങള്‍ തെരേസ മേ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ അക്രമാസക്തരാകുന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. അപകട സാധ്യത കണക്കിലെടുത്ത് പൊലീസ് സാന്നിധ്യമുണ്ടാകണമെന്നാണ് റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, റോയല്‍ കോളജ് ഓഫ് നഴ്‌സിങ്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എട്ടു സംഘടനകള്‍ ആവശ്യപ്പെടുന്നത്. പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന

More »

എന്‍എച്ച്എസിലെ ജോലികളില്‍ സ്വദേശി ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന ലഭ്യമാക്കാന്‍ ലേബര്‍ പദ്ധതി
എന്‍എച്ച്എസ് ജോലികളില്‍ വിദേശികളെ മറികടന്ന് ബ്രിട്ടനില്‍ പരിശീലനം നേടിയ തദ്ദേശീയ ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ലേബര്‍ പദ്ധതി. യുകെയിലെ നികുതിദായകരുടെ പണം നിക്ഷേപിച്ച് പഠിപ്പിച്ചെടുത്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരില്‍ മുന്‍ഗണന വേണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താല്‍പര്യപ്പെടുന്നത്. 10 വര്‍ഷത്തെ ലേബര്‍ ഹെല്‍ത്ത് പ്ലാന്‍ ചോര്‍ന്നതില്‍ നിന്നുമാണ് എന്‍എച്ച്എസിനെ പരിഷ്‌കരിക്കുന്നതിനൊപ്പം പരിശീലനം നേടിയ ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കാനും നീക്കം നടക്കുന്നത്. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം എന്‍എച്ച്എസ് സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ജോലികള്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് തുറന്ന് നല്‍കിയത് നിര്‍ത്തലാക്കാന്‍ ലേബര്‍ തയ്യാറാകുമെന്നാണ് വിവരം. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഈ നീക്കം അനുകൂല നിലപാട് സൃഷ്ടിക്കുമെന്നാണ്

More »

60 കാരന്‍ ബോറിസിനും 37 കാരിയ്ക്കും നാലാമത്തെ കുട്ടി പിറന്നു
അടുത്തമാസം അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കാനായിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഭാര്യ കാരി ജോണ്‍സനും ഒരു പെണ്‍കുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികള്‍ പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തന്റെ മകള്‍ പോപ്പി എലിസ ജോസഫിന്‍ ജോണ്‍സന്റെ ചിത്രം പങ്കുവെച്ചു. മെയ് 21 നാണ് തങ്ങള്‍ക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 2021 മെയ് മാസത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് വില്‍ഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്. കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളില്‍ 2020 ഏപ്രിലില്‍ ആണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടി വില്‍ഫ്രഡ് ജനിച്ചത്. 60 കാരനായ ജോണ്‍സണിന് മുന്‍ ഭാര്യയും അഭിഭാഷകയുമായ മറീന വീലറില്‍ നാല് കുട്ടികളും, ആര്‍ട്ട് കണ്‍സള്‍ട്ടന്റായ ഹെലന്‍

More »

ലണ്ടനില്‍ വീടിന് തീപിടിച്ച് അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ടു. 41 കാരന്‍ അറസ്റ്റില്‍
നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ സ്റ്റോണ്‍ബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസില്‍ വീടിനുണ്ടായ തീപിടിത്തത്തില്‍ അമ്മയും മൂന്നു മക്കളും മരിച്ചു. 43 വയസ്സുള്ള അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ 1 :20 ഓടെയുണ്ടായ തീപിടുത്തത്തില്‍ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. 70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തില്‍ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോണ്‍

More »

എന്‍എച്ച്എസ് സമരങ്ങള്‍ ഉറപ്പായി; ശമ്പളവര്‍ധന പോരെന്ന് ഡോക്ടര്‍മാരും ആര്‍ സിഎനും
ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് സമരങ്ങളുടെ വേലിയേറ്റമാവും ഇനി വരുക. ഡോക്ടര്‍മാരും ആര്‍ സിഎനും ചെറിയ ശമ്പള വര്‍ധനയ്ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച 5.4 ശതമാനം വര്‍ധന വളരെ അപര്യാപ്തമാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഡോക്ടര്‍മാരേക്കാള്‍ ഏറെ കുറവ് ശമ്പളം ലഭിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കേവലം 3.6% വര്‍ധനവാണ് ഓഫര്‍ ചെയ്തത്. 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ തോതില്‍ ചെറിയ വര്‍ധന നല്‍കിയത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നഴ്‌സുമാരേക്കാള്‍ കൂടുതല്‍ വര്‍ദ്ധന ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്തതിനെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വിമര്‍ശിച്ചു. അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 4% വര്‍ദ്ധന പോരെന്നാണ് ടീച്ചിംഗ് യൂണിയനുകളുടെ നിലപാട്. എന്നാല്‍

More »

ടീനയുടെ പൊതുദര്‍ശനം മെയ് 28ന് സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍
കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച ടീനയുടെ പൊതുദര്‍ശനം മെയ് 28 ബുധനാഴ്ച സെന്റ് : ജോസഫ് ബെര്‍സലേം പള്ളിയില്‍. ടീന താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവസാനമായി ഒരു നോക്കുകാണാനായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും പൊതുദര്‍ശനത്തിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9 :30 മുതല്‍ 12 :30 വരെ ടീനക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കുന്നു. ദേവാലയത്തിന്റെ വിലാസം St Joseph's Church, Burslem, ST6 4BB ഫ്യൂണറല്‍ ഡയറക്ടറേറ്റ് ഏറ്റെടുത്ത ടീനയുടെ മൃതദേഹം മരണ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലില്‍നിന്നും ലഭിക്കുന്നതനുസരിച്ച് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിക്കും. 2023 ഒക്ടോബറിലാണ് ടീന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions