ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ത്തു; പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്നപോര്
കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ത്തു യൂറോപ്യന്‍ യൂണിയനുമായി ധാരണ പത്രത്തില്‍ ഒപ്പിടുന്നതിനെതിരെ ബ്രക്‌സിറ്റ് അനുകൂലികള്‍ തുറന്നപോരിന്. ബ്രക്‌സിറ്റിന്റെ നേട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയന് അടിയറവ് പറയുന്നുവെന്നാണ് വിമര്‍ശനം. വ്യാപാര കരാര്‍ നേടുന്നുവെന്നതിന്റെ പേരില്‍ ബ്രിട്ടനെ വീണ്ടും യൂറോപ്പിന്റെ തൊഴുത്തില്‍ കെട്ടിയിടുകയാണെന്നാണ് വിമര്‍ശനം. കൂടാതെ ഇയുവില്‍ നിന്നും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ബ്രിട്ടന്‍ പണവും നല്‍കണം.
ബ്രിട്ടനിലെ നിയമങ്ങള്‍, പണം, മത്സ്യം എന്നിവയ്ക്ക് മേല്‍ ബ്രസല്‍സിന് നിയന്ത്രണങ്ങള്‍ അനുവദിച്ച് കൊണ്ടാണ് കീര്‍ സ്റ്റാര്‍മര്‍ വഴങ്ങിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും, കോടതികളെയും ബ്രിട്ടന്‍ അനുസരിക്കേണ്ടതായി വരും. ഇയു ബജറ്റിലേക്ക് പണം നല്‍കുന്ന പരിപാടി പുനരാരംഭിക്കുമെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു.
ഫ്രഞ്ച് സമ്മര്‍ദത്തിന്
More »
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇരയാകുന്നത് നൂറുകണക്കിന് ഹൃദ്രോഗ രോഗികള്‍; കടുത്ത ആശങ്ക
എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. ഇതില്‍ത്തന്നെ ഹൃദ്രോഗ രോഗികള്‍ ആണ് കൂടുതലും ഇരകളാക്കപ്പെടുന്നത്. യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകള്‍ക്ക് അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാല്‍ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ദുര്‍ബലപ്പെടുത്തുന്നു. ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളില്‍ നേരത്തെ നടത്തിയാല്‍ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും.
ഇത്തരത്തില്‍ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍, 400-ലധികം ആളുകള്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ്
More »
വിദേശ കുറ്റവാളികളെ ശിക്ഷയുടെ 12% അനുഭവിച്ചാല്‍ യുകെ നാടുകടത്തും?
ബ്രിട്ടനിലെ ജയിലുകളില്‍ സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ ക്രിമിനല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തന്നെ വിട്ടയയ്ക്കാനുള്ള സ്‌കീമുകള്‍ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. ഇതുകൊണ്ടും ഫലം ഉണ്ടാവാതെ വന്നതോടെ വിദേശ കുറ്റവാളികള്‍ക്ക് ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം അനുഭവിച്ച ശേഷമോ, ശിക്ഷ അനുഭവിക്കാതെ തന്നെയോ നാടുകടത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച റിവ്യൂവിലാണ് വിദേശ ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കാതെ മുന്‍കൂര്‍ വിട്ടയയ്ക്കാന്‍ സാധ്യത തെളിയുന്നത്. നിലവില്‍ ശിക്ഷയുടെ 50 ശതമാനം അനുഭവിച്ച് കഴിഞ്ഞാല്‍ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത് 30 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച
More »
യുകെയില്‍ വീടു വില കുതിക്കുന്നു; വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടി
പലിശ നിരക്കു കുറയ്ക്കുന്നത് അനുകൂല സാഹചര്യമെന്നറിഞ്ഞ് വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടിയായി യുകെയില്‍ വീടു വില കുതിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതോടെ പലരും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി വലിയ കുതിപ്പാണ് വീടുവിലയിലുള്ളത്. യുകെയിലെ വീടുകളുടെ ശരാശരി വില 380000 പൗണ്ടിലെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയ് മാസത്തില്‍ 2335 പൗണ്ടാണ് ഉയര്‍ന്നത്. ഒരു മാസത്തില്‍ 0.6 ശതമാനം വര്‍ദ്ധനവുണ്ടായി.
2025 ആദ്യമാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവ് ഏപ്രിലോടെ നിലവില്‍ വരുമെന്ന കാരണത്താല്‍ വീടുവാങ്ങലുകള്‍ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിന് പിന്നാലെ വീടുവില്‍പ്പന കുറയുകയും ചെയ്തു. ഇപ്പോഴിതാ വീടു കൈമാറാനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവുണ്ടായിട്ടും വിപണിയില്‍ വീടുകച്ചവടം ഉയര്‍ന്നിരിക്കുകയാണ്. ഇതാണ്
More »
ഉല്‍പ്പാദനക്ഷമതയില്‍ ഇടിവ് തുടര്‍ന്നാല്‍ യുകെക്ക് 92,000 അധിക പൊതുപ്രവര്‍ത്തകരെ ആവശ്യം വരുമെന്ന് ചാന്‍സലര്‍
ഔദ്യോഗിക കണക്കുകളുടെ വിശകലനം അനുസരിച്ച്, 2030 വരെ ഉല്‍പ്പാദനക്ഷമതയില്‍ ഇടിവ് തുടര്‍ന്നാല്‍ പൊതുമേഖലയിലുടനീളം 92,000 അധിക തൊഴിലാളികളെ നിയമിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് .ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ഇതിനായി 5 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കേണ്ടിവരും.
സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) കഴിഞ്ഞ വര്‍ഷം ശരാശരി പൊതുമേഖലാ തൊഴിലാളിയുടെ ഓരോ മണിക്കൂറിലും ഉല്‍പ്പാദിപ്പിക്കുന്ന അളവില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന്, അതേ നിലവാരത്തിലുള്ള സേവനം കൈവരിക്കുന്നതിന് ദശാബ്ദത്തിന്റെ അവസാനത്തോടെ കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് പറഞ്ഞു.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ ഉപയോഗിച്ച്, 2023 ല്‍ 0.2% ഇടിവിന് ശേഷം, 2024 ല്‍ പൊതുമേഖലയിലുടനീളം ഉല്‍പ്പാദനക്ഷമതയില്‍ 0.3% ഇടിവ് പാന്‍ഡെമിക്കിന് മുമ്പുള്ള നിലവാരത്തേക്കാള്‍
More »
മലയാളി യുവാവ് ബ്രിട്ടീഷ് ദ്വീപില്‍ അന്തരിച്ചു: വിടപറഞ്ഞത് കൊല്ലം സ്വദേശി
വെസ്റ്റിന്‍ഡീസിലെ ബ്രിട്ടിഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപുകളായ ടര്‍ക്സ് ആന്‍ഡ് കൈകോസില്‍ മലയാളി യുവാവ് അന്തരിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിന്‍ ജോര്‍ജ് വര്‍ഗീസ് (41) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയിലെ നഴ്സായ ബിന്‍സിയാണ് ഭാര്യ.
മക്കള്‍ : ഹന്ന, എല്‍സ, ജുവല്‍. പത്തനാപുരം പിടവൂര്‍ മലയില്‍ ആലുംമൂട്ടില്‍ പി.ജി. വര്‍ഗീസ്, കുഞ്ഞുമോള്‍ എന്നിവരാണ് സുബിന്റെ മാതാപിതാക്കള്‍.
സഹോദരങ്ങള്‍ : സിബിന്‍ വര്‍ഗീസ് (അജ്മാന്‍, യുഎഇ), റോബിന്‍ വര്‍ഗീസ് (മാഞ്ചസ്റ്റര്‍, യുകെ). നാട്ടില്‍
More »
ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) ആണ് മരണമടഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ടാണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്.
ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
More »
പാര്‍ക്കിംഗ് ഫൈനുകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; പോക്കറ്റ് കീറും
ബ്രിട്ടനില്‍ പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്യാപ്പ് റദ്ദാക്കാന്‍ ആലോചിക്കുന്നതായി മന്ത്രിമാര്‍ വ്യക്തമാക്കിയതോടെയാണ് ഇക്കാര്യം പുറത്തായത്. ഡ്രൈവര്‍മാരെ എല്ലാ രീതിയിലും പിഴിഞ്ഞെടുക്കുകയാണ് അധികൃതര്‍.
ലണ്ടന് പുറത്തുള്ള ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴില്‍ പിഴ 70 പൗണ്ടില്‍ നിന്നും 120 പൗണ്ടിലേറെ വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഇന്‍ഡസ്ട്രിയും, ധനക്കമ്മി നേരിടുന്ന കൗണ്‍സിലുകളും ഈ നീക്കത്തിന് അനുകൂലമാണ്.
ഇത് ഡ്രൈവര്‍മാര്‍ക്ക് എതിരായ ലേബര്‍ യുദ്ധമാണെന്ന് ടോറികള്‍ കുറ്റപ്പെടുത്തി. കൗണ്‍സിലുകളുടെ ബജറ്റ് കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അണിയറനീക്കമെന്നാണ് വിമര്‍ശനം. 'ലേബര്‍
More »
റിഫോം യുകെ പേടി; വിസ നിയന്ത്രണം കടുപ്പിക്കാനുംവിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് പുന സ്ഥാപിക്കാനും സര്‍ക്കാര്‍
റിഫോം യുകെ പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുന്നതില്‍ വിറളി പൂണ്ട സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നീക്കവുമായി മുന്നോട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ റിഫോം പാര്‍ട്ടിയുടെ മുന്നേറ്റമാണ് സര്‍ക്കാര്‍ നിലപാടുകളെ സ്വാധീനിക്കുന്നത്. കീര്‍ സ്റ്റാര്‍മര്‍ ഒരുകാലത്ത് കുടിയേറ്റക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം ഇപ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായി നിലകൊള്ളുകയാണ്.
അഭയാര്‍ത്ഥികളെ മറ്റൊരിടത്തേക്ക് അയയ്ക്കാനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. വന്‍ തോതില്‍ ചാനല്‍ കടന്ന് അനധികൃതമായി എത്തുന്നവരെ ഇനിയും സംരക്ഷിക്കേണ്ടിവന്നാല്‍ അത് ബ്രിട്ടനിലെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുമെന്നതാണ് സര്‍ക്കാരിനുള്ള സമ്മര്‍ദ്ദം. ഈ വര്‍ഷം ഇതുവരെ 12000 പേര്‍ ചാനല്‍ വഴി അനധികൃതമായി യുകെയിലെത്തി. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡിലെത്തുമെന്ന അവസ്ഥയാണ്. ഇങ്ങനെ
More »