'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തും, ഇനി ഓണ്‍ലൈന്‍; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി
ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി. 2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിര്‍ത്തുമെന്നും ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്നുമാണ് ബിബിസി മേധാവി ടിം ഡേവി അറിയിച്ചത്. ഇന്റര്‍നെറ്റിലേക്ക് മാത്രമായി പ്രവര്‍ത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവി അറിയിച്ചു.
2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി)ആസ്ഥാനം.
ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ല്‍ ആണ് സ്ഥാപിതമായത്. പിന്നീട് 1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരില്‍ ബിബിസി പ്രവര്‍ത്തനമാരംഭിച്ചത്. പ്രശസ്തി
More »
യുകെയില്‍ ദശലക്ഷക്കണക്കിന് പേര്‍ സാമ്പത്തിക ഞെരുക്കത്തില്‍; പത്തിലൊരാള്‍ ഒരു പൗണ്ട് പോലും സമ്പാദിക്കുന്നില്ലെന്ന്
യുകെയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സാമ്പത്തികമായി പുറകിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുതിര്‍ന്നവരുടെ കാര്യമെടുത്താല്‍ പത്തു പേരില്‍ ഒരാള്‍ സാമ്പത്തികമായി നീക്കിയിരിപ്പ് ഒന്നുമില്ലാത്തവരാണ്. ഈ സാഹചര്യം പലരെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേയില്‍ പറയുന്നു.
കടബാധ്യത പലരെയും ശാരീരിക ദുരിതത്തിലാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത ഉള്ളവരുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കടുത്ത തോതിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഫ്‌സിഎയുടെ ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഒരു മാനദണ്ഡമാണ്. ഏകദേശം 18, 000 ആളുകളോട് അവര്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് കാര്യങ്ങള്‍ വിശകലനം ചെയ്തിരിക്കുന്നത്.
യുകെയിലെ മുതിര്‍ന്ന ജനസംഖ്യയുടെ
More »
കേംബ്രിഡ്ജ് സര്‍വകലാശാല ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി
ഗുവാഹത്തി : കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിന്‍ഡല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷനലിന്റെ സ്ട്രാറ്റജിക് ഹയര്‍ എജ്യുക്കേഷന്‍ അഡൈ്വസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. കേംബ്രിഡ്ജിനു പുറമേ ഓക്‌സ്ഫഡ്, ടൊറന്റോ, മൊണാഷ് സര്‍വകലാശാലകള്‍, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) എന്നിവയിലെ അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണിത്.
ശിവസാഗര്‍ സ്വദേശിയായ ഉപാസന ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. നിയമം, സാമൂഹികനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ശ്രദ്ധേയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിഐഎസ്എസ്) ഫാക്കല്‍റ്റി അംഗമായും
More »
ഐഇഎല്‍ടിഎസ് ഇല്ലാതെ ബ്രിട്ടനില്‍ പഠിക്കാന്‍ അവസരവുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി
ലണ്ടന്‍ : ബ്രിട്ടനില്‍ വീസ നിയന്ത്രണങ്ങളുടെയും റിക്രൂട്ട്‌മെന്റ് നിരോധനങ്ങളുടെയും കാലത്തും ആശ്വാസമായി ചില വാര്‍ത്തകളും. പ്ലസ്-ടുവിന് എഴുപത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയില്ലാതെ സ്‌കോളര്‍ഷിപ്പോടെ നഴ്‌സിങ് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി. പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ട് വിശദീകരിക്കുന്ന പ്രത്യേക സംവേദന പരിപാടി ശനിയാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി. ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി യുകെ ലിമിറ്റഡും ചേര്‍ന്ന സംഘടിപ്പിക്കുന്ന ഈ സംവേദന പരിപാടിയില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഓഫിസര്‍ ബെഥ്‌നി പ്രൈസ്, ഇന്ററിം ഹെഡ് ഓഫ് ഇന്റര്‍നാഷനല്‍ മാത്യു വീര്‍ എന്നിവര്‍ പരിപാടിയില്‍
More »
കീര്‍ സ്റ്റാര്‍മറുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പിടിയിലായത് യുക്രൈന്‍ സ്വദേശി; കുറ്റപത്രം സമര്‍പ്പിച്ചു
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികള്‍ക്ക് തീയിട്ട സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 21 വയസുകാരനായ യുവാവിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. യുക്രൈന്‍ പൗരനായ റോമന്‍ ലാവ്‌റിനോവിച്ചിനെതിരെ ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ച് തീയിട്ടതിനാണ് കേസെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ തെക്കു കിഴക്കന്‍ ലണ്ടനിലെ ഡിസെന്‍ഹാമിലെ ഒരു വീട്ടില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടിച്ചത്. പ്രധാനമന്ത്രിയുടെ അതേ തെരുവിലെ സ്വകാര്യവീട്ടില്‍ തീപിടിച്ചത്, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പു താമസിച്ചിരുന്ന വിലാസത്തില്‍ തീപിടിത്തം നടന്നത് എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് കുറ്റങ്ങള്‍
More »
ബക്കിഗ്ഹാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ അതിഥിയായി മലയാളി നഴ്സ് പ്രബിന്‍ ബേബി
ലണ്ടന്‍ : അന്തരാഷ്ട്ര നഴ്‌സിങ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നഴ്സ് പ്രബിന്‍ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ പ്രബിന്‍ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ അതിഥിയായി പ്രവേശനം കിട്ടിയത്. 'സര്‍ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' മെംബറും, മുന്‍ ഭാരവാഹികൂടിയാണ് പ്രബിന്‍. ആതുര സേവന രംഗത്തെ പ്രവര്‍ത്തന മികവിനും, അര്‍പ്പണ മനോഭാവത്തിനും ഉള്ള അംഗീകാരമായിട്ടാണ് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിര്‍ദ്ദേശിച്ചതും, പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും.
ബാക്കിഗ്ഹാം പാലസിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി, പ്രിന്‍സ് എഡ്വേര്‍ഡ്, എഡിന്‍ബര്‍ഗ് ആന്‍ഡ് ഗ്ലോസ്റ്റര്‍
More »
കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും നാളെ ലെസ്റ്ററില്‍
ലെസ്റ്റര്‍ : കേരള നഴ്സസ് യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് നഴ്സിംഗ് കോണ്‍ഫറന്‍സൂം നഴ്‌സസ് ഡേ ആഘോഷങ്ങളും നാളെ (മെയ് 17) ലെസ്റ്ററില്‍ വച്ചു നടക്കും. ലെസ്റ്ററിലെ വിശാലമായ പ്രജാപതി ഹാളില്‍ വച്ചാണ് രണ്ടാമത് കോണ്‍ഫറന്‍സിന് തിരി തെളിയുക. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 നഴ്സുമാര്‍ക്ക് ആയിരിക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ സാധിക്കുക.
കഴിഞ്ഞ പ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ ടിക്കറ്റുകള്‍ വെറും മൂന്നുദിവസം കൊണ്ടായിരുന്നു വിറ്റു തീര്‍ന്നത്. പ്രഥമ കോണ്‍ഫറന്‍സിനെപോലെ തന്നെ ഒട്ടേറെ പുതുമകള്‍ നിറച്ചാണ് രണ്ടാമത്തെ കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും അരങ്ങേറുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന റീല്‍സ് കോമ്പറ്റീഷനുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടു മുന്നോട്ട് പോകുന്നു എന്നത് അതിന്റെ തെളിവാണ്.
രണ്ടാമത് നഴ്‌സിങ് കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും മുഖ്യാതിഥിയായി എന്‍എംസി
More »
സേവന, ഉത്പാദന മേഖലകള്‍ രക്ഷയായി; വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥ കുതിച്ചു
2025ലെ ആദ്യ മൂന്നു മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരത്തെ പ്രവചിച്ച 0.6 ശതമാനത്തേക്കാള്‍ ഉയര്‍ന്ന് 0.7 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. സാമ്പത്തിക രംഗത്ത് യുകെ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ കാലയളവിലെ ഉത്പാദനം ഗണ്യമായി വളര്‍ന്നതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ കാണിക്കുന്നത്. എന്നിരുന്നാലും സേവന മേഖലയുടെ വളര്‍ച്ചയാണ് വികസന കുതിപ്പിന് കളം ഒരുക്കിയത്. ഏപ്രില്‍ മാസത്തില്‍ യുഎസ് ഓപ്പണ്‍ ഇറക്കുമതി താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതും യുകെയിലെ തൊഴിലുടമകളുടെ മേലുള്ള നികുതികള്‍ വര്‍ധിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലാണ് സമ്പദ് വ്യവസ്ഥ വളര്‍ച്ചാ മുന്നേറ്റം
More »
പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത
അപ്രതീക്ഷിതമായി ലേബര്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന കുടിയേറ്റ നയങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുക്കുന്നതാണ്. ഇതുമൂലം നിരവധി നഴ്‌സുമാര്‍ യുകെ ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വന്നു. ആയിരക്കണക്കിന് നഴ്‌സുമാര്‍ രാജ്യം വിടാന്‍ ആലോചിക്കുകയാണ്. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വിദേശ നഴ്‌സുമാരില്‍ 42 ശതമാനം പേര്‍ ബ്രിട്ടന്‍ വിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 70 ശതമാനം പേര്‍ വേതനത്തിന്റെ കാരണമാണ് പറഞ്ഞതെങ്കിലും 40 ശതമാനം പേര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയത്തെയാണ് വിമര്‍ശിച്ചത്.
ബ്രിട്ടന്‍ വിട്ട് പോകാന്‍ ആലോചിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്‌സുമാര്‍ നാടുവിടുന്നത് നിലവിലെ അവസ്ഥയില്‍ എന്‍എച്ച്എസിന്റെ നിലനില്‍പ്പിന്
More »