ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ജീവനക്കാരെ കുറയ്ക്കും, ഒപ്പം സേവനങ്ങളും!
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ട്രസ്റ്റുകള്‍ സ്വന്തം നിലയ്ക്ക് സേവിംഗ്സ് കണ്ടെത്തണം എന്നാണു പുതിയ എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ കുറച്ചും, സേവനങ്ങള്‍ അവസാനിപ്പിച്ചും, ചികിത്സ റേഷന്‍ വ്യവസ്ഥയില്‍ നല്കി ചുരുക്കിയുമാണ് സേവിംഗ്സ് കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ശ്രമിക്കുന്നത്.
സേവനങ്ങളെയും ജീവനക്കാരെയും ചുരുക്കി സേവിംഗ്സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് രോഗികള്‍ക്ക് തന്നെ തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് ഈ നടപടി. സാമ്പത്തിക പുനഃസംഘടന നടപ്പിലാക്കാനായാണ് ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ അടച്ചതിന് പുറമെ സംസാരിച്ചുള്ള തെറാപ്പി സേവനങ്ങള്‍ വെട്ടിക്കുറച്ചും, അന്ത്യകാല ചികിത്സയ്ക്കുള്ള ബെഡുകള്‍ കുറച്ചുമാണ് ആശുപത്രികള്‍ പ്രതികരിക്കുന്നത്.
More »
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുകെ സര്‍വകലാശാലകള്‍ കനത്ത നഷ്ടത്തില്‍; വിദ്യാര്‍ത്ഥി വിസ നയത്തില്‍ ഇളവുണ്ടാകുമോ?
മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ കൈവിട്ടതോടെ യുകെയിലെ മിക്ക സര്‍വകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സര്‍വകലാശാലകളുടെ വരുമാനത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവ് നേരിട്ടതായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ആണ് അറിയിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതാണ് വരുമാനം കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റിവെച്ച് പലരും ബഡ്ജറ്റ് കമ്മിയെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ പല യൂണിവേഴ്സിറ്റികളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സിന്റെ (OfS) വാര്‍ഷിക സാമ്പത്തിക പരിശോധന കണ്ടെത്തിയ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ യുകെയിലെ
More »
യുകെ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; കാറുകളുടേയും അലൂമിനിയം, സ്റ്റീല്‍ താരിഫുകള്‍ കുറച്ചേക്കും
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നാലെ യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാറും നിലവില്‍വരുന്നു. സ്റ്റീല്‍, അലൂമിനിയം കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് ഒഴിവാക്കാന്‍ യുഎസ് സമ്മതിച്ചു. ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായത്തിന് ഇത് ആശ്വാസമാകും.
ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് പത്തുശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യണ്‍ പൗണ്ടിലധികം വില മതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
യുകെയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും പരിഗണന നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. യുകെയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ ആശ്വാസകരമാണ്. ടാറ്റാ സ്റ്റീല്‍, ജാഗ്വര്‍ എന്നി കമ്പനികള്‍ക്ക് കരാര്‍ ഗുണകരമാകും.
യുകെ ഇന്ത്യ വ്യാപാര കരാര്‍ നിലവില്‍ വന്നതോടെ യുഎസിന് മേല്‍
More »
'പാകിസ്ഥാന് ലാദന്റെ ഒളിയിടം, സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്' - പ്രീതി പട്ടേല്‍ എംപി
പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുകെ എംപി പ്രീതി പട്ടേല്‍. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച പ്രീതി പട്ടേല്‍, പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അറിയാമെന്നും വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി സഹകരണം ബ്രിട്ടണ് വര്‍ധിപ്പിക്കണമെന്ന് പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടു.
'ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. പോയിന്റ് ബ്ലാങ്കില്‍ വച്ച് തലയ്ക്ക് വെടിയേറ്റാണ് മിക്ക ഇരകളും കൊല്ലപ്പെട്ടത്. ഈ ക്രൂര കൊലപാതകങ്ങളില്‍ തകര്‍ന്ന എല്ലാ സഹോദരങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സംഘര്‍ഷം അയയേണ്ടതുണ്ട്, യുദ്ധം
More »
അഭിപ്രായ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴു ശതമാനം ലീഡില്‍ ഒന്നാമതെത്തി റിഫോം യുകെ
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ നിഗല്‍ ഫരാഗ്ഗിന്റെ റിഫോം യു കെ പാര്‍ട്ടി കുതിപ്പ് തുടരുന്നു എന്ന് പുതിയ സര്‍വ്വേഫലങ്ങള്‍. യു ഗോ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വ്വേയില്‍ 29 ശതമാനം പോയിന്റാണ് റിഫോം യു കെ നേടിയത്. ലേബര്‍ പാര്‍ട്ടിയേക്കാള്‍ 7 പോയിന്റുകള്‍ക്കാണ് ഇപ്പോള്‍ റിഫോം മുന്നിലുള്ളത്. ലേബര്‍ പാര്‍ട്ടിക്കാണെങ്കില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ഒരു പോയിന്റ് കുറയുകയും ചെയ്തു. വെറും 17 പോയിന്റ് നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. തെരേസ മേയുടെ നേതൃത്വകാലത്തിന്റെ അന്തിമഘട്ടത്തിനു ശേഷം പാര്‍ട്ടിക്കുണ്ടാവുന്ന ഏറ്റവും കുറവ് ജനപ്രീതിയാണിത്
ഇലക്റ്ററോള്‍ കാല്‍ക്കുലസ് പ്രൊജക്ഷനുകള്‍ പറയുന്നത്, ഇതേ ജനപിന്തുണ പൊതുതെരഞ്ഞെടുപ്പിലും ലഭിച്ചാല്‍, ഇപ്പോള്‍ ലഭിച്ച പോയിന്റ് റിഫോം യു കെക്ക് പാര്‍ലമെന്റില്‍ 40 സീറ്റിന്റെ ഭൂരിപക്ഷം
More »
യുകെ വിസ ലഭിക്കാന്‍ വിദേശ ജോലിക്കാര്‍ അറിഞ്ഞിരിക്കേണ്ട ഭാഷാപ്രാവീണ്യം ഉയര്‍ത്താന്‍ ലേബര്‍ ഗവണ്മെന്റ്
എല്ലാ കുടിയേറ്റക്കാര്‍ക്കും ഇനി ഇംഗ്ലീഷ് 'പച്ചവെള്ളം' പോലെ സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്ന് നിബന്ധന വരുന്നു. കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധനയും. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാന്‍ വിസ വേണ്ടവരെല്ലാം മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ചിരിക്കണമെന്ന നിബന്ധനയാണ് കീര്‍ സ്റ്റാര്‍മര്‍ ഗവണ്മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ഇമിഗ്രേഷന്‍ സിസ്റ്റം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ഇറക്കുന്ന ധവളപത്രത്തില്‍ ഇതുള്‍പ്പെടെ സുപ്രധാന നിബന്ധനകള്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. യുകെ വിസ നല്‍കുന്നതിന് മുന്നോടിയായി കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലീഷ് സംസാരിക്കണമെന്ന് വിദേശ ജോലിക്കാരോട് ആവശ്യപ്പെടും.
നിലവില്‍ ജിസിഎസ്ഇ നിലവാരത്തിന് തുല്യമായ ഭാഷാ പ്രാവീണ്യമാണ് കുടിയേറ്റക്കാര്‍ തെളിയിക്കേണ്ടത്. എന്നാല്‍ ബ്രിട്ടീഷ്
More »
വത്തിക്കാനില്‍ 'കറുത്ത പുക'; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല
റോം : കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ ബുധനാഴ്ച തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുകയാണ് ഉയരുക.
നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളില്‍ ഓരോ സമ്മതിദായകനും മാര്‍പാപ്പയാവുന്നതിന് തങ്ങള്‍ തിരഞ്ഞെടുത്ത കര്‍ദിനാളിന്റെ പേര് എഴുതും. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ്
More »
ഡെര്‍ബിയിലെ ലോയ്ഡ്സ് ബാങ്ക് ശാഖയില്‍ ഇന്ത്യക്കാരന് കുത്തേറ്റു മരിച്ചു; 2 പേര് പിടിയില്‍
ഡെര്‍ബിയിലെ ലോയ്ഡ്സ് ബാങ്ക് ശാഖയില്‍ ഇടപാടുകാരനായ ഇന്ത്യക്കാരന് കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ സെന്റ് പീറ്റേഴ്സ് സ്ട്രീറ്റിലെ ബാങ്കിനുള്ളിലാണ് 30 വയസ് ഉള്ള ഗുര്‍വീന്ദര്‍ സിംഗ് ജൊഹാന്‍ ആക്രമിക്കപ്പെട്ടത് . സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപെട്ടയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്നു മക്കളുടെ പിതാവ് ഇദ്ദേഹം. നിരവധി ആള്ക്കാര് ഉണ്ടായിരുന്ന സമയത്ത് ബാങ്കിനുള്ളില്‍ വച്ച് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയത്.
മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഒരാള്‍ കൊലപാതക കുറ്റത്തിനും 30 വയസ്സുള്ള മറ്റൊരാള്‍ പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റില്‍ ആയത്. ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഈ സംഭവം പ്രാദേശിക സമൂഹത്തില്‍ കടുത്ത ആശങ്ക ഉളവാക്കിയതായി അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഈസ്റ്റ്
More »
ഇത്തവണത്തെ ജിസിഎസ്ഇ പരീക്ഷാ ഫലം ആപ്പ് വഴിയും അറിയാം
ഈ വേനല്‍ക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്ലാന്‍ഡ്സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ റെക്കോര്‍ഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശരിയായ പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരമ്പരാഗത രീതിയില്‍ സ്കൂളില്‍ നിന്ന് പരീക്ഷാഫലം ശേഖരിക്കാന്‍ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം.
സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11 മുതല്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക്
More »