യു.കെ.വാര്‍ത്തകള്‍

പഠനമോ പരിശീലനമോ ജോലിയോ ഇല്ല; യുകെയില്‍ വെറുതെയിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു!
യുകെയില്‍ ജോലി ചെയ്യാത്തതോ പഠിക്കാത്തതോ ആയ വെറുതെയിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. ആശങ്കപ്പെടുത്തുന്ന ഈ പ്രശ്നം അവലോകനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ചു ഒരു സ്വതന്ത്ര അവലോകനം നടത്താനാണ് സര്‍ക്കാര്‍ നീക്കം. വെറുതെയിരിക്കുന്ന യുവതലമുറയുടെ എണ്ണം പെരുകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആഘാതമാണ്. മാത്രമല്ല സര്‍ക്കാരിന് ഇത്തരക്കാര്‍ ബാധ്യതയുമാണ്. വിദ്യാഭ്യാസം, തൊഴില്‍, പരിശീലനം എന്നിവയില്‍ ഇല്ലാത്ത യുവാക്കള്‍ എന്നതിന്റെ ചുരുക്കപ്പേരായ 'നീറ്റ്സ്' എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മുന്‍ ലേബര്‍ ഹെല്‍ത്ത് സെക്രട്ടറി അലന്‍ മില്‍ബേണ്‍ നേതൃത്വം നല്‍കും. 16-24 വയസ് ഉള്ളവരുടെ വിദ്യാഭ്യാസമോ ജോലിയോ ഉപേക്ഷിക്കുന്നത് 'അവസര പ്രതിസന്ധി'യാണെന്നും അടിയന്തര നടപടി ആവശ്യമുള്ളതാണെന്നും തൊഴില്‍, പെന്‍ഷന്‍ സെക്രട്ടറി പാറ്റ് മക്ഫാഡന്‍ പറഞ്ഞു. ഇത് ഒരു പുതിയ

More »

കുഞ്ഞ് ലൂക്കിന് പ്രാര്‍ത്ഥനയോടെ വിട നല്‍കി ബ്രിസ്‌റ്റോള്‍ മലയാളി സമൂഹം
രണ്ടര വയസ്സു മാത്രമുള്ള കുഞ്ഞ് ലൂക്കിന് യാത്രാ മൊഴിയേകി ബ്രിസ്‌റ്റോള്‍ സമൂഹം. പത്തുമണിയോടെ തന്നെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ കുഞ്ഞ് ലൂക്കിനെ കാണാന്‍ പ്രിയപ്പെട്ടവരെത്തി. പ്രാര്‍ത്ഥനയോടെ ഏവരും അവനെ യാത്രയാക്കുകയായിരുന്നു. തന്റെ മകന്‍ മരിച്ചിട്ടും കണ്ണീരൊഴുക്കുന്നില്ല, അവന്‍ യേശുവിന്റെ അരികിലേക്ക് ആദ്യമെത്തിയെന്നും ഞങ്ങള്‍ക്ക് മുമ്പേ ദൈവത്തിനൊപ്പം അവനുണ്ടെന്നുമാണ് ലൂക്കിന്റെ പിതാവ് ചടങ്ങില്‍ പറഞ്ഞത്. ഈ മാസം രണ്ടിന് മരണമടഞ്ഞ കുഞ്ഞുലൂക്കിനെ പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു പാട്ടുകളും ഡാന്‍സും ഇഷ്ടപ്പെട്ടിരുന്ന ലൂക്കിന്റെ കുട്ടിക്കാലത്തെ കുറിച്ചും വിശദീകരിച്ചു. രണ്ടര വയസ്സുമാത്രം ഉള്ളപ്പോഴും നന്നായി പാട്ടും ഡാന്‍സും ഒക്കെയായി ജീവിതം ആഘോഷിച്ചു ലൂക്ക്. കുഞ്ഞുലൂക്കിന്റെ ചെറിയ ജീവിതം യാത്രയേകാന്‍ വന്നവരില്‍ വിങ്ങലുണ്ടാക്കി. കുഞ്ഞായിരുന്നപ്പോള്‍ നടന്ന രക്ത പരിശോധനയിലാണ് കുട്ടിയ്ക്ക് ലുക്കീമിയ

More »

യുകെ ആശുപത്രികളില്‍ മാരകമായ ഫംഗസ് പടരുന്നുവെന്ന് ചോര്‍ന്ന രേഖ!
യുകെ ആശുപത്രികളെ കീഴടക്കി മാരകമായ ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്നതായി ചോര്‍ന്ന ഗവണ്‍മെന്റ് രേഖകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ രഹസ്യ മെമ്മോ ചോര്‍ന്നതോടെയാണ് അതീവ വ്യാപന ശേഷിയുള്ള കാന്‍ഡിഡോസിമെ ഓറിസ് എന്ന ഫംഗസ് ആശുപത്രികളില്‍ പടരുന്നതായി വ്യക്തമായത്. മാരകമായ തോതില്‍ രോഗബാധ പടര്‍ന്നാല്‍ നേരിടാന്‍ പര്യാപ്തമായ തോതില്‍ അവബോധം പോലും ഹെല്‍ത്ത് സര്‍വ്വീസില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണ് അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. എന്‍എച്ച്എസില്‍ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച രേഖപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ ഫംഗസ് ബാധ വ്യാപകമാകുകയും ചെയ്യുന്നു. ഈ മാരകമായ രോഗം വര്‍ഷങ്ങളോളം കണ്ണില്‍ പെടാതെ ഇരിക്കാനുള്ള സാധ്യതയുമുണ്ട്. ആളുകളുടെ ചര്‍മ്മത്തില്‍ വരെ ഇത് പതിയിരിക്കും. മുറിവുകളിലൂടെ ഇത് രക്തത്തില്‍ ചേര്‍ന്നാല്‍ മാരകമായി മാറും. ആന്റിഫംഗല്‍ മരുന്നുകളോട് ഇത്തരം

More »

യുകെ ഗ്രാജുവേറ്റ് വിസയുടെ സ്റ്റേ ബാക്ക് കാലാവധി 18 മാസമാക്കുന്നു; നിലവിലെ 2 വര്‍ഷ അനുമതി തുടരാന്‍ ചെയ്യേണ്ടത്...
യുകെയിലെ ഗ്രാജുവേറ്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷമുള്ള സ്റ്റേ ബാക്ക് കാലാവധി 2027 ജനുവരി മുതല്‍ 18 മാസമായി ചുരുക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുന്നത്, പക്ഷേ 2027 ജനുവരി 1ന് ശേഷമുള്ള ബിരുദധാരികള്‍ക്ക് ഇത് 18 മാസമായിരിക്കും. എന്നാല്‍ 2026 ഡിസംബര്‍ 31ന് മുമ്പ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് നിലവിലെ രണ്ട് വര്‍ഷത്തെ കാലാവധി തുടരും. പി.എച്ച്.ഡി. ബിരുദധാരികള്‍ക്കും മറ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മൂന്ന് വര്‍ഷത്തെ അനുമതി നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ അംഗീകരിക്കപ്പെട്ട ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഈ വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നിലവിലുള്ള വിദ്യാര്‍ത്ഥി വിസ (Student/Tier 4) ഉണ്ടായിരിക്കണം, കൂടാതെ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ്

More »

റോഡുകളും ഷോപ്പുകളും കെയര്‍ ഹോമുകളും വരെ.. യുകെയിലെ ആദ്യ എഐ നഗരം ഒരുങ്ങുന്നു
യുകെയിലെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എ ഐ) നഗരം പണിയുന്നതിനുള്ള പദ്ധതി ഹൗസിംഗ് സെക്രട്ടറി വെളിപ്പെടുത്തി. പുതിയ ആധുനീക ഉദ്യാന നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. റോഡുകള്‍, ഷോപ്പുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയെല്ലാം നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നഗരമാണ് സ്വപ്നം കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി മൂന്ന് പുതിയ പട്ടണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ 12 ഇടങ്ങളുടെ പട്ടിക ഒരു സ്വതന്ത്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലം കൊണ്ട് ഇംഗ്ലണ്ടില്‍ 15 ലക്ഷം വീടുകള്‍

More »

തോമസ് കുരുവിളയ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം 14നും സംസ്‌കാരം 15നും
ടെല്‍ഫോഡില്‍ മരണമടഞ്ഞ തോമസ് കുരുവിളയ്ക്ക് അന്ത്യവിശ്രമം യുകെയില്‍. ടെല്‍ഫോഡിലെ ആദ്യകാല കുടിയേറ്റ മലയാളിയായ തോമസ് കുരുവിള(59)യുടെ ഭൗതികശരീരം പൊതുദര്‍ശനം 14 നും സംസ്‌കാരം 15നും നടത്തും. 14 വൈകിട്ട് 7 മുതല്‍ 9 വരെ സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്ചില്‍ പൊതുദര്‍ശനവും 15ന് രാവിലെ 9 മണിക് ഇതേ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് 12 30ന് വെല്ലിങ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തുന്നതാണ്. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കറുത്ത കളര്‍ ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ടെല്‍ഫോര്‍ഡ് പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു തോമസ് ആകസ്മികമായി മരണമടഞ്ഞത്. കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപറമ്പില്‍ പരേതരായ കുരുവിള, മറിയാമ്മ ദമ്പതികളുടെ 9 മക്കളില്‍ ഏറ്റവും ഇളയ മകനാണ്. ഇടുക്കി സേനാപതി ഇടവക കീഴേട്ടുകുന്നേല്‍ ജോണ്‍ മേരി ദമ്പതികളുടെ മകള്‍ മിനിയാണ്

More »

പെന്‍ഷന്‍കാരെയും പിഴിയാന്‍ റേച്ചല്‍ റീവ്‌സ്; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കുടുങ്ങും
ലേബര്‍ പ്രകടനപത്രികയെല്ലാം കാറ്റിപ്പറത്തി ബജറ്റില്‍ പെന്‍ഷന്‍കാരെയും പിഴിയാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റ് അവതരണത്തില്‍ പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പണം പിടിക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ രംഗത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ജോലിക്കാര്‍ സാലറി ത്യജിച്ച് പെന്‍ഷന്‍ സ്‌കീമുകളിലേക്ക് മാറ്റുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജോലിക്കാര്‍ക്കും, എംപ്ലോയേഴ്‌സിനും നല്‍കുന്ന നികുതിരഹിത പരിധി ഉയര്‍ത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇതുവഴി 2 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഉയര്‍ത്താന്‍ ചാന്‍സലര്‍ക്ക് സാധിക്കും. എന്നാല്‍ പെന്‍ഷന്‍ സേവിംഗ്‌സ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വേട്ടയാടുന്നത് ലേബര്‍ എംപിമാരില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇടയാക്കും. ഇതിന് പുറമെ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമായതിനാല്‍ പാര്‍ട്ടി എംപിമാരെ

More »

10 വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടാന്‍ എന്‍എംസി; ആഴ്ചകള്‍ നീളുന്ന ചര്‍ച്ച തുടങ്ങി
യുകെയിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫൈറി കൗണ്‍സില്‍(എന്‍എംസി) പത്തുവര്‍ഷത്തിനുശേഷം ആദ്യമായി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിക്കാന്‍ നീക്കം തുടങ്ങി. നവംബര്‍ 3ന് ആരംഭിച്ച് 12 ആഴ്ച നീളുന്ന ചര്‍ച്ച ജനുവരി 26ന് അവസാനിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ കൗണ്‍സിലിന്റെ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 180 മില്യണ്‍ പൗണ്ട് വരെ വരുമാന നഷ്ടമുണ്ടായതായി എന്‍എംസി വ്യക്തമാക്കുന്നു. നിലവില്‍ 120 പൗണ്ട് വാര്‍ഷിക ഫീസ് 143 പൗണ്ടാക്കാനാണ് നിര്‍ദ്ദേശം. ഒപ്പം അന്തര്‍ദേശീയമായി രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസ് കൂട്ടാനും പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ എന്‍എംസി ഇപ്പോള്‍ റിസേര്‍വ് ഫണ്ടുപയോഗിക്കുകയാണ്. ചെലവു ചുരുക്കി 3.1 മില്യണ്‍ പൗണ്ട്

More »

യുകെയില്‍ വീടുകളുടെ വിലയില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് കുതിപ്പ്; സാധാരണക്കാര്‍ക്ക് വീട് വാങ്ങല്‍ ദുഷ്കരമാകും
യുകെയില്‍ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. കുതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹാലിഫാക്‌സ് പുറത്തിറക്കിയ പുതിയ പ്രോപ്പര്‍ട്ടി വില സൂചിക പ്രകാരം, ഒക്ടോബറില്‍ വീടുകളുടെ വില 0.6% വര്‍ധിച്ച് ശരാശരി വില 2,99,862 പൗണ്ട് ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വര്‍ധന വിപണി പ്രതീക്ഷിച്ചതിലും അധികമായിരുന്നു വാര്‍ഷികമായി വീടുകളുടെ വില 1.9% ഉയര്‍ന്നതായും ഇത് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്ഗേജ് വിഭാഗം മേധാവി അമാന്‍ഡ ബ്രൈഡന്‍ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോര്‍ട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. എങ്കിലും വീടുകളുടെ വില ഉയര്‍ന്നതും 4%

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions