ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഷ്യല്‍ പൈലറ്റായി കേംബ്രിഡ്ജ്കാരി സാന്ദ്ര ജെന്‍സണ്‍
കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്‍സണ്‍ ബ്രിട്ടനില്‍ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റായി അഭിമാനമാവുന്നു. 21-ാം വയസ്സില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23 ലേക്ക്
എത്തുമ്പോഴേക്കും A320 യില്‍ ഉള്‍പ്പെടെ മുപ്പത്താനിയരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള 'ജസീറ എയര്‍വേസില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്‍സണ്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സില്‍ യു കെ യിലെക്കു മാതാപിതാക്കളുടെ കരംപിടിച്ചു വന്ന ഈ 'കൊച്ചു പൈലറ്റ്' ഇന്ന് അനേകം വിലപ്പെട്ട ജീവനുകള്‍ സുരക്ഷിതമായി അവരുടെ ഉദ്ദേശ ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുവാന്‍ തന്റെ കരങ്ങള്‍ക്ക് കഴിയുമ്പോള്‍ വലിയ ചാരിതാര്‍ത്ഥ്യം പകരുന്ന അനുഭവം കൂടിയാണ് ഈ പ്രൊഫഷന്‍ സാന്ദ്രക്ക് നല്‍കുന്നത്.
തന്റെ 'എ'ലെവല്‍ പഠന
More »
രാജകുടുംബവുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; മനം മാറ്റത്തില്‍ ഹാരി രാജകുമാരന്‍
ബ്രിട്ടീഷ് രാജകുടുംബവുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടതില്‍ അതിയായ വേദന തോന്നിയെന്നും ഹാരി പറഞ്ഞു. പിതാവ് ചാള്‍സ് മൂന്നാമന്‍ സുരക്ഷാ കാരണങ്ങളാല്‍ തന്നോട് സംസാരിക്കാറില്ലെന്നും അദ്ദേഹത്തിന് ഇനി എത്രകാലം ബാക്കിയുണ്ടെന്നറിയില്ല, കുടുംബവുമായി അനുരഞ്ജനത്തിന് താല്‍പ്പര്യമുണ്ടെന്നും ഹാരി പറഞ്ഞു.
പിതാവുമായുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കി കൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്. ഇതിന് പുറമെ ഇനിയൊരിക്കലും ഭാര്യയെയും, മക്കളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാരി വ്യക്തമാക്കി. കുടുംബവുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, താനൊരു പുസ്തകം എഴുതിയത് പലര്‍ക്കും മാപ്പ് നല്‍കാന്‍ കഴിയാത്ത
More »
ബ്രിട്ടീഷ് രാഷ്ട്രീയം ഉഴുതുമറിച്ച് റിഫോം യുകെ; തിരിച്ചടി കൂടുതല്‍ ടോറികള്‍ക്ക്
പരമ്പരാഗതമായി കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും പങ്കിട്ടുവെന്ന ബ്രിട്ടീഷ് ഭരണം റിഫോം യുകെ എന്ന അതിതീവ്ര വലത് പാര്‍ട്ടിയിലേക്ക് മാറുമെന്ന് സൂചന നല്‍കി കൊണ്ട് 23 ലോക്കല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടന്ന 1600 സീറ്റുകളില്‍ 677 എണ്ണത്തിലാണ് റിഫോം പാര്‍ട്ടി ജയിച്ചത്. ഇവയില്‍ പലതും ഇവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. അതിനു പുറമെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന കെന്റ്, സ്റ്റഫോര്‍ഡ്ഷയര്‍ കൗണ്‍സിലുകളുടെ നിയന്ത്രണം റിഫോം പാര്‍ട്ടി അവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നടന്ന 23 കൗണ്‍സിലുകളില്‍ മിക്കതിലും റിഫോം പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കന്‍ കഴിഞ്ഞപ്പോള്‍, ഭൂരിഭാഗം കൗണ്‍സിലുകളും കൈയില്‍ ഉണ്ടായിരുന്ന ടോറികള്‍ക്കാണ് വന്‍ നഷ്ടം ഉണ്ടായത്. ലേബര്‍ പാര്‍ട്ടിയ്ക്കും
More »
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യു കെ മലയാളി അന്തരിച്ചു
ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിയ്ക്ക് വിമാനത്തില്‍ വച്ച് ആകസ്മിക മരണം. ബേസിംഗ്സ്‌റ്റോക്ക് മലയാളികളുടെ പ്രിയ അച്ചായന്‍ എന്നറിയപ്പെടുന്ന ഫിലിപ്പ് കുട്ടിയ്ക്കാണ് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം സംഭവിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു കഴിഞ്ഞ ദിവസം രാത്രി തന്നെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു.
മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി
More »
വാടകക്കാരെ അനുകൂലിക്കുന്ന ഭേദഗതികളുമായി റെന്റേഴ്‌സ് റൈറ്റ് ബില്‍
വാടകക്കാര്‍ക്ക് ആശ്വാസകരമായ റെന്റേഴ്‌സ് റൈറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. നൂറോളം ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്.
വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും ലേബറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. വാടകക്കാരുടെ അവകാശ ബില്ല് പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. പുതിയതും നിലവിലുള്ളതുമായ വാടകക്കാര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പെട്ടെന്ന് കുടിയൊഴിപ്പിക്കാനാകില്ല, വാടക വീട് ഒഴിപ്പിക്കാനും വാടക കൂട്ടാനും മാനദണ്ഡങ്ങളുണ്ട്. സാധുവായ കാരണം ഉണ്ടെങ്കില്‍ മാത്രമേ കുടിയിറക്കാനാകൂ. വാടകക്കാരന്‍ വസ്തുവിലേക്ക് 12 മാസത്തെ കരാറില്‍ മാറിയാല്‍ അവരെ കുടിയിറക്കലിന് സംരക്ഷിക്കും. വീട്ടുടമ പ്രോപ്പര്‍ട്ടി വില്‍ക്കാനോ താമസം മാറ്റാനോ ആഗ്രഹിച്ചാല്‍
More »
ചെങ്കോട്ടയായ റണ്‍കോണിലെ ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന്റെ റിഫോം യുകെ ആറ് വോട്ടിന് ലേബറിനെ അട്ടിമറിച്ചു
ചെങ്കോട്ടയായി കരുതപ്പെടുന്ന റണ്‍കോണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ ഗവണ്‍മെന്റിനെ ഞെട്ടിച്ചു കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി ഫരാഗിന്റെ റിഫോം യുകെ. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കനത്ത പ്രഹരം നല്‍കിയാണ് വിജയം.
കടുത്ത പോരാട്ടം അരങ്ങേറിയതോടെ വോട്ടെണ്ണല്‍ രണ്ട് തവണയാണ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കേവലം നാല് വോട്ട് ഭൂരിപക്ഷത്തിലാണ് റിഫോം മുന്നിലെത്തിയത്. എന്നാല്‍ ഇത് വീണ്ടും എണ്ണിയതോടെ ലേബര്‍ പ്രതീക്ഷിച്ച അസ്തമിച്ച് കൊണ്ട് ഭൂരിപക്ഷം ആറായി ഉയര്‍ന്നു.
എംപിയായിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാലു വോട്ടുകള്‍ക്കാണ് റീഫോം
More »
കാന്‍സര്‍ രോഗികള്‍ക്ക് അഞ്ച് മിനിറ്റില്‍ ഇഞ്ചക്ഷന്‍ ചികിത്സയുമായി എന്‍എച്ച്എസ്
യൂറോപ്പില്‍ ആദ്യമായി ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷനുമായി എന്‍എച്ച്എസ്. ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ചികിത്സ ഈസിയാക്കുന്നതാണ് അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ ചികിത്സ.
ഇംഗ്ലണ്ടില്‍ അതിവേഗത്തില്‍ ലഭ്യമാകുന്ന ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും.
മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ എടുത്താണ് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിയുക. ശ്വാസകോശം, കുടല്‍, കിഡ്‌നി, ബ്ലാഡര്‍, അന്നനാളം, ചര്‍ച്ച, തല, കഴുത്ത് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 15 വ്യത്യസ്ത കാന്‍സറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയും.
മെഡിസിന്‍സ്
More »
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും ശമ്പളവര്‍ദ്ധനയ്ക്ക് അധിക തുക അനുവദിക്കില്ല
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള ശമ്പളവര്‍ദ്ധനവുകള്‍ നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരുമെന്ന് ട്രഷറി. ഇതോടെ സമരനടപടികള്‍ പടരും . ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള വ്യത്യസ്ത സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ശമ്പളവര്‍ദ്ധന ഓഫറാണ് മുന്നോട്ട് വെയ്ക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധനയ്ക്ക് സഹായിക്കുന്ന അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് എന്‍ഇയു, എന്‍എഎസ്‌യുഡബ്യുടി അധ്യാപക യൂണിയനുകള്‍ ഭീഷണി മുഴക്കി. ഫ്രണ്ട്‌ലൈനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ശമ്പളം പറ്റേണ്ടി വരുന്നത് സ്വീകരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും മുന്നറിയിപ്പ് നല്‍കി.
ശമ്പളവര്‍ദ്ധനയ്ക്കായി അധിക തുക കടമെടുത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ട്രഷറി നിലപാട്
More »
ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ പിഴവ്
ഇംഗ്ലണ്ടില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കവേ രോഗിയുടെ ഫയലില്‍ തെറ്റുകളും കടന്നുവരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ തെറ്റുകള്‍ കടന്നുകൂടുന്നുവെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
രോഗം, ഉപയോഗിക്കുന്ന മരുന്നുകള്‍, നല്‍കിയിട്ടുള്ള ചികിത്സകള്‍ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങളിലാണ് പിശകുകള്‍ കടന്നുകൂടുന്നത്. ഈ മണ്ടത്തരങ്ങള്‍ മൂലം രോഗികള്‍ക്ക് ഡയഗനോസ്റ്റിക് ടെസ്റ്റുകളും, ചികിത്സകളും നിഷേധിക്കപ്പെടുകയോ, പരിചരണം ലഭ്യമാകാതെ പോകുകയോ, ആവശ്യമില്ലാത്ത മരുന്നുകള്‍ നല്‍കപ്പെടുകയോ ചെയ്യുന്നുവെന്നും എന്‍എച്ച്എസ് വാച്ച്‌ഡോഗ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ചില രോഗികളുടെ ഔദ്യോഗിക മെഡിക്കല്‍ ചരിത്രത്തില്‍ ഒരിക്കലും ബാധിച്ചിട്ടില്ലാത്ത രോഗങ്ങള്‍ പോലും ഇടംപിടിച്ചുവെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു.
More »