കോട്ടയം സ്വദേശി അയര്ലന്ഡില് അന്തരിച്ചു
ഡബ്ലിന് : അയര്ലന്ഡിലെ ഡബ്ലിന് സമീപം ലൂക്കനില് താമസിക്കുന്ന ജെന് ജിജോ (17) അന്തരിച്ചു. കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്ജിന്റെയും സ്മിതയുടെയും മകനാണ്. ജെലിന്, ജോവാന എന്നിവര് സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലുള്ള പൂങ്കശേരി കുടുംബാംഗമാണ്.
ലൂക്കന് ഗ്രിഫിന് ഗ്ലെന് പാര്ക്കിലെ 16-ാം നമ്പര് വസതിയില് പൊതുദര്ശനത്തിനു വയ്ക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് ലൂക്കന് ഡിവൈന് മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകള്ക്ക് ശേഷം എസ്കര് ലോണ് സെമിത്തേരിയില് സംസ്കരിക്കും.
More »
കെന്റില് മലയാളി വീടിനുള്ളില് കുഴഞ്ഞു വീണു മരിച്ചു
ലണ്ടന് : യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി. കെന്റില് മലയാളി ഗൃഹനാഥന് വീട്ടിനുള്ളില് കുഴഞ്ഞു വീണു മരിച്ചതാണ് അത്. കെന്റിലെ ഡാര്ട്ട്ഫോര്ഡില് കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര് സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിന്സി ആണ് ബാബു ജേക്കബിനെ വീടിനുള്ളില് കുഴഞ്ഞു വീണ നിലയില് കണ്ടത്. തുടര്ന്ന് പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്ന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
സിഡ്കപ്പ് ക്വീന് മേരീസ് ഹോസ്പിറ്റലിലെ കരാര് ജീവനക്കാരന് ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റില് ബാബു ജേക്കബ് ജോലി ചെയ്തിരുന്നു. തുടര്ന്ന് വീട്ടില് എത്തിയശേഷം ഭാര്യയെ രാത്രി 12 മണിയോടെ ഫോണ് ചെയ്തിരുന്നു.
More »
മൂന്നാര് മാട്ടുപ്പെട്ടിയില് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകടം; മരണം മൂന്നായി
ഇടുക്കി മൂന്നാര് മാട്ടുപ്പെട്ടിയില് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകത്തില് മരണം മൂന്നായി. നാഗര്കോവില് സ്കോട്ട് കോളേജിലെ വിദ്യാര്ത്ഥികളാണ് മരിച്ചത്. എക്കോ പോയിന്റ് സമീപമാണ് ബസ് മറിഞ്ഞത്. കന്യാകുമാരിയില് നിന്നുള്ള വിദ്യാര്ത്ഥി സംഘമാണ് അപകടത്തില്പ്പെട്ടത്. 45 പേരാണ് വാഹനത്തില് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. കുണ്ടള അണക്കെട്ട് സന്ദര്ശിക്കാന് പോകുന്നതിനിടയില് വിനോദ സഞ്ചാര സംഘം അപകടത്തില്പ്പെടുകയായിരുന്നു.
More »
കൊച്ചിയില് ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം
എറണാകുളം ഫോര്ട്ട്കൊച്ചിയില് ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം. അമരാവതി ധര്മ്മശാല റോഡില് മുരളി നിവാസില് ദര്ശന ജയറാം ആണ് മരിച്ചത്. വിദ്യാര്ത്ഥിനി ഓട്ടോറിക്ഷയില് ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദര്ശന ചൊവ്വാഴ്ച മുതല് ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം നടന്നത്.
പരീക്ഷ തലേന്നായ തിങ്കളാഴ്ച അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില് ട്യൂഷന് പോകുകയായിരുന്നു കുട്ടി. ബസിന് സൈഡ് കൊടുത്തപ്പോള് ഓട്ടോ മറിയുകയും ട്യൂഷന് പോവുകയായിരുന്ന ദര്ശന അടിയില്പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂള് വിദ്യാര്ഥിനിയായിരുന്നു ദര്ശന.
More »
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന് എം. ഗംഗാധരന് അന്തരിച്ചു
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന് എം. ഗംഗാധരന് (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ന്യൂഹാം കൗണ്സില് മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരനാണ് ഭാര്യ. ന്യൂഹാം ഒളിമ്പിക് പാര്ക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം.
ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആര്.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്. മക്കള് : കാര്ത്തിക (യു.കെ റവന്യു ആന്ഡ് കസ്റ്റംസ് ഡിപ്പാര്ട്ട്മെന്റ് ഉദ്യോഗസ്ഥ), കണ്ണന് (ബിസിനസ്). മരുമകന് : ഡോ.സൂരജ് (ജനറല് പ്രാക്ടീഷണര്). സംസ്കാരം ലണ്ടനില്.
15-ാം വയസില് സിംഗപ്പൂരിലെത്തിയ ഗംഗാധരന്, ബ്രിട്ടീഷുകാര് സിംഗപ്പൂര് വിട്ടതിനെത്തുടര്ന്നാണ് 1969ല് ലണ്ടനിലേക്ക് കുടിയേറിയത്. സിംഗപ്പൂരില് റോയല് എയര്ഫോഴ്സ് മന്ത്രാലയത്തിലും പ്രവര്ത്തിച്ചു. ലണ്ടനില് യു.കെ ടെലിഫോണ്
More »
നാട്ടില് കുഴഞ്ഞുവീണു മരിച്ച സ്കോട്ട് ലന്ഡ് മലയാളിയുടെ സംസ്കാരം നാളെ
എഡിന്ബറോ/പിറവം : അവധിക്ക് നാട്ടില് എത്തി കുഴഞ്ഞുവീണു മരിച്ച സ്കോട്ട് ലന്ഡ് മലയാളി പിറവം രാമമംഗലം സ്വദേശി ലിയോ ജോണ് (53) ന്റെ സംസ്കാരം നാളെ (ശനിയാഴ്ച) നാട്ടില് നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് ലിയോ ജോണ് മരണമടഞ്ഞത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കോട്ട് ലന്ഡിലെ ഇന്വെര്നസില് കുടുംബമായി താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് പോന്നിരുന്നു.
ലിയോ ജോണിന്റെ വേര്പാടില് സ്കോട്ട് ലന്ഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്ഥനയും നടത്തുന്നുണ്ട്. 8ന് ഇന്വെര്നെസ് സ്മിത്ത്ടോണ് സെന്റ് കൊളംബിയ ചര്ച്ചില് രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകള് നടക്കും.
More »
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്ഥി തൂങ്ങി മരിച്ച നിലയില്
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്ഥിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മുട്ടം വേരമനാല് (തണല് ഹോസ്റ്റല്) ബിജുവിന്റെ മകന് മാര്ലോണ് മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമില് മാത്തപ്പാറയിലുള്ള ജില്ലാ ജയില് പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
മുട്ടം ഷാന്താള് ജ്യോതി പബ്ലിക് സ്കൂള് 10-ാം ക്ലാസ് വിദ്യാര്ത്ഥിയാണ് മാത്യു. മുട്ടം പൊലീസെത്തി തുടര് നടപടി സ്വീകരിച്ചു.
More »
ബിസിനസ് ആവശ്യങ്ങള്ക്കായി മലേഷ്യയിലെത്തിയ ലണ്ടന് മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ലണ്ടന് : ബിസിനസ് ആവശ്യങ്ങള്ക്കായി മലേഷ്യയിലെത്തിയ ലണ്ടന് മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാമില് കുടുംബസമേതം താമസിച്ചിരുന്ന ഗില്ബെര്ട്ട് റോമന് ആണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം പുലര്ച്ചെ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്ന്നാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ആദ്യകാല മലയാളി കൂടിയായിരുന്ന ഗില്ബെര്ട്ട് ഇവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന് ചിരപരിചിതനായിരുന്നു.
ബിസിനസ് ആവശ്യങ്ങള്ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു ഗില്ബെര്ട്ട് റോമന്. അവിടെ വച്ച് മരണം സംഭവിച്ചതിനാല് നടപടിക്രമങ്ങള്ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാകും സംസ്കാര ചടങ്ങുകള് നടക്കുക.
ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്ക്കിടയില് സുപരിചിതനായിരുന്നു. 2000 -ന്റെ തുടക്കത്തില് ആണ് ഗില്ബെര്ട്ട് റോമന് യുകെയില് എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ
More »
സ്റ്റോക്ക് പോര്ട്ടിലെ ഷാജി എബ്രഹാമിന് വിട പറയാനൊരുങ്ങി മലയാളി സമൂഹം
സ്റ്റോക്ക് പോര്ട്ട് മലയാളികള്ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്കാരം ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. രാവിലെ 10 ന് സെന്റ് ജോര്ജ് ചര്ച്ച് ബക്സറ്റണിലാണ് പൊതുദര്ശനം ഒരുക്കിയിട്ടുള്ളത്. തുടര്ന്ന് ഉച്ചക്ക് ശേഷം ചീഡിലിലെ മില് ലെയ്ന് സെമിത്തേരിയിലാണ് സംസ്കാരം ഒരുക്കിയിരിക്കുന്നത്.
ജനുവരി 26 നാണ് 60 കാരനായ ഷാജി എബ്രഹാമിനെ അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല് യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്ട്ട് മലയാളികള്ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം.
മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്, റേച്ചല് എന്നിവര് മക്കളാണ്. നാട്ടില് ഇടുക്കി കട്ടപ്പന
More »