പാലക്കാട് : കിഴക്കഞ്ചേരിയിൽ നാടിനെ നടുക്കി ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടക്കുളം സ്വദേശി വർഗീസിന്റെ ഭാര്യ എൽസി(58)യാണ് മരിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം വർഗീസ് തന്നെയാണ് സംഭവം പോലീസിനെ അറിയിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ഭാര്യ മരിച്ചു എന്ന് ഉറപ്പിച്ച ശേഷം പോലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകായാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച ശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന വർഗീസിനെയാണ് കണ്ടത്. ആദ്യം ഇയാളെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു.
വർഗീസ് അപകടനില തരണം ചെയ്തതായും കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ്
കൊച്ചി : വെണ്ണലയില്‍ അമ്മയെയും മകളെയും മകളുടെ ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ(65), മകള്‍ രജിത(35), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. പൊടിമില്‍ നടത്തിയിരുന്ന പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. ഇവരുടെ ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടി.
മുതിര്‍ന്ന ക്രോയ്‌ഡോണ്‍ മലയാളി കേശവന്‍ കോമാളാംഗന്‍(77) അന്തരിച്ചു. കെസിഡബ്ല്യുഎ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ കേശവന്‍ ഈമാസം ഏഴിനാണ് അന്തരിച്ചത്. യുകെയില്‍ കുടുംബസമേതം ആയിരുന്നു താമസം. ഭാര്യ പ്രഭാവതി. മകള്‍ ഷെറിന്‍, മകന്‍ സുനില്‍. ഇസബെല്ല ആണ് മരുമകള്‍. ജോഷ്വാ, അമേലിയ എന്നിവര്‍ പേരക്കുട്ടികളാണ്.
മലേഷ്യയില്‍ ജനിച്ച കേശവന്‍ 1969ലാണ് യുകെയില്‍ എത്തിയത്. 1975ല്‍ സ്ഥാപിതമായ കേരളാ യൂത്ത് ക്ലബ്ബ് ക്രോയ്‌ഡോണിന്റെ സ്ഥാപാകാംഗമായിരുന്നു. ഇതാണ് പിന്നീട് കേരളാ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷനായി മാറിയത്.
സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷെറിന്‍ : 07725752401, സുനില്‍ : 07515808886
ഉഡുപ്പി : കോട്ടയത്തുനിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം മംഗളം കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. അപകടത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
വിദ്യാര്‍ത്ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായാണ് തിരച്ചില്‍ തുടരുന്നത്.
ഉഡുപ്പി മല്‍പ്പാ തീരത്തുനിന്ന് ബോട്ടിലാണ് സംഘം സെന്റ് മേരീസ് ദ്വീപില്‍ എത്തിയത്. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഉണ്ടായിരുന്നത്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സെന്‍മേരീസ് ഐലന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കാല്‍ വുഴുതി വീഴുകയായിരുന്നു എന്നതാണ് പ്രാഥമിക വിവരം.
സംഗീത ക്ലാസിന് പോയ മക്കളെ കൊണ്ടുവരാന്‍ പോകവേ കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. പാലാ കരൂര്‍ മാര്യാപ്പുറം ഡോ അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.
കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്നു ശില്‍പ. സംസ്‌കാരം പിന്നീട്
സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകവേ കാര്‍ ഇടിക്കുകയായിരുന്നു.
ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടലുടമ ചാക്കോച്ചന്റെ മകനാണ് ഡോ അനില്‍.
മക്കള്‍ നോഹ ,നീവ്.
യുകെ റെഡ് ഹില്‍ നിവാസി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് ഇടുക്കി മേരികുളം പകലോമറ്റം മുളങ്ങാട്ടില്‍ ജോണ്‍ ജോസഫ്(93) നിര്യാതനായി. സംസ്കാരം തിങ്കഴാഴ്ച രാവിലെ 10മണിക്ക് മേരികുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. മേരികുളം പള്ളിനിര്‍മാണ കാലത്തും കൂടാതെ പലതവണ മേരികുളം പള്ളി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പരേതന്‍.
രാമപുരം ഇരുമ്പുകുഴിയില്‍ കുടുംബാംഗമായ കാതറീനയാണ് പരേതന്റെ ഭാര്യ. മറ്റു മക്കള്‍ :
നെല്‍സണ്‍ പകലോമറ്റം -ഇറ്റലി , സ്വിറ്റസര്‍ലണ്ടില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിച്ച ജെയിംസ് പകലോമറ്റം , ടോമി പകലോമറ്റം , സണ്ണി പകലോമറ്റം , സില്‍വി വര്‍ഗീസ് കണക്കാലില്‍.
തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌ക്കാരം വൈകീട്ട് 4ന് തൈക്കാട് ശാന്തി കവാടത്തില്‍. ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു.
മക്കള്‍ - ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കള്‍- ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.
തിരുവനന്തപുരം : കല്ലറയില്‍ ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ കോട്ടൂര്‍ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് വീട്ടുകാര്‍ മുറിയിലെത്തി നോക്കുമ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം : ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് അഫ്സന്‍. കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്. മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ദുബായില്‍ നിന്ന് നാട്ടിലേയ്ക്കെത്തിയത്.