ചരമം

യുവ മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു
കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു. വയനാട് സ്വദേശി വിചിത്ര ജോബിഷ് (36) ആണ് സൗത്താംപ്ടണില്‍ മരിച്ചത്. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ചികിത്സയുടെ ഭാഗമായി സ്റ്റെം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തുന്നതിന് മുന്‍പ് ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്തിരുന്നു. വയനാട് പനമരം ചൂരക്കുഴി വീട്ടില്‍ ജോബിഷ് ജോര്‍ജ് ആണ് ഭര്‍ത്താവ്. മക്കള്‍ : ലിയാന്‍ (8), ഹെസ്സ (5). സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍

More »

മകളെയും കുടുംബത്തെയും കാണാനെത്തിയ പിതാവ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു
മകള്‍ക്കും കുടുബത്തിനുമൊപ്പം താമസിക്കാനെത്തിയ പിതാവിന് യുകെയില്‍ അപ്രതീക്ഷിത മരണം. മാഞ്ചസ്റ്ററില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ വി.ഇ. വര്‍ഗീസ് (റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്- 77) ആണ് ഓഗസ്റ്റ് 27ന് അന്തരിച്ചത്. വി.ഇ. വര്‍ഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ട്രൈബ്യൂണല്‍ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഓഫിസിലും അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : മേഴ്‌സി വര്‍ഗീസ്. മക്കള്‍ : സുമി, അനി, റെബേക്ക.

More »

മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ പിതാവ് സ്‌കോട്ട് ലന്‍ഡില്‍ അന്തരിച്ചു
മക്കളെയും പേരക്കുട്ടികളെയും കാണാനായി നാട്ടില്‍ നിന്നെത്തിയ പിതാവിന് സ്‌കോട്ട് ലന്‍ഡില്‍ മരണം. സെന്‍ട്രല്‍ സ്‌കോട്ട് ലന്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ജൂബിയുടെ പിതാവ് എബ്രഹാം മുള്ളുപറമ്പി(71)ലാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടില്‍ നിന്നും സ്‌കോട്ട് ലന്‍ഡില്‍ എത്തി ദിവസങ്ങള്‍ക്ക് ഉള്ളില്‍ എബ്രഹാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ജൂലൈ 30 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു എബ്രഹാമിന്റെ അന്ത്യം. ആലിസ് എബ്രഹാമാണ് ഭാര്യ. മക്കള്‍ -ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍ : ബിബിന്‍ ടോണിയോ, ടിനു തോമസ്, കൊച്ചുമക്കള്‍ : എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന്‍ എബ്രഹാം ബിബിന്‍.

More »

അരുവിത്തുറ സ്വദേശിയായ ഡോക്ടര്‍ പെരുമ്പാവൂരില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രി സര്‍ജിക്കല്‍ ഐസിയുവിലെ അനസ്തെറ്റിസ്റ്റ് കോട്ടയം അരുവിത്തുറ ചിറക്കര വീട്ടില്‍ വിജയകുമാറിന്റെ മകള്‍ ഡോ.മീനാക്ഷി വിജയകുമാര്‍ (35) ആണ് മരിച്ചത്. 2 വര്‍ഷമായി ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലെ താമസക്കാര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

More »

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുറവൂര്‍ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണന്‍. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണന്‍ അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ ഐഎന്‍എംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം പിന്നീട്.

More »

റോഥര്‍ഹാമില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍
സൗത്ത് യോര്‍ക്ഷെയറിനു സമീപം റോഥര്‍ഹാമില്‍ മലയാളി യുവാവ്. താമസസ്ഥലത്ത് മരിച്ചനിലയില്‍. കെയര്‍ ഹോം ജീവനക്കാരനായ തിരുവനന്തപുരം ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലാണ്(26) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ അവധിയെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്നു. 2021 ല്‍ ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്. മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന

More »

ലീഡ്‌സില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
യുകെ മലയാളി സമൂഹത്തിനു വേദനയായി അപകട മരണ വാര്‍ത്ത. ലീഡ്‌സില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം സംഭവിച്ചതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ലീഡ്സില്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സംഭവിച്ച റോഡ് അപകടത്തില്‍ ബൈക്ക് യാത്രികനായ തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ എന്ന യുവാവാണ് മരണപ്പെട്ടത്. വൈകിട്ട് ആറുമണി കഴിഞ്ഞതോടെയാണ് നഗര പ്രദേശമായ എ 647 കനാല്‍ സ്ട്രീറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ അപകടം സംഭവിക്കുന്നത്. ജെഫേഴ്‌സന്‍ ഓടിച്ചിരുന്ന ബൈക്ക് ഏതു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം എന്നതില്‍ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകളായി നഗര പ്രദേശം ഏറെക്കുറെ പൂര്‍ണമായി ഗതാഗത കുരുക്കിലാണെന്നു ലീഡ്സിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുബായില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ജെഫേഴ്സണ്‍ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ഏതാനും

More »

കോട്ടയത്ത് യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി
കോട്ടയം വെള്ളൂരില്‍ യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

More »

ഇരവിപുരം സ്വദേശിനി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
കൊല്ലം : ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, അന്വേഷണം പൂര്‍ത്തിയായതിന്‌ ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു. നിലവില്‍ കൂടെ താമസിക്കുന്നവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്ന് പറഞ്ഞിരുന്നു. ഏക സഹോദരന്‍ നിഖില്‍. കാനഡ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions