സ്പിരിച്വല്‍

ഒന്‍പതാമത് സീറോ മലബാര്‍ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 19ന്
യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമ വേദിയായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ പത്തൊന്‍പതാം തീയതി ഭക്തിനിര്‍ഭരമായും ആഘോഷപൂര്‍വമായും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന ഈ തീര്‍ത്ഥാടനത്തിലേക്കും യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് മരിയ ഭക്തര്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഒഴുകിയെത്തും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെയും രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ്പ് മാര്‍ സ്രാമ്പിക്കലിനെയും നിയമിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവസന്നിധിയിലേക്കു ചേര്‍ക്കപ്പെടുകയും പിന്തുടര്‍ച്ചക്കാരനായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്ഥാനമേല്‍ക്കുകയും ചെയ്തതിന്റെതടക്കം വളരെ സംഭവ ബഹുലമായ ചരിത്ര നിമിഷങ്ങളിലൂടെ കത്തോലിക്കാ സഭ കടന്നു പോകുന്ന നാളുകളില്‍ തന്നെയാണ് ഇക്കുറി വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം നടക്കുന്നത്

More »

വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സുവിശേഷ മഹായോഗം വെംബ്ലിയില്‍
വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം വെംബ്ലിയില്‍ നാളെ (വെള്ളിയാഴ്ച) നടക്കും. വൈകിട്ട് 6 :30 മുതല്‍ ഒന്‍പതു മണി വരെയാണ് പരിപാടി നടക്കുക. ഈ കാലഘട്ടത്തില്‍ കേരളത്തിലും മറ്റ് അനേക ലോക രാജ്യങ്ങളിലും ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവ വചനം പ്രസംഗിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യും. പ്രസ്തുത യോഗത്തിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു. പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 & പാസ്റ്റര്‍ സാം ജോര്‍ജ്ജ് 07435372899 ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി സെന്‍ട്രല്‍ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഫ്രീ കാര്‍

More »

സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്
വാത്സിങ്ങാം : ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീര്‍ത്ഥാടക സംഘാടകര്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.

More »

സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഏപ്രില്‍ 30ന് മരിയന്‍ ദിനാചരണം
സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്. വൈകുന്നേരം 6 :45 നു ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു. നമ്മുടെ എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളെയും, പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനായും,നമ്മുടെ എല്ലാ കുട്ടികളെയും, പരീക്ഷക്കായി ഒരുങ്ങുന്നവരെയും, ജോലിയും ഭവനവും ഇല്ലാതെ വിഷമിക്കുന്നവരെയും, മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ട യുവജനങ്ങളെയും, കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികളെയും പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ച് വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കാം. For more information please visit our website : www.smbkmlondon.co.uk For more details please contact. Mission Director, Fr. Shinto Varghese Vaalimalayil CRM. Kaikkaranmaar Jose N .U : 07940274072 Josy Jomon :07532694355 Saju Varghese : 07882643201

More »

ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 2, 3 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 2 നു (വെള്ളിയാഴ്ച) കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും. മെയ് 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തോടുകൂടി വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി ഫാ സിബി വാലയില്‍ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ്

More »

കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി. കെന്റിലെ റോചെസ്റ്റര്‍ എന്ന സ്ഥലത്തുള്ള അമ്പലത്തില്‍ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാര്‍, സിന്ധു രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങള്‍ അവരവരുടെ വീടുകളില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങള്‍ക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു

More »

യുകെയിലെ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം
യുകെയിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം. വിവിധ പള്ളികളില്‍ മലയാളികള്‍ ഓശാന പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. യേശുവിന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കുന്ന പീഡാനുഭവ ആഴ്ചയ്ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി. സൗത്താംപ്ടണ്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാ. അലന്‍ വര്‍ഗീസും ഇടവക വികാരി എബി ഫിലിപ്പും ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ഫാ. ബഹനാന്‍ കോരുത് മുഖ്യ കാര്‍മ്മികനായിരുന്നു. യുകെയിലെ സിറോ മലബാര്‍, സിറിയന്‍ യാക്കോബായ, മലങ്കര കത്തോലിക്കാ, മലങ്കര ഓര്‍ത്തഡോക്സ്, ക്നാനായ കത്തോലിക്കാ, ക്നാനായ യാക്കോബായ തുടങ്ങിയ വിവിധ ദേവാലയങ്ങളിലും ഓശാന ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായി നടന്നു. വിവിധ പള്ളികളില്‍ വിശുദ്ധവാരാചരണത്തിന് വലിയ

More »

വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഏപ്രില്‍ 9 ന്
വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Jose N .U : 07940274072 Josy Jomon :07532694355 Saju Varghese : 07882643201

More »

എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച
എയ്ല്‍സ്ഫോര്‍ഡ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിവരുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഈ വര്‍ഷം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions