ആരോഗ്യം

പിസയും ബര്‍ഗറും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രശ്നക്കാര്‍

പിസ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശീലമാക്കുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആസ്തമയും എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍. ആസ്ത്മ, എക്‌സിമ, കണ്ണില്‍നിന്ന് വെള്ളംവരിക, ചൊറിച്ചില്‍ തുടങ്ങിയവയും ഇതുമൂലം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍.

ആഴ്ചയില്‍ മൂന്നു തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ആറുമുതല്‍ ഏഴുവയസ്സുവരെയുള്ളവര്‍ക്ക് 27 ശതമാനമാണ് രോഗ സാധ്യത. 50 രാജ്യങ്ങളിലെ അഞ്ച് ലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് സംഘം ഈ നിഗമനത്തില്‍ എത്തിയത്. ന്യൂസിലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക് ലാന്‍ഡ് പ്രൊഫസറായ ഇന്നസ് ആഷര്‍, ഹെയ് വെല്‍ വില്യംസ് തുടങ്ങിയവരാണ് പഠനം നടത്തിയത്.

ഫാസ്റ്റ് ഫുഡ്ഡുകളില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ധാരാളം പഴങ്ങള്‍ ഭക്ഷിക്കുകയാണ് ഇതിന് പരിഹാരം. ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions