ലണ്ടന്‍ : രാജ്യത്തെ കുടിയേറ്റക്കാരെ തുരത്താന്‍ പുതിയ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നു. മനുഷ്യാവകാശം സംബന്ധിച്ച വിവിധ അപ്പീലുകളുടെ മറവില്‍ യു കെയില്‍ തുടരുന്ന കുടിയേറ്റക്കാരെയും വിദേശ ക്രിമിനലുകളെയും പുറത്താക്കാനുള്ള പദ്ധതിയാണ് ഹോം ഓഫിസ് തയ്യാറാക്കുന്നത്. ഹോം സെക്രട്ടറി തെരെസാ മെയ് ഈയാഴ്ച നടത്താനിരിക്കുന്ന ക്യൂന്‍സ് സ്പീച്ചില്‍ ഈ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുകെഐപി എന്ന യൂറോപ്യന്‍ വിരുദ്ധ പാര്‍ട്ടി മൂന്നാമത് എത്തിയതും ടോറികളുടെ വോട്ടു ബാങ്കില്‍ ചോര്‍ച്ച ഉണ്ടായതും ആണ് സര്‍ക്കാരിനെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇതനുസരിച്ച് അപ്പീല്‍ കോടതികളില്‍ ദീര്‍ഘമായ നിയമവെല്ലുവിളികള്‍ നടത്താന്‍ സഹായിക്കുന്ന ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും. നാടുകടത്തലിനെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി ആ സംവിധാനത്തെ ലഘുവാക്കാനാണ് നീക്കം.
എന്‍എച്ച്എസ് സംവിധാനം, ബെനഫിറ്റുകള്‍ , സോഷ്യല്‍ ഹൗസിങ് എന്നിവയില്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കാനും നടപടിയെടുക്കും. എന്‍എച്ച്എസിന്റെ സേവനം തേടുന്ന കുടിയേറ്റക്കാരില്‍നിന്ന് ചാര്‍ജ് ഈടാക്കും. വീടുകള്‍ വാങ്ങാന്‍ പോകുമ്പോള്‍ ദീര്‍ഘമായ ക്യൂവിന്റെ പിന്നില്‍ നില്‍ക്കേണ്ടിവരും. ബെനഫിറ്റുകള്‍ ലഭിക്കില്ല.
വിദേശ കുറ്റവാളിക്ക് യു കെയില്‍ കാമുകിയോ കുഞ്ഞോ ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ മനുഷ്യാവകാശം സംബന്ധിച്ച അപ്പീല്‍ സമര്‍പ്പിക്കാം. വിദേശ ക്രിമിനലുകളെ തുരത്താന്‍ എന്ന പേരില്‍ നടത്തുന്ന പുതിയ നീക്കം ഏതായാലും കുടിയേറ്റക്കാര്‍ക്കു പാരയായി മാറാനാണ് സാധ്യത.