നെടുമ്പാശേരി: ഇന്ത്യയില്‍ ജനിച്ച് വിദേശ പൗരത്വം നേടിയവര്‍ക്കുള്ള ആജീവനാന്ത വീസയെന്നു വിശേഷിപ്പിക്കാവുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് വിതരണം തുടങ്ങി. കേരളത്തില്‍ ആദ്യമായി കൊച്ചി വിമാനത്താവളത്തിലാണ് ഒസിഐ കാര്‍ഡ് കൊടുക്കുന്നത്. യുകെ പൗരത്വമുള്ള കോതമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഷിജു പൗലോസിന് ആദ്യത്തെ കാര്‍ഡ് കൈമാറി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ എഫ്ആര്‍ആര്‍ഒ കെ. സേതുരാമന്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ 30 കാര്‍ഡുകള്‍ നല്കി. ഒസിഐ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്ക് ഏതു സമയത്തും എത്ര പ്രാവശ്യം വേണമെങ്കിലും ഇന്ത്യയില്‍ വരാം. 15,000 രൂപയാണ് കാര്‍ഡിന്റെ ഫീസ്.