വീസ വാഗ്ദാനം ചെയ്തു വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടുന്ന പ്രിന്‍സിനെതിരേ ലണ്ടനിലും നാട്ടിലും പരാതി നല്‍കി
ലണ്ടന്‍:ഇന്ത്യന്‍ വിദ്യാര്‍ഥികളെ വഞ്ചിച്ച് പണം തട്ടുന്ന പ്രിന്‍സ് എന്ന ഏജന്റിതിരേ ലണ്ടനിലും നാട്ടിലും പോലീസില്‍ പരാതി നല്‍കി. വിസ കാലാവധി തീരുന്ന വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് വിവിധ കാറ്റഗറിയിലുള്ള വീസ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. വിസക്ക് അപേക്ഷ നല്‍കിയ ശേഷം റിജക്ട് ആയ കാര്യം അപേക്ഷകനെ യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്ന് അപേക്ഷകന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് തട്ടിപ്പിനെക്കുറിച്ച് പുറത്ത് അറിഞ്ഞത്. ഈ തട്ടിപ്പില്‍ കുടങ്ങി നാടുകടത്തല്‍ ഭീഷണി നേരിട്ട ആന്ധ്ര സ്വദേശിക്ക്
DISF എന്ന വിദ്യാര്‍ഥിസംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് നാടുകടത്തല്‍ ഒഴിവായി. ആന്ധ്രക്കാരന് FLRO വിസ വാഗ്ദാനം ചെയ്തു പ്രിന്‍സ് പണം വാങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആന്ധ്രക്കാരന് ഏതോ സൊളിസിറ്റര്‍ വഴി ഹോം ഓഫീസില്‍ വീസക്ക് അപേക്ഷ നല്‍കി. ഹോം ഓഫീസിന്റെ ഫീസ് നല്‍കിയതിനെ തുടര്‍ന്ന് അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡ് കിട്ടിയപ്പോള്‍ വിസ പ്രോസസിങ്ങില്‍ ആണെന്ന് ആന്ധ്രാ സ്വദേശിയെ അറിയിച്ചു. ഇതിനിടയില്‍ ഹോം ഓഫീസില്‍ നിന്ന് വിസ നിരസിച്ച് അയച്ച കത്ത് പ്രിന്‍സ് അപേക്ഷകന് കൈമാറിയില്ല. വിസ പ്രോസസിങ്ങില്‍ ആണെന്ന് പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിസ റിജക്ട് ചെയ്തതിനെതിരേ അപ്പീല്‍ ചെയ്യാനുള്ള സമയ പരിധി കഴിഞ്ഞപ്പോള്‍ ആന്ധ്രാ സ്വദേശിയെ യു.കെ.ബി.എ റെയ്ഡില്‍ പിടികൂടി അറസ്റ്റു ചെയ്യുകയായിരുന്നു. ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിയ ഇയാള്‍ പ്രിന്‍സിനെ വിളിച്ചെങ്കിലും ഫോന്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് ആന്ധ്രസ്വദേശി യു.കെ.യില്‍ നിന്ന് പഠനം കഴിഞ്ഞ് നാട്ടിലേക്ക് പോയ സുഹൃത്തിനെ കൂട്ടുകാര്‍ വഴി വിവരം അറിയിക്കുകയും ആന്ധ്രയില്‍ നിന്ന് അവര്‍ വിദ്യാര്‍ഥിസംഘടനയുമായി ( DISF)ബന്ധപ്പെടുകയുമായിരുന്നു. വിദ്യാര്‍ഥി സംഘടന ഡിറ്റന്‍ഷന്‍ സെന്ററില്‍ ആന്ധ്രസ്വദേശിയുമായി ബന്ധപ്പെട്ടശേഷം ഹൈക്കോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂ ഫയല്‍ ചെയ്തു. ഇതെ തുടര്‍ന്ന് ആന്ധ്രക്കാരനെ നാടുകടത്താനുള്ള യു.കെ.ബി.എ യുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇന്നലെ കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം ഡിറ്റന്‍ഷന്‍സെന്ററില്‍ നിന്ന് പുറത്ത് എത്തി.
പ്രിന്‍സിനെതിരേ നാട്ടില്‍ പരാതി നല്‍കിയതായി വിദ്യാര്‍ഥി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. പ്രിന്‍സ് വീസ വാഗ്ദാനം ചെയ്തു 30 പേരില്‍ നിന്ന് മൂവായിരം പൗണ്ട് വീതം വാങ്ങിയതായി വിദ്യാര്‍ഥി സംഘടനയുടെ നേതാക്കള്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകളില്‍ വീണിട്ടുള്ള വിദ്യാര്‍ഥികള്‍ സമീപിക്കുന്ന പക്ഷം കഴിയുന്ന സഹായം നല്‍കുന്നതാണെന്ന് DISF ഭാരവാഹികള്‍ അറിയിച്ചു. DEMOCRATIC INDIAN STUDENTS FEDERATION GREAT BRITAIN എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലോ റോഷിന്‍ കൃഷ്ണന്‍ 0742407474294,ZONE JOSE 07417522426,Baiju Varkey Thittala 07710531280,Eshan Khare 07825730237,AIshwarya Subramaniam 07578806655 ,Sateesh 07587943504 എന്നിവരുമായി ഫോണിലോ ബന്ധപ്പെടാവുന്നതാണ്.