ആരോഗ്യം

റോബോട്ടിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ അര്‍ബുദ ശസ്ത്രക്രിയ


ഡല്‍ഹിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ റോബോട്ട് ഉപയോഗിച്ച് അര്‍ബുദ ശസ്ത്രക്രിയ. മലാശയത്തില്‍ രൂപപ്പെട്ട അര്‍ബുദത്തെ നീക്കം ചെയ്യാന്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ സൗമിത്ര റാവത്ത്, കെ.കെ വാസു എന്നിവരാണ് ക്ലേശകരമായ ഈ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. 'ഡാവിഞ്ചി റോബോട്ടിന്റെ' സഹായത്തോടെയാണ് മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2000 മുതല്‍ ഡാവിഞ്ചി റോബോട്ട് വിപണിയിലെത്തിയിരുന്നു. നാലു കൈകളുള്ള റോബോട്ടിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. കമ്പ്യൂട്ടര്‍ വഴിയാണ് ഇതിന്റെ നിയന്ത്രണം. റോബോട്ടിന്റെ നീളം കൂടിയ കൈയ്യില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ക്യാമറകളിലൂടെ രോഗിയുടെ ആന്തരീക ഭാഗങ്ങള്‍ കാണാന്‍ കഴിയും. ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions