ഇമിഗ്രേഷന്‍

ഓരോ രണ്ടര മിനിറ്റിലും ഒരു കുടിയേറ്റക്കാരന്‍ ബ്രിട്ടീഷ് പൗരനാകുന്നു!



ലണ്ടന്‍ : കുടിയേറ്റക്കാരെ എങ്ങനെയൊക്കെ തടയാന്‍ നോക്കിയാലും അവരുടെ പ്രാധാന്യം നാള്‍ക്കുനാള്‍ കൂടിവരുകയാണ് എന്നതാണ് സത്യം. മാത്രമല്ല, അവര്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്യുന്നു. ഹോം ഓഫീസ് പുറത്തുവിട്ട കണക്കു പ്രകാരം ഓരോ രണ്ടര മിനിറ്റിലും ഒരു കുടിയേറ്റക്കാരന് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നു. അതില്‍ മുന്നില്‍ ഇന്ത്യക്കാര്‍ തന്നെ. 2000ത്തിനു ശേഷം കുടിയേറ്റക്കാര്‍ക്ക് 20 ലക്ഷം യുകെ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയതായാണ് രേഖ. കഴിഞ്ഞ വര്‍ഷം മാത്രം 204, 541 അപേക്ഷകളില്‍ റബര്‍ സ്റ്റാംപ് പതിഞ്ഞെന്ന് ഹോം ഓഫീസ് രേഖകള്‍വ്യക്തമക്കുന്നു. അതായത് ഓരോ രണ്ടര മിനിറ്റിലും ഒരു കുടിയേറ്റക്കാരന്‍ ബ്രിട്ടീഷ് പൗരനാകുന്നു. അതുകൊണ്ടുതന്നെ പതിമൂന്നു വര്‍ഷം കൊണ്ട് ബ്രിട്ടനിലെ സാമൂഹിക ഘടനയിൽ വലിയ മാറ്റം വന്നു.


ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഈ പൗരത്വ വിതരണത്തിന് മുന്‍ ലേബര്‍ സര്‍ക്കാരാണ് കുറ്റക്കാരെന്നാണ് മൈഗ്രേഷന്‍ വാച്ചിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ലേബര്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന നിലപാടു എടുത്തതാണ് ഇപ്പോഴത്തെ സ്ഥിതിയ്ക്ക് കാരണമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.


പ്രതിവര്‍ഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നല്‍കുന്നതില്‍ 14 ശതമാനം വര്‍ദ്ധനവാണുണ്ടാകുന്നത്.ഇന്ത്യ, പാകിസ്താന്‍ , നൈജീരിയ, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് കുടിയേറ്റം കൂടുതല്‍. 28,352 ഇന്ത്യക്കാര്‍ക്ക് പുതുതായി പൗരത്വം ലഭിച്ചു. രണ്ടാമതുള്ള പാകിസ്താനില്‍നിന്നു 18,445 പേര്‍ക്കും കിട്ടി ബ്രിട്ടീഷ് പൗരത്വം. പൗരത്വം ലഭിക്കുന്നതോടെ ഹൗസിങ്ങ്, ബെനഫിറ്റുകള്‍ തുടങ്ങി ബ്രിട്ടീഷ് പൗരന്റേതായ എല്ലാ അവകാശങ്ങളും കുടിയേറ്റക്കാരന് ലഭിക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ കുടിയേറ്റ നിയന്ത്രണത്തിനുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions