ലണ്ടന്‍ : ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കി കുടിയേറ്റക്കാര്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ തട്ടിപ്പ് വിവാഹത്തിലൂടെ അതിനെ ചെറുക്കല്‍ ഊര്‍ജിതം. കുടിയേറ്റക്കാരെ വളഞ്ഞവഴിയിലൂടെ വീഴ്ത്തി തട്ടിപ്പ് വിവാഹം നടത്തിയും അതിനു ഒത്താശ ചെയ്തും തട്ടിപ്പ് വിവാഹ സംഘം സജീവമായി. ഇത്തരത്തില്‍ രാജ്യത്ത് പ്രതിവര്‍ഷം 15,000 വ്യാജ വിവാഹങ്ങള്‍ നടക്കുന്നുവെന്ന് രാജ്യത്തെ മുതിര്‍ന്ന രജിസ്ട്രാര്‍മാരില്‍ ഒരാളായ മാര്‍ക്ക് റിമ്മള്‍ വെളിപ്പെടുത്തി. 173,000 സിവില്‍ വിവാഹങ്ങളാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതിലാണ് 15,000 എണ്ണം തട്ടിപ്പാകുന്നത്.
നഗരങ്ങളില്‍ നടക്കുന്ന അഞ്ചിലൊന്ന് വിവാഹങ്ങളും തട്ടിപ്പാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇമിഗ്രേഷന്‍ നിയമങ്ങളെ മറികടക്കാന്‍ വേണ്ടി മാത്രം
സംശയകരമായ വിവാഹങ്ങള്‍ നടത്തിയ 1900 പേര്‍ക്ക് ഹോം ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകളെല്ലാം തന്നെ ചെറിയൊരു ഭാഗം മാത്രമാണ്. കാരണം നഗരപ്രദേശങ്ങളില്‍ നടക്കുന്ന 20 ശതമാനം വിവാഹങ്ങളും സംശയാസ്പദമാണ്.
സംശയം തോന്നിയാല്‍ പോലും ഇത്തരം വിവാഹങ്ങള്‍ തടയാന്‍ രജിസ്ട്രാര്‍മാര്‍ക്ക് കഴിയില്ലെന്ന് റിമ്മര്‍ പറയുന്നു. ഈ പ്രശ്‌നങ്ങള്‍ കുറയ്ക്കാനായി കൊണ്ടുവന്ന പല നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളുടെ പേരിലുള്ള കോടതി ഉത്തരവുകളുടെ പേരില്‍ വെള്ളം ചേര്‍ക്കപ്പെട്ടവയാണ്. ഈ സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ നേരത്തെ കണ്ടെത്താനും തടാനും കഴിയുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പ് വിവാഹം കഴിഞ്ഞവര്‍ക്ക് നോട്ടീസ് നല്കി നടപടി സ്വീകരിക്കും.