ഇമിഗ്രേഷന്‍

രാജ്യംവിടാന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്റെ എസ്എംഎസ്; സന്ദേശം ലഭിച്ചവരില്‍ നിയമാനുസൃതം തങ്ങുന്ന കുടിയേറ്റക്കാരും


ലണ്ടന്‍ : നിയമവിരുദ്ധമായി തങ്ങുന്നവര്‍ ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്റെ എസ്എംഎസ് പ്രളയം. ഏകദേശം 60,000 അനധികൃത കുടിയേറ്റക്കാര്‍ക്കാണ് യുകെബിഎ അധികൃതര്‍ ഇതിനോടകം എസ്എംഎസ് അയച്ചത്. ഇമെയിലുകള്‍ വഴിയും അനധികൃത കുടിയേറ്റക്കാരോട് രാജ്യം വിടാന്‍ യുകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം ഓഫീസിനു വേണ്ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കമ്പനിയായ കാപിറ്റയാണ് മെസേജ് അയയ്ക്കുന്നത്. വിസാ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് തുടരുന്നവരെ തേടിയാണ് മെസേജ് എത്തുന്നത്.


'വിസാ കാലാവധി പൂര്‍ത്തിയായിട്ടും താങ്കള്‍ രാജ്യം വിട്ടില്ലെന്ന് ഹോം ഓഫീസ് റെക്കോഡുകള്‍ കാണിക്കുന്നു, ഉടന്‍ ബന്ധപ്പെടുക 0844 3754636' എന്ന മെസേജാണ് അയയ്ക്കുന്നത്. മെസേജിനു പുറമെ കത്തുകളും അയയ്ക്കുന്നതിന് കാപിറ്റയ്ക്ക് പണം നല്‍കുന്നുണ്ട്. ഇതിന് പുറമെ 'ഗോ ഹോം' വാനുകള്‍ വീണ്ടും രംഗത്തിറക്കുമെന്ന് ഹോം ഓഫീസ് മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ അറിയിച്ചിട്ടുണ്ട്.


ഇതേസമയം രാജ്യംവിടാനുള്ള എസ്എംഎസ് നിയമാനുസൃതമായി ബ്രിട്ടണില്‍ തങ്ങുന്ന ആളുകള്‍ക്കും ലഭിച്ചതായി പരാതിയുണ്ട്. ഇത്തരത്തില്‍ എസ്എംസ് ക്യാംപയിനെതിരെ പരാതികള്‍ ലഭിക്കുന്നുണ്ട്. നിയമാനുസൃതമായി ബ്രിട്ടണില്‍ തങ്ങുന്ന 14 പേര്‍ക്ക് തെറ്റായി എസ്എംഎസ് അയച്ചതായി ബ്രിട്ടീഷ് അധികൃതര്‍ സമ്മതിച്ചു. എസ്എംഎസ് ക്യാംപയിനിന് മേല്‍നോട്ടം വഹിച്ചിരുന്ന സ്വകാര്യ കമ്പനിക്ക് പറ്റിയ പിശകാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനിടയില്‍ നിരവധി പിശകുകളും സംഭവിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.


സര്‍ക്കാര്‍ ക്യാംപയിനെതിരെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. സര്‍ക്കാര്‍ തട്ടിപ്പാണ് എസ്എംഎസ് ക്യാംപയിനെന്ന് കുറ്റപ്പെടുത്തിയ ലേബര്‍ പാര്‍ട്ടി ക്യാംപയിന്‍ ബ്രിട്ടീഷ് ജനതയെ അവഹേളിക്കുന്നതാണെന്നും പറഞ്ഞു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions