ആരോഗ്യം

ശീതള പാനിയങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കും



ശീതള പാനിയങ്ങളുടെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന് പഠനം. ജപ്പാനിലെ ഒസാക മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസം രണ്ടോ അതില്‍ കൂടുതലോ തവണ ശീതള പാനീയം കുടിക്കുന്നത് മൂത്രത്തില്‍ കൊഴുപ്പ് (പ്രോട്ടീന്യൂറിയ) കൂടാനിടയാക്കും. അളവില്‍ കൂടുതല്‍ കൊഴുപ്പ് വൃക്കയിലെത്തുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ശീതള പാനിയങ്ങള്‍ തിരെ ഉപയോഗിക്കാത്തവര്‍, ദിവസത്തില്‍ ഒരു തവണ ഉപയോഗിക്കുന്നവര്‍, രണ്ടോ അതില്‍ കൂടുതലോ തവണ ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.

മൂന്ന് വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ ശീതള പാനീയം തീരെ ഉപയോഗിക്കാത്ത 3579 പേരില്‍ 301 പേര്‍ക്കാണ് വൃക്ക സംബന്ധമായ രോഗമുള്ളതെങ്കില്‍ ഇവ അമിതമായി ഉപയോഗിക്കുന്ന 1342 പേരില്‍ 144 പേരും പ്രോട്ടീന്യൂറിയ ഉള്ളവരാണ്. അമേരിക്കയിലെ വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ശീതള പാനീയങ്ങളിലടങ്ങിയ ഫ്രക്ടോസിന്റെ അമിത ഉപയോഗം ശരീരത്തില്‍ ഉപ്പിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രോട്ടീനായ ആന്‍ജിയോടെന്‍സിന്റെ അളവ് കൂടാനിടയാക്കുമെന്ന് കണ്ടെത്തി. ഇത് ശരീരം പുറന്തള്ളുന്ന ഉപ്പിന്റെ അംശത്തെ വൃക്കയിലെ കോശങ്ങള്‍ തിരികെ ആഗിരണം ചെയ്യാനിടവരുത്തുകയും പ്രമേഹം, പൊണ്ണത്തടി, വൃക്കരോഗം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കിടയാക്കുമെന്നും പഠനം പറയുന്നു.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions