ആരോഗ്യം

ച്യൂയിങ്ഗം ഉപേക്ഷിക്കൂ; തലവേദനയില്‍ നിന്ന് രക്ഷ നേടൂ..


കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും തലവേദന വര്‍ദ്ധിച്ചു വരുകയാണ്. ഇതിനു ച്യൂയിങ്ഗം ഉപയോഗവുമായി എന്ത് ബന്ധം? വലിയ ബന്ധം ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൗമാരക്കാര്‍ക്കിടയില്‍ കാണുന്ന മൈഗ്രേന്‍ ഒഴിവാക്കാന്‍ സ്വയം ചികിത്സ മതിയെന്നാണ് പുതിയ കണ്ടെത്തല്‍. തലവേദനയുള്ള കൗമാരക്കാര്‍ അവരുടെ ച്യൂയിങ്ഗം ചവയ്ക്കല്‍ ശീലം നിര്‍ത്തിയാല്‍ തന്നെ 87 ശതമാനം പേരുടെയും തലവേദന അവസാനിക്കും. ടെസ്റ്റും മരുന്നുകളുമില്ലാതെ തന്നെ തലവേദന പമ്പ കടക്കും.


ച്യൂയിങ്ഗം ചവയ്ക്കുന്നത് താടിയെല്ലും, തലയോട്ടിയും ചേരുന്ന സംഗമസ്ഥാനത്ത് ചെലുത്തുന്ന സമ്മര്‍ദമാണ് പലപ്പോഴും തലവേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ ച്യൂയിങ്ഗമ്മുകളിലെ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ അസ്പാര്‍ട്ടേമും ഇക്കാര്യത്തില്‍ ദോഷകരമായി ബാധിക്കുന്നെന്നു പഠനം പറയുന്നു.


ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് ച്യൂയിങ്ഗം ഉപേക്ഷിച്ചാല്‍ തന്നെ തലവേദനയില്‍ രക്ഷനേടാം. ഡോ. വാട്ടേംബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പഠന വിഷയമാക്കിയ 30 തലവേദനക്കാരില്‍ 26 പേരും സുഖപ്പെട്ടു. അതില്‍ തന്നെ 19 പേരുടെ തലവേദന പൂര്‍ണമായി മാറി. ഇവിടെ ച്യൂയിങ്ഗം ഉപയോഗമാണ് വില്ലനായത്.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions