ലണ്ടന്‍ : യുകെയില്‍ ഇന്ത്യഉള്‍പ്പെടെ യൂറോപ്പിന് പുറത്തുള്ള നഴ്സുമാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറി ജറമി ഹണ്ടിനു യുകെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ നിവേദനം. ഐഇഎല്‍ടിഎസ് സ്കോര്‍ 6 ആക്കി നിജപ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങളിലുള്ള നഴ്സുമാര്‍ക്കു തുല്യമായ അവസ്ഥ സൃഷ്ടിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവില്‍ യൂറോപ്പിന് പുറത്തുള്ള നഴ്സുമാര്‍ക്ക് ഐഇഎല്‍ടിഎസ് സ്കോര്‍ 7 വേണമെന്നാണ് എന്‍എംസിയുടെ നിഷ്കര്‍ഷ. യൂറോപ്യന്‍ നാഴ്സുമാര്‍ക്കുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നിട്ടും ഇന്ത്യന്‍ നഴ്സുമാരെ ഐഇഎല്‍ടിഎസ് സ്കോര്‍ 7 എന്ന കടമ്പയില്‍ തളച്ചിടാന്‍ ശ്രമിച്ചത് വലിയ തിരിച്ചടിയായിരുന്നു.
ആദ്യം ഐഇഎല്‍ടിഎസ് സ്കോര്‍ 5.5 ആയിരുന്നത് ആണ് പിന്നീട് ആറ് ആയും 6.5 ആയും ഒടുവില്‍ ഏഴാക്കിയും ഉയര്‍ത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരുവിധ ഇംഗ്ലീഷ് ടെസ്റ്റും ഇല്ല എന്നതാണ് വിരോധാഭാസം. ഈ സാഹചര്യത്തിലാണ് ഐഇഎല്‍ടിഎസ് സ്കോര്‍ 6 ആക്കി കുറയ്ക്കണമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഈ നിബന്ധന മൂലം ഇന്ത്യയിലും യൂറോപ്പിന് പുറത്തുള്ള നഴ്സുമാര്‍ക്കും കുറഞ്ഞ വേതനത്തില്‍ കെയര്‍ അസിസ്റ്റന്റ്റ് ആയി ജോലി ചെയ്യെണ്ടിവരുകയാണ്.
ഈ വിവേചനം അവസാനിപ്പിച്ച് ഉപരിപഠനത്തിനും ജോലിക്കും ആയി ഇന്ത്യക്കാര്‍ക്ക് 9 ല്‍ 6 എന്ന സ്കോര്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ടു ഹെല്‍ത്ത് സെക്രട്ടറി ജറമി ഹണ്ടിനു നിവേദനം നല്കാന്‍ തീരുമാനിക്കുകയായിരുന്നു. യുകെയിലെ എല്ലാ നഴ്സുമാര്‍ക്കും തുല്യ പരിഗണന നല്കണമെന്ന് യുകെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ നിവേദനത്തില്‍ പറയുന്നു. പല യൂണിവേഴ്‌സിറ്റികളിലും പി.എച്ച്.ഡിക്ക് ചേരാന്‍ ഐ.എല്‍.ടി.എസിന് ആറ് സ്‌കോര്‍ മതി. ഓക്‌സ്ഫഡ് പോലുള്ള ചില യൂണിവേഴ്‌സിറ്റികള്‍ മാത്രമേ ഉന്നത പഠനത്തിന് ഐ.എല്‍.ടി.എസിന് ആറിന് മുകളില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളു.
ഉന്നത പഠനത്തിന് നിഷ്‌കര്‍ഷനിക്കുന്ന ഇംഗഌഷ് സ്‌കോറില്‍ കൂടുതല്‍ നേഴ്‌സുമാര്‍ക്ക് നിഷ്‌കര്‍ഷിക്കുന്നത് വിവേചനമാണെന്ന് ഹെല്‍ത്ത് സെക്രട്ടറിക്ക് നല്‍കുന്ന നിവേദനത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയനു പുറമേ നിന്നുള്ള നേഴ്‌സുമാര്‍ ബ്രിട്ടീഷ് പൗരത്വം നേടിക്കഴിഞ്ഞാലും നേഴ്‌സ് ആയി രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ ഐ.എല്‍.ടി.എസിന് ഏഴ് സ്‌കോര്‍ വേണം. ഇത് പൗരന്‍മ്മാര്‍ക്ക് നേരേയുള്ള വിവേചനമാണ്.ബ്രിട്ടീഷ് പൗരത്വമുള്ളവരുടെയോ,യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ളവരുടേയോ ഇംഗഌഷ് നിലവാരം ആരും പരിശോധിക്കുന്നില്ല.
ഇന്ത്യയില്‍ നിന്ന് നേഴ്‌സിങ് പഠിച്ച് യു.കെ.യിലെത്തുന്ന നേഴ്‌സുമാര്‍ ഐ.എല്‍.ടി.എസിന് ഏഴ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ കെയറര്‍മാരായി ജോലി ചെയ്യേണ്ടി വരുന്നു. നേഴ്‌സുമാരെ കെയറര്‍മാരായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിക്കുന്നത് ചൂഷണമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തേ ഇന്ത്യക്കാര്‍ക്ക് വിസിറ്റിങ് വീസയില്‍ യു.കെ.യിലെത്താന്‍ 3000 പൗണ്ട് ബോണ്ട് വേണമെന്ന നിര്‍ദേശത്തിനെതിരേ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. അതുപോലെ നേഴ്‌സുമാരുടെ ഐ.എല്‍.ടി.എസ് പ്രശ്‌നത്തില്‍ ഒരുലക്ഷം പേരുടെ ഒപ്പുശേഖരിച്ച് നിവേദനം സമര്‍പ്പിക്കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഗീന്ദര്‍ബെയിന്‍സ്: 07877553949,ഹര്‍സേവ് ബെയിന്‍സ് 07956 811553,കാര്‍മെല്‍മിറന്‍ഡ 07463296411 ബൈജു തിട്ടാല 07710531280: എന്നിവരില്‍നിന്ന് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് www.indobrit.org സന്ദര്‍ശിക്കുക.