ലണ്ടന്‍ : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം തദ്ദേശിയരായ ബ്രിട്ടീഷ് വോട്ടര്‍മാരെ അസ്വസ്ഥമാക്കുന്നെന്ന വിലയിരുത്തലിനു പിന്നാലെ ഈ വിഷയം വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയം ആകുമെന്നും സര്‍വേഫലം. ജനങ്ങള്‍ക്ക് ഏറ്റവുമധികം ആശങ്കയുള്ള പ്രശ്‌നമായി കരുതിയിരുന്ന സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം കുടിയേറ്റവും പ്രധാന സ്ഥാനം പിടിച്ചതാണ് വിവിധ പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നത്.
ഇപ്‌സോസ് എംഒആര്‍ഐ നടത്തിയ സര്‍വേയിലാണ് കുടിയേറ്റത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി അത് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായതായി പറയുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളാണ് സര്‍വേ ഫലം. കാരണം രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും മൂലം സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നവരുടെ എണ്ണത്തില്‍ 11 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുടിയേറ്റം കൂടുന്നതാണ് സര്‍ക്കാരിന് വെല്ലുവിളിയാവുക.
യൂറോപ്പിന് പുറത്തുള്ള കുടിയേറ്റക്കാരെ തടയാന്‍ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍മാരെ സ്വാധീനിക്കാമെന്നായിരുന്നു കാമറൂണിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇയു നിബന്ധനകള്‍ അനുസരിച്ച് റൊമേനിയക്കാരും ബള്‍ഗേറിയക്കാരും അനിയന്ത്രിതമായി യുകെയിലെയ്ക്ക് വരവ് തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്.
കഴിഞ്ഞ മെയ് മുതല്‍ രാജ്യത്തേയ്ക്ക് എത്രപേര്‍ യുകെയിലെയ്ക്ക് കുടിയേറി എന്നതിന്റെ വ്യക്തമായ കണക്കു സര്‍ക്കാരിന്റെ പക്കലില്ലഎന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു പ്രശ്നം. കുടിയേറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്.