ആരോഗ്യം

ഇന്ത്യയില്‍ ജനിച്ചവരുടെ ആയുസ് 5വര്‍ഷം കൂടി



ഡല്‍ഹി : കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജനിച്ചവരുടെ ആയുര്‍ദൈര്‍ഘ്യം അഞ്ചുവര്‍ഷം വര്‍ധിച്ചതായി പുതിയ പഠനങ്ങള്‍ .കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിവായിരിക്കുന്നത് .


2001-05ലെ കണക്കുപ്രകാരം ഇന്ത്യന്‍ പുരുഷന്റെ ശരാശരി പ്രായം 62.3 വയസും സ്ത്രീയുടേത് 63.9 വയസുമായിരുന്നു എന്നാല്‍ പുതിയ കണക്ക് പ്രകാരം ഇത് 2011-13ല്‍ അയുര്‍ ദൈര്‍ഘ്യം 67.3ഉം 69.6മായി വര്‍ധിച്ചു.

ജീവിതദൈര്‍ഘ്യത്തിലും കഴിഞ്ഞദശാബ്ദത്തിലേക്കാള്‍ ഇരിട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത് . ആരോഗ്യ പരിപാലന പരിപാടികളും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും വേണ്ടി ഇന്ത്യയില്‍ നടപ്പിലാക്കി പദ്ധതികളാണ് ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായത് എന്നും പഠനം പറയുന്നു. കൂടാതെ ശിശു മരണ നിരക്കിലും രാജ്യത്ത് വന്‍ പുരോഗതി സംഭവിച്ചിട്ടുണ്ട്.


2005ല്‍ ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 58പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു. എന്നാല്‍ 2012ല്‍ മരണനിരക്ക് 42 ആയി കുറഞ്ഞു.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions