ഇമിഗ്രേഷന്‍

സാന്‍ഫ്രാന്‍സിസ്‌കോയില്‍ 70 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടു



വാഷിങ്ടണ്‍: സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് 70ഓളം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി.ഇന്ത്യന്‍ കോണ്‍സുലേറ്റിന് വേണ്ടി വിസയും പാസ്‌പോര്‍ട്ടും സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയിരിക്കുന്നത്.


മോഷണം പോയ പാസ്‌പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും സാന്‍ഫ്രാന്‍സിസ്‌കോ ലോക്കല്‍ പോലീസും മോഷണം പോയ വിവരം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ഫെഡറല്‍ അതോറിറ്റിയിലും നല്‍കിയിട്ടുണ്ട്. മോഷണം പോയ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് റദ്ദാക്കി. ഇവ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ഇനി കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


2013 നവംബര്‍ 29ന് ശേഷമാണ് പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഇന്തോ- അമേരിക്കന്‍ പ്രസിദ്ധീകരണമായ ഇന്ത്യ വെസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 22ന് തന്നെ കേസില്‍ അന്വേഷണമാരംഭിച്ചിരുന്നു. പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്കുകളും മോഷണം പോയിട്ടുണ്ടെന്ന് ബി.എല്‍.എസിലെ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് നടന്നിരിക്കുന്നതെന്നും സാന്‍ ഫ്രന്‍സീസ്‌കോ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions