ഒരു വിഭാഗം യു കെ വിസകളുടെ ഫീസുകള്‍ ഏപ്രില്‍ ആറുമുതല്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം വര്‍ധനയും നാലു ശതമാനമെന്ന നിരക്കിലാണെങ്കിലും പോയിന്റ് ബേസ്ഡ് വിസ സംവിധാനപ്രകാരം വിസ ലഭിച്ചവരുടെ ഡിപ്പന്റന്‍ഡ് ബന്ധുക്കള്‍ക്കുള്ള 25 ശതമാനം ഡിസ്‌കൗണ്ട് നീക്കുന്നതുകൊണ്ട് വലിയ വര്‍ധനയായി ഇതെല്ലാം മാറാനാണ് സാധ്യത.
ടിയര്‍ വണ്‍ ,ടിയര്‍ ടു, ടിയര്‍ ഫോര്‍ ,ടിയര്‍ ഫൈവ് എന്നിവയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ വളരെ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരും. നിങ്ങള്‍ക്കൊപ്പം ഡിപ്പന്റന്‍ഡ് കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും യു കെയില്‍നിന്നുകൊണ്ടുതന്നെ അപേക്ഷിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ഫീസാണ് നല്‍കേണ്ടിവരിക. ഏതാണ്ട് 38.7 ശതമാനം ഫീസായിരിക്കും നല്‍കേണ്ടിവരിക.
എന്നാല്‍ ഹ്രസ്വകാല ജോലിക്കായി യു കെയിലെത്തുന്നതിനുള്ള ടിയര്‍ ടു വിസക്കു ഏപ്രില്‍ ആറിനുശേഷം ഫീസ് 26 ശതമാനത്തോളം കുറയും.
ഏപ്രില്‍ ആറുമുതലുള്ള പുതിയ ഫീസുകളുടെ പട്ടിക കാണാന്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.workpermit.com/news/2014-03-28/some-uk-visa-fees-to-rise-by-37-on-6th-april-apply-now