വിസ റദ്ദാക്കി നാട്ടിലേയ്ക്ക് മടങ്ങിയാല്‍ ഒമാനില്‍ 2 വര്‍ഷം വിലക്ക്
ഒമാന്‍: വിസ റദ്ദാക്കി നാട്ടിലേയ്ക്ക് മടങ്ങിയാല്‍ ഇനി മുതല്‍ ഒമാനിലേക്കുള്ള യാത്ര എളുപ്പമാകില്ല. വിസ ക്യാന്‍സല്‍ ചെയ്ത് ഒമാനില്‍ നിന്ന് മടങ്ങുന്ന വിദേശികള്‍ക്ക് രണ്ട്വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമേ പുതിയ വിസ അനുവദിക്കൂ. ജൂലായ് ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വിസ നിയമത്തില്‍ കാതലായ മാറ്റം ഉണ്ടാകുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
മന്ത്രാലയത്തിനു മുന്‍പാകെ വരുന്ന വിസ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും രണ്ട് വര്‍ഷത്തിനിടയിലാണ് രാജ്യം വിട്ടത് എന്ന് തെളിയുകയും ചെയ്താല്‍ അത്തരക്കാരുടെ വിസ അപേക്ഷ നിരസിക്കും. ഈ നിയമം നേരത്തെ നിലവില്‍ ഉണ്ടായിരുന്നെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ ജൂലായ് ഒന്നുമുതല്‍ നിയമം കര്‍ശനമാക്കും. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലേക്ക് തന്നെയാണ് തിരിച്ചു വരുന്നതെങ്കില്‍രണ്ട് വര്‍ഷത്തെ ഇടവേള എന്ന വ്യവസ്ഥ ബാധകമല്ല . വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് ഒമാന്‍ ഭരണകൂടം പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്.