ലണ്ടന്‍ : ഓരോ വര്‍ഷവും ഇന്ത്യക്കാരടക്കമുള്ള ഒരു ലക്ഷം വിദേശ വിദ്യാര്‍ഥികളെ കാണാതാവുന്നതായി റിപ്പോര്‍ട്ട്. പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നു എന്നാണു പുതിയ കണ്ടെത്തല്‍. ഇവരില്‍ ഭൂരിഭാഗവും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതില്‍ത്തന്നെ കൂടുതല്‍ ഇന്ത്യക്കാരന്. സ്റ്റുഡന്റ്സ് വിസയിലെത്തി പഠനം കഴിഞ്ഞു നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന നൂറുകണക്കിന് വിദേശ വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ഇത് നിര്‍ബാധം തുടരുകയാണ്.
യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഹാജരാകുന്ന ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. വരുന്നത് ശരിയായ രേഖകളുടെ അടിസ്ഥാനത്തിലാണ്. പഠനം കഴിയുന്നതോടെയാണ് അപ്രത്യക്ഷമാകല്‍. ഇവരെ പിന്നീട് കണ്ടെത്താനോ തിരിച്ചയക്കാണോ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം യുകെയ്ക്ക് പഠനത്തിനായി എത്തിയ വിദേശ വിദ്യാര്‍ഥികള്‍ 177,000 പേരാണ്. 2011 ലിത് 246,000 ആയിരുന്നു. സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുമൂലം ഇന്ത്യക്കാരായ വിദ്യാര്‍ഥികളുടെ എണ്ണം വളരെ താഴുകയായിരുന്നു.
കാണാതാകുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വിവിധ സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് കയറുകയാണ്. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.