ലണ്ടന്‍: യു കെയിലെ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്‌ട്രേഷന് അടുത്ത മാസം മുതല്‍ പ്രൊഫഷണല്‍ ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. ജൂലൈ 17 മുതല്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാക്ടീസ് ചെയ്യുന്നതിനിടെയുണ്ടാകുന്ന അപായസാധ്യതകളെ മറികടക്കാന്‍ മതിയായ പരിരക്ഷ തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കേണ്ട പ്രൊഫഷണല്‍ ബാധ്യത യുകെയിലെ എല്ലാ നഴ്സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും ഇതിലൂടെ നല്‍കിയിരിക്കുകയാണ്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ് മൂലം അവര്‍ നല്‍കുകയും വേണം.
ഇന്‍ഡെമിനിറ്റി അറേഞ്ച് മെന്റില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ അവരെ എന്‍എംസി രജിസ്റ്ററില്‍ നീക്കം ചെയ്യും. ഇവരെ പിന്നീട് നഴ്സായോ മിഡ് വൈഫായോ യുകെയില്‍ ജോലി ചെയ്യാനും അവരെ അനുവദിക്കുകയില്ല. ജിവനക്കാര്‍ക്ക് എന്‍എച്ച്എസ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. സ്വകാര്യ നേഴ്‌സിങ് ഹോമിലാണ് ജോലി ചെയ്യുന്നതെങ്കില്‍ തൊഴിലുടമ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ട് ജീവനക്കാരാണ്. സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ സ്വയമായി ഈ പരിരക്ഷ ഉറപ്പുവരുത്തണം.
നേരത്തെ എന്‍എംസി രജിസ്ട്രേഷന്‍ എടുത്തവര്‍ ഇനി അത് പുതുക്കാന്‍ എത്തുമ്പോള്‍ തങ്ങള്‍ക്ക് ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് ഉണ്ടെന്ന് ബോധ്യപ്പെടുത്തണം.